എന്റെ തലമുടി നരച്ചു തുടങ്ങി എന്ന് ദുല്‍ഖര്‍ സല്‍മാന്‍, വാപ്പച്ചിയുടേയോ?
വയസ്സനായ പൃഥ്വിരാജ് എങ്ങനെയിരിയ്ക്കും എന്ന് ചോദിച്ചപ്പോള്‍ ഒരിക്കല്‍ പൃഥ്വി പറയുകയുണ്ടായി, കശണ്ടി വന്ന തലയൊക്കെയാണെങ്കിലും എന്റെ പ്രായം ഞാന്‍ ആസ്വദിയ്ക്കും എന്ന്. ഈ ചോദ്യം ദുല്‍ഖറിനോടായാലോ?
വയസ്സായ ദുല്‍ഖര്‍ സല്‍മാന്‍ എങ്ങനെയുണ്ടാവും എന്ന് ആര്‍ ജെ ഷാന്‍ ദുല്‍ഖറിനോട് ചോദിച്ചപ്പോള്‍ ഉടന്‍ നടന്‍ പറഞ്ഞു, എന്തായാലും മുടി കൊഴിയില്ല എന്നാണ് കരുതുന്നത്, കുടുംബത്തില്‍ എല്ലാവര്‍ക്കും മുടിയുണ്ട്.

നരയുടെ കാര്യമാണെങ്കില്‍, തനിക്കിപ്പോഴേ നര വന്നിട്ടുണ്ട്. കോളേജ് കാലം മുതല്‍ ചെറിയ നര വന്നിരുന്നു. നര വരുന്നത് പ്രശ്‌നമില്ല, മുടി കൊഴിയാതിരുന്നാല്‍ മതി എന്നാണ് ദുല്‍ഖര്‍ പറയുന്നത്
ഡൈ ചെയ്യാറില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്നായരുന്നു യങ് സ്റ്റാറിന്റെ മറുപടി. എന്തായാലും മലയാളത്തില്‍ ഇപ്പോഴും ദുല്‍ഖര്‍ ഉള്‍പ്പടെയുള്ള യങ്സ്റ്റാര്‍സിനൊപ്പം മത്സരിച്ചുകൊണ്ടിരിയ്ക്കുകയാണ് 64 കാരനായ നടന്റെ വാപ്പച്ചി മമ്മൂട്ടി!!


Click it and Unblock the Notifications