പാര്‍വ്വതി തിരക്കിലാണെന്ന് ജയറാം

By Aswathi

ആദ്യാകാല നടിമാരൊക്കെ തിരികെ വന്നു. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങിയ പാര്‍വ്വതി തിരികെ വരുമോ എന്ന് പല കോണില്‍ നിന്നും ചോദ്യങ്ങളുയര്‍ന്നു. മുമ്പൊക്കെ ജയറാമിനോട് ചോദിച്ചപ്പോള്‍ തനിക്കെതിര്‍പ്പില്ല എന്ന മട്ടിലായിരുന്നു മറുപടി.

മനോരമയുടെ അഭിമുഖത്തില്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. പാര്‍വ്വതി ഇപ്പോള്‍ വളരെ തിരക്കിലാണെന്നാണ് ജയറാം പറഞ്ഞത്. ഒരു വീട്ടുകാരിയുടേതായ എല്ലാ തിരക്കും ഇപ്പോള്‍ പാര്‍വ്വതിയ്ക്കുണ്ടെന്ന് ജയറാം പറയുന്നു.

jayaram-parvathy

പണ്ട് എന്റെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ മക്കളുടെ കാര്യങ്ങളെല്ലാം നോക്കണം. മകള്‍ കോളേജില്‍ പോകുന്നുണ്ട്. അവളുടെ പഠന കാര്യങ്ങള്‍ ഭക്ഷണം എല്ലാം നോക്കണം. മകന്‍ ഷൂട്ടിങിന് പോകുമ്പോള്‍ അവന്റെ കാര്യങ്ങളെല്ലാം നോക്കി ഒരുക്കിവിടണം.

ഒരു വീട്ടമ്മയുടെ തിരക്കറിയാമല്ലോ. രണ്ടു മക്കളെ വളര്‍ത്തണം. ഞാന്‍ ഷൂട്ടിങ് തിരക്കിലായിരിക്കും. വീട്ടിലുണ്ടായിരിക്കില്ല. അപ്പോള്‍ എന്റെ ഉത്തരവാദിത്വം കൂടെ അശ്വതിയ്ക്കാണ്. ഇടവേളകളില്‍ നൃത്തം അഭ്യസിക്കാറുണ്ട്. എന്നും ഡാന്‍സ് ക്ലാസുണ്ട്. നൃത്താഭ്യാസം മുടക്കാറില്ല. നല്ല നല്ല ഡാന്‍സ് പ്രോഗ്രാമുകള്‍ വന്നാല്‍ ചെയ്യാറുണ്ട്- ജയറാം പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X