ന്യൂ ജനറേഷന്‍ സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്: ജയറാം

By Aswathi

സര്‍ സിപി എന്ന ചിത്രത്തിലാണ് ജയറാം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ന്യൂ ജനറേഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഹണി റോസാണ് ചിത്രത്തിലെ നായിക. വളരെ നന്നായി അഭിനയിക്കുകയും സഹകരിക്കുകയും ചെയ്യുന്ന നടിയാണ് ഹണി റോസ് എന്ന് ജയറാം പറയുന്നു.

ന്യൂ ജനറേഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു ജയറാമിന്റെ മറുപടി. കാലത്തിനൊപ്പം പോകുക. ഇന്ന് കഴിവുള്ള ധാരാളം കുട്ടികള്‍ വന്നിട്ടുണ്ട്. പുതിയ തലമുറയുടെ ആധിപത്യമുള്ള സമയമാണ്.

jayaram

ന്യൂ ജനറേഷന്‍ സിനിമയിലേക്ക് വിളിച്ചാല്‍ തീര്‍ച്ചയായും പോയി അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്. ഒരു അകല്‍ച്ചയുമില്ല. ഇതൊക്കെ കാലഘട്ടത്തിന്റെ മാറ്റങ്ങളാണെന്നാണ് ജയറാമിന്റെ അഭിപ്രായം. ന്യൂ ജനറേഷന്‍ എന്ന വാക്കിന് പകരം സിനിമയുടെ മാറ്റമെന്ന് പറയാനാണ് തനിക്കിഷ്ടമെന്നും ജയറാം പറഞ്ഞു.

ഏതൊരു നടീ നടിന്മാരെയും പോലെ ദേശീയ അവാര്‍ഡ് എന്ന ആഗ്രഹം തനിക്കുമുണ്ടെന്ന് ജയറാം പറയുന്നു. പലപ്പോഴും ലഭിച്ചു എന്ന വാര്‍ത്ത വന്നെന്നതല്ലാതെ ഒന്നും സംഭവിച്ചില്ല. ഇനിയും ശ്രമിയ്ക്കും. എന്നെങ്കിലും ദൂരെ അത് കിട്ടും എന്ന ആഗ്രഹത്തോടെ ശ്രമിച്ചുകൊണ്ടേയിരിക്കും. അഭിനയം മെച്ചപ്പെടുത്തി അവാര്‍ഡിനായി ശ്രമിക്കും. രാജസേനന്‍ ചിത്രങ്ങളില്‍ ഇനി അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോള്‍ നോ കമന്റ്‌സ് എന്നായിരുന്നു മറുപടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X