റീത്തുവിനെ മനസിലാക്കാന്‍ സഹായിച്ചത് ജീവിതത്തിലെ മോശം അവസ്ഥ; ഇനി ഇടവേളയില്ല

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരികെ വന്നിരിക്കുകയാണ് ജ്യോതിര്‍മയി. ബൊഗെയ്ന്‍വില്ല എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയിയുടെ തിരിച്ചുവരവ്. തന്റെ അസാധ്യ പ്രകടനം കൊണ്ട് തിരിച്ചുവരവ് ആഷോഘമാക്കാന്‍ ജ്യോതിര്‍മയിയ്ക്ക് സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളുടെ ഇടവേള ജ്യോതിര്‍മയിയുടെ പ്രതിഭയെ സ്പര്‍ശിച്ചിട്ടില്ല.

ഇപ്പോഴിതാ ബൊഗെയ്ന്‍വില്ല ഒടിടിയിലെത്തിയിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയത്. ഈ സന്ദര്‍ഭത്തില്‍ സിനിമയെക്കുറിച്ചും തന്റെ തിരിച്ചുവരവിനെക്കുറിച്ചും ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ് ജ്യോതിര്‍മയി.

Jyothirmayi

തിരിച്ചുവരവിലെ സമ്മര്‍ദ്ദം

എനിക്ക് അതേക്കുറിച്ചൊന്നും ചിന്തിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. മൂന്നര വയസുള്ളൊരു മോനുണ്ട്. മൂപ്പരുടെ പുറകെ ഓടല്‍ തന്നെയാണ്. അതിനാല്‍ അത്തരം ടെന്‍ഷനുകള്‍ എടുക്കാനോ ചിന്തിക്കാനോ ഇള്ള സമയവും സ്‌പേസും കിട്ടിയിരുന്നില്ല എന്നതാണ് വാസ്തവം. പാട്ട് വന്നു, ഹിറ്റായി. അത് വളരെ സന്തോഷമുണ്ടാക്കി. എന്നാല്‍ ഇത്രത്തോളം ചര്‍ച്ചയാകുമെന്നൊന്നും കരുതിയിരുന്നില്ല. പിന്നെ സോഷ്യല്‍ മീഡിയയില്‍ ഇല്ലാതിരുന്നതിനാല്‍ ആ ഇംപാക്ട് എത്രത്തോളമുണ്ടെന്ന് അറിഞ്ഞിരുന്നില്ല എന്നതും സത്യമാണ്.

തിരിച്ചുവരവിലെ കയ്യടികള്‍

വളരെ സന്തോഷമാണ്. എനിക്ക് പരിചയമില്ലാത്തവരും, പരിചയമുള്ളവരും, കൂടുതലും പരിചയമില്ലാത്തവരാണ്, വന്ന് ഇത്രയും സ്‌നേഹം കാണിക്കുന്നു. അവര്‍ക്ക് അതിന്റെയൊന്നും ആവശ്യം ഉണ്ടായിട്ടല്ല. ആ സിനിമ കൊണ്ട് അവര്‍ക്കുണ്ടായ സന്തോഷം നമ്മളോട് പങ്കിടണം എന്ന് നിര്‍ബന്ധമില്ല. എങ്കിലും കാണുമ്പോള്‍ അടുത്ത് വന്ന് സംസാരിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച സന്തോഷം ഞാനുമായി പങ്കിടാന്‍ അവര്‍ എടുക്കുന്ന എഫേര്‍ട്ട് കാണുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നുണ്ട്.

ഞാന്‍ സിനിമ ചെയ്തിരുന്ന ആളാണ്. അതിനാല്‍ സിനിമകള്‍ ഇഷ്ടമാണ് എന്ന് ഇടയ്ക്ക് കാണുമ്പോള്‍ പറയുകയും ഫോട്ടോയെടുക്കാന്‍ വരികയുമൊക്കെ ചെയ്യുമെങ്കിലും ഈ സിനിമ ഇറങ്ങുമ്പോള്‍ എങ്ങനെയായിരിക്കും പ്രതികരണം എന്ന് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. പക്ഷെ ആളുകളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന സ്‌നേഹം വലിയൊരു അംഗീകാരമാണ് കാണുന്നത്.

റീത്തുവിന്റെ മനസിലേക്ക്

ആ സമയത്ത് എന്റെ മാനസികാവസ്ഥ മോശമായിരുന്നു. ഞാനൊരു ലോ പിരിയഡിലൂടെ കടന്നു പോവുകയായിരുന്നു. എന്റെ അമ്മയ്ക്ക് തീരെ വയ്യാതിരുന്ന സമയമാണ്. അമ്മയുടെ അവസാന നാളുകളായിരുന്നു. അതിനാല്‍ അതിഭീകരമായൊരു ലോ ഫേസിലൂടെ പോകുമ്പോള്‍, ആ അവസ്ഥ റീത്തുവിന്റെ മാനസികാവസ്ഥ മനസിലാക്കാന്‍ എന്നെ കുറേക്കൂടി സഹായിച്ചുവെന്നാണ് തോന്നുന്നത്.

