»   » ദുല്‍ഖര്‍ ആ സത്യം വെളിപ്പെടുത്തുന്നു, എന്റെ പ്രായം അതല്ല

ദുല്‍ഖര്‍ ആ സത്യം വെളിപ്പെടുത്തുന്നു, എന്റെ പ്രായം അതല്ല

Written By:
Subscribe to Filmibeat Malayalam

ഇന്നലെ, ജൂലൈ 28 നായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനം. ആരാധകരെല്ലാം ആഘോഷിച്ചു. വിക്കി പീഡിയ നല്‍കിയ വിവരങ്ങള്‍ പ്രകാരം ദുല്‍ഖര്‍ സല്‍മാന് ഇപ്പോള്‍ പ്രായം 30 ആണ്. 1986, ജൂലൈ 28 ന് ദുല്‍ഖര്‍ ജനിച്ചു എന്നാണ് വിക്കി നല്‍കുന്ന വിവരം.

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

എന്നാല്‍ ആ കണക്കും പ്രായവും തെറ്റാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തി. പിറന്നാള്‍ ദിനത്തില്‍ ക്ലബ്ബ് എഫ് എം യുഎഇ കലക്കന്‍ റീച്ചാര്‍ജില്‍ ആര്‍ജെ ഷാനിനൊപ്പം സംസാരിക്കവെയാണ് ദുല്‍ഖര്‍ തന്റെ 'ജന്മരഹസ്യം' വെളിപ്പെടുത്തിയത്.

dulquer-salmaan

വിക്കി പീഡിയയില്‍ നല്‍കിയിരിക്കുന്ന എന്റെ ജനന തിയ്യതി തെറ്റാണ്. അത് ആരെഴുതിയതാണ് എന്നെനിക്കറിയില്ല. ഞാന്‍ എഴുതിയതല്ല. എന്ത് തന്നെയായാലും അത് അങ്ങനെ തന്നെ നില്‍ക്കട്ടെ- ദുല്‍ഖര്‍ പറഞ്ഞു.

മനസ്സുകൊണ്ട് ഞാനെപ്പോഴും ചെറുപ്പമാണ് എന്ന് ദുല്‍ഖര്‍ പറയുന്നു. ഈ പ്രായത്തില്‍ ചെയ്യാന്‍ കഴിയുന്ന പരമാവധി 'യങ്' കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. ഇപ്പോള്‍ മാത്രമേ അത് ചെയ്യാന്‍ കഴിയൂ- ദുല്‍ഖര്‍ പറഞ്ഞു.

എന്റെ തലമുടി നരച്ചു തുടങ്ങി എന്ന് ദുല്‍ഖര്‍ സല്‍മാന്‍, വാപ്പച്ചിയുടേയോ?

English summary
My birth date on Wikipedia is wrong says Dulquer Salmaan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam