ജയറാമിന്റെ മകള്‍ സിനിമയിലേക്ക് വരുമോ?

By Aswathi

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജയറാമിന്റെ മകന്‍ കാളിദാസന്‍ സിനിമയിലേക്ക് തിരികെ വന്നു. താരപുത്രന്മാര്‍ മാത്രമല്ലല്ലേ, പുത്രികളും അഭിനയത്തില്‍ ഒരു കൈ നോക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ജയറാമിന്റെ താരകുടുംബത്തില്‍ നിന്ന് മകളെയും പ്രതീക്ഷിക്കാവുന്നതാണ്.

മകള്‍ മാളവികയെ നാളെ മലയാള സിനിമയില്‍ പ്രതീക്ഷിക്കാമോ എന്ന് മനോരമയുടെ അഭിമുഖത്തില്‍ ജയറാമിനോട് ചോദിച്ചു. അക്കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ലല്ലോ എന്ന പ്രതികരണമായിരുന്നു ജയറാമിന്റേത്.

jayaram-family

ഇതുവരെ അങ്ങനെയൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. അങ്ങനെ ഒരു ആഗ്രഹം മകള്‍ ഇതുവരെ പറഞ്ഞിട്ടുമില്ല. നന്നായി പിയാനോ വായിക്കും, എഴുതും, വരയ്ക്കും. ഇത്തരം ചെറിയ സന്തോഷങ്ങളില്‍ ഒതുങ്ങി ജീവിയ്ക്കുന്ന ഒരാളാണ് മകള്‍. പിന്നെ കുട്ടികളല്ലേ, എന്താണ് അവരുടെ മനസ്സിലെന്ന് പറയാന്‍ കഴിയില്ലല്ലോ എന്നാണ് ജയറാമിന്റെ മറുപടി.

അടുത്തിടെ തമിഴ്‌നാട്ടില്‍ നടന്ന ഒരു ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ പങ്കെടുത്തതിന്, മാളവിക ജയറാമിനെ അഭിനന്ദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. അച്ഛനെന്ന നിലയിലുള്ള തന്റെ സന്തോഷം അപ്പോള്‍ തന്നെ ജയറാം ഫേസ്ബുക്കില്‍ കുറിയ്ക്കുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X