തുടക്കത്തില്‍ ദുല്‍ഖര്‍ സല്‍മാന് ഇഷ്ടപ്പെടാതിരുന്ന കാര്യം
ഓരോ ചിത്രത്തിലും പുതുമ പരീക്ഷിയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സമീപകാലത്തിറങ്ങിയ ചാര്‍ലി, കലി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ അത് മനസ്സിലാവും. പുതുമ പരീക്ഷിയ്ക്കുന്നു എന്നതിനപ്പുറം കൂടുതല്‍ പെര്‍ഫക്ഷന്‍ കൊണ്ടുവരാനും ദുല്‍ഖര്‍ ശ്രദ്ധിയ്ക്കുന്നുണ്ട്.
അതിന് പിന്നിലൊരു കാരണമുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞത് ക്ലബ്ബ് എഫ് എമ്മില്‍ ആര്‍ ജെ ഷാനിനോട് സംസാരിക്കുമ്പോഴാണ്. തുടക്കത്തില്‍ തന്നെ ടാഗ് ചെയ്തത് ഇഷ്ടപ്പെട്ടില്ലായിരുന്നു എന്ന് ദുല്‍ഖര്‍ പറയുന്നു.

ആദ്യത്തെ അഞ്ച് സിനിമകള്‍ക്ക് ശേഷം എനിക്കൊരു എന്‍ ആര്‍ ഐ ടാഗ് വന്നു. ഒരു നടന്‍ എന്ന നിലയില്‍ എനിക്കത് ഇഷ്ടപ്പെടാന്‍ കഴിഞ്ഞില്ല. അതിന് ശേഷം ചോക്ലേറ്റ് ബോയി എന്നായി.
സങ്കടം തോന്നിയില്ല, പക്ഷെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിനോട് താത്പര്യമില്ല. എന്നാല്‍ അതൊന്നും എന്റെ കരിയറിനെ മോശമായി ബാധിയ്ക്കുന്നില്ല. ഇതുവരെ ചെയ്ത ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ ടാഗ് ചെയ്യപ്പെട്ടത്. ഇനി അങ്ങോട്ട് തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ പോലെയായിരിയ്ക്കും കരിയറില്‍ ഞാന്‍ ഇനി ടാഗ് ചെയ്യപ്പെടുന്നത്- ദുല്‍ഖര്‍ പറഞ്ഞു.


Click it and Unblock the Notifications