പുസ്തകം വായിച്ച ശേഷമാണ് സിനിമയാക്കുമെന്ന കാര്യം അമല്‍ പറയുന്നത്. സസ്‌പെന്‍സ് ത്രില്ലര്‍ എന്നതിനേക്കാള്‍ ഇതൊരു സര്‍വൈവല്‍ ത്രില്ലറാണ്. സസ്‌പെന്‍സ് ആദ്യമേ തന്നെ മനസാലാകും. ശേഷം ആ അവസ്ഥയില്‍ നിന്നും അവര്‍ എങ്ങനെ പുറത്ത് കടക്കുമെന്നതാണ് യഥാര്‍ത്ഥ സംഘര്‍ഷം.

ക്ലൈമാക്‌സും വിമര്‍ശനങ്ങളും

നോവലില്‍ പറയുന്നത് തന്നെയാണ് സിനിമയിലും കാണിച്ചിരിക്കുന്നത്. അല്ലാതൊന്നും കുത്തിക്കയറ്റിയിട്ടില്ല. നോവലിന്റെ ക്ലൈമാക്‌സിലെ വയലന്‍സ് കുറേക്കൂടി ലൈറ്റര്‍ ആക്കുകയാണ് സിനിമയില്‍ ചെയ്തിരിക്കുന്നത്. നോവലിലെ അത്രയും വയലന്‍സ് സിനിമയിലില്ല. നോവല്‍ വായിച്ചവര്‍ക്ക് മനസിലാകും. അത്രയും കാണിക്കാന്‍ സാധിക്കില്ല.

തിരിച്ചുവരവിലെ ആശങ്ക

എനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധിക്കുമോ, ആളുകള്‍ അംഗീകരിക്കുമോ എന്നൊക്കെയുള്ള ആശങ്കകളുണ്ടായിരുന്നു. ആളുകള്‍ മറന്നു പോയിട്ടുണ്ടാകും എന്നാണ് കരുതിയത്. കാലങ്ങളായി സിനിമ ചെയ്തിട്ട്. അവരുടെ മനസില്‍ പോലും ഞാനുണ്ടോ എന്നറിയില്ലായിരുന്നു. റീത്തുവിന്റെ കഥാപാത്രം ഒരുപാട് ലെയറുകളുള്ളതാണ്. കഥാപാത്രത്തോട് എത്രത്തോളം നീതി പുലര്‍ത്താന്‍ എനിക്കാകും എന്നും ചിന്തിച്ചിരുന്നു.

പൊതുവെ എന്റെ സിനിമകള്‍ കാണാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ സിനിമ ഞാന്‍ കണ്ടു. പക്ഷെ സ്‌ക്രീനില്‍ എന്നെ തന്നെ കണ്ടില്ല, റീത്തുവിനെ തന്നെയാണ് കണ്ടത്. ആ ടീം വര്‍ക്ക് വിജയിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറ്റ് സിനിമകളും വിജയം തന്നെയായിരുന്നു. എന്നിരുന്നാലും കുറേക്കൂടി ചെയ്യാമായിരുന്നു എന്ന് ചില കഥാപാത്രങ്ങള്‍ പിന്നീട് കാണുമ്പോള്‍ തോന്നുമായിരുന്നു. ഇത്രയും കാലത്തിന് ശേഷം സിനിമ ചെയ്യുന്നു എന്ന ആവേശം കൊണ്ടു കൂടിയാകണം ഞാന്‍ ഇരുന്ന് കണ്ടത്. അല്ലെങ്കില്‍ എന്നെ സ്‌ക്രീനില്‍ കാണാന്‍ മടിയും ചമ്മലുമാണ്.

Jyothirmayi

മലയാള സിനിമയുടെ മാറ്റം

ഞാന്‍ മലയാള സിനിമയുടെ ഭാഗമായി തന്നെയുണ്ടായിരുന്നു. അമലിനൊപ്പം ക്യാമറയ്ക്ക് പിന്നില്‍ എന്നും ഉണ്ടായിരുന്നു. മുന്നിലേക്ക് വന്നിരുന്നില്ല എന്ന് മാത്രം. മലയാള സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്കും മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ മലയാളികള്‍ക്കുള്ളതായിരുന്നു മലയാള സിനിമ. എന്നാല്‍ ഇന്ന് സിനിമ ആസ്വദിക്കുന്ന ഏതൊരാള്‍ക്കും ഉള്ളതാണ്. ലോകത്തിന്റെ പല ഭാഗത്തു നിന്നും മലയാള സിനിമയെക്കുറിച്ച് എഴുതപ്പെടുന്നു. വലിയൊരു പ്രേക്ഷക സമൂഹമുണ്ട് മലയാള സിനിമയ്ക്ക് ഇന്ന്. മലയാളത്തിലെ അഭിനേതാവ് എന്ന നിലയില്‍ അഭിമാനമുണ്ട്.

ഇനി ഇടവേളയില്ല

എനിക്ക് ചെയ്യണം എന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തുടര്‍ന്നും സിനിമകള്‍ ചെയ്യും. സിനിമ ചെയ്യില്ലെന്നോ, അല്ലെങ്കില്‍ നാളെ മുതല്‍ സെറ്റില്‍ നിന്നും സെറ്റിലേക്ക് പറക്കുമെന്നോ അല്ല. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണം എന്ന് തോന്നുകയാണെങ്കില്‍ ചെയ്യും.

More from Filmibeat

Read more about: jyothirmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X