വാപ്പച്ചിയുടെ ദേഷ്യം എന്തുകൊണ്ട് മകന് കിട്ടിയില്ല, ദുല്‍ഖര്‍ പറയുന്നു
അടുത്തിടെ ജിക്യു മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരില്‍ നാലാമനാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് വാപ്പച്ചി മമ്മൂട്ടിയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
എന്റെ ജീവിതത്തിലെ ഓരോ സെക്കന്റിലും, ഓരോ ശ്വാസത്തിലും വാപ്പച്ചിയുടെ സ്വാധീനമുണ്ട്. ഇത്രയൊക്കെ സ്വാധീനമുള്ള മകന് എന്തുകൊണ്ട് പെട്ടന്ന് ദേഷ്യം വരുന്ന വാപ്പച്ചിയുടെ സ്വഭാവം കിട്ടിയില്ല എന്നായിരുന്നു ആര്‍ജെ ഷാനിന്റെ അടുത്ത ചോദ്യം.

അതിനും വ്യക്തമായ ഉത്തരം ദുല്‍ഖര്‍ നല്‍കി. ചെറുപ്പം മുതലേ ഞാനത് കാണുന്നതാണ്. വാപ്പച്ചിയ്ക്ക് പോലും ഇഷ്ടമല്ല വാപ്പച്ചിയുടെ ദേഷ്യം. അത് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യമായിരുന്നെങ്കില്‍ പണ്ടേ വാപ്പച്ചി നിയന്ത്രിച്ചേനെ.
വാപ്പച്ചിയുടെ ഉത്തരവാദിത്വവും തന്നെ സ്വാധീനിച്ചു എന്ന് ദുല്‍ഖര്‍ പറയുന്നു. കുടുംബം, മതം, കേരളം, ഇന്ത്യ എന്ന രാജ്യം തുടങ്ങി ഓരോന്നിനോടും വാപ്പിച്ചിയ്ക്കുള്ള ഉത്തരവാദിത്വം എന്നെ സ്വാധീനിച്ചിട്ടുണ്ട്- ദുല്‍ഖര്‍ പറഞ്ഞു.


Click it and Unblock the Notifications