മമ്മൂട്ടിയുടെ മകനായിട്ടും അഭിപ്രായങ്ങള്‍ പറയാന്‍ ദുല്‍ഖര്‍ സല്‍മാന് പേടിയാണോ?
എന്തിനോടും പെട്ടന്ന് പ്രതികരിയ്ക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ മമ്മൂട്ടിയെ പോലെയോ, ഇന്നുള്ള യുവ താരങ്ങളെ പോലെയോ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ അഭിപ്രായമോ പ്രതികരണമോ തുറന്ന് പറയാറില്ല. എന്താണ് കാര്യം?
തനിക്ക് അഭിപ്രായങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല പറയാത്തത് എന്ന് ദുല്‍ഖര്‍ പറയുന്നു. വാപ്പച്ചിയ്ക്ക് പ്രതികരിയ്ക്കാം, കാരണം ഇത്രയും വര്‍ഷം കൊണ്ട് സമൂഹത്തില്‍ ഒരു സ്ഥാനം അദ്ദേഹം നേടിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായത്തിനും പ്രതികരണത്തിനും സ്ഥാനമുണ്ട്.

ഞാനിപ്പോഴും പുതുമുഖമാണ്. ഒരു നടന്‍ ആയതുകൊണ്ട് എല്ലായിടത്തും അഭിപ്രായം പറയണം എന്നില്ല. സമൂഹം എന്ത് പറയുന്നു എന്നതിനെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.
മുമ്പൊരു അഭിമുഖത്തില്‍ സംസാരിക്കവെ, അഭിപ്രായം പറയുമ്പോള്‍ മമ്മൂട്ടിയുടെ മകനാണ് എന്ന ചിന്ത തന്നിലുണ്ടാവാറുണ്ട് എന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. വാപ്പച്ചി ഉണ്ടാക്കി വച്ച പേരോ പെരുമയോ താന്‍ കാരണം നശിപ്പിക്കില്ല എന്നാണ് അന്ന് നടന്‍ പറഞ്ഞത്.


Click it and Unblock the Notifications