Related Articles
മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചോ?? സന്തോഷ് ശിവന്റെ പ്രഖ്യാപനത്തില്‍ ആശങ്കയോടെ ആരാധകര്‍
ഒരു വര്‍ഷം പെട്ടിയിലായിട്ടും ആ മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ സൂപ്പര്‍ഹിറ്റായി മാറി!
ജഗതിയും മോഹന്‍ലാലും തിരക്കഥയിലുള്ളതാണ് പറഞ്ഞത്, കോപ്പിയടി വിവാദത്തെക്കുറിച്ച് പ്രിയദര്ശന്!
Lissy: പ്രിയദര്‍ശനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ലിസിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍, കാണൂ!
lissy: പ്രായം ഒരു തടസമല്ല! ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ജോലി, ലിസി പറയുന്നത് കേട്ടു നോക്കