കാളിദാസന്‍ ജയറാമിന് ഭീഷണിയോ?
ജയറാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ജയറാം ഒത്തിരി നല്ല വേഷങ്ങള്‍ മലയാളികളെ പരിചയെപ്പോടുത്തിയെങ്കിലും ഒരു സംസ്ഥാന പുരസ്‌കാരമോ ദേശീയ പുരസ്‌കാരമോ നടന് ലഭിച്ചിട്ടില്ല. പക്ഷെ മകന്‍ കാളിദാസന്‍ കുട്ടിയായിരുന്നപ്പോള്‍ തന്നെ അച്ഛനെ മുന്നേറി അതു നേടി.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ വീട് അപ്പീന്റെയും എന്ന ചിത്രത്തിലെ അഭിനയച്ചിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കാളിദാസന്‍ വാങ്ങിയപ്പോള്‍ ഒരു ആരാധകന്‍ ജയറാമിനോട് പറഞ്ഞു, കുറേ കാലമായില്ലെ അഭിനയിക്കുന്നു മകനെ കണ്ടു പഠിയ്ക്കൂ എന്ന്.

ഇന്ന് കാളിദാസന്‍ നായകനായി തിരിച്ചുവന്നിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നടന്ന ഒരു അവാര്‍ഡ് നിശയാണ് അതിലേക്കുള്ള കാളിദാസിന്റെ വാതില്‍ തുറന്നത്. തമിഴ് സൂപ്പര്‍സ്റ്റാറുകളെ മുന്നിലിരുത്തി കാളിദാസന്‍ അവരെ അനുകരിച്ചു കാണിച്ചു. തമിഴ് ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച കാളിദാസനെ ചൂണ്ടി വീണ്ടുമൊരു ആരാധകന്‍ പറഞ്ഞു, കുറേ കാലമായില്ലെ മിമിക്രി കാണിക്കുന്നു, മകനെ കണ്ടു പഠിയ്ക്കൂ എന്ന്
ശരിയ്ക്കും കാളിദാസന്‍ അച്ഛന് ഭീഷണിയാകുന്നുണ്ടോ. ഈ ചോദ്യം മനോരമ ഓണ്‍ലൈന്‍ ജയറാമിനോട് ചോദിച്ചു. ഏതൊരു അച്ഛനും നല്‍കുന്ന മറുപടി മാത്രമാണ് ജയറാമില്‍ നിന്നും വന്നത്. നമുക്ക് സാധിക്കാത്തത് മക്കള്‍ സാധിക്കുന്നതില്‍ സന്തോഷമേയുള്ളൂ. മക്കളുടെ പേര് ഉയര്‍ന്ന് കേള്‍ക്കുമ്പോഴാണ് ഞാനും ഭാര്യ അശ്വതിയും സന്തോഷിയ്ക്കുന്നത്. കാളിദാസന്റെ അഭിനയം നന്നായി എന്ന് കേള്‍ക്കുന്നത് ഞങ്ങള്‍ക്ക് വലിയ ബഹുമതിയാണ്- ജയറാം പറഞ്ഞു.


Click it and Unblock the Notifications











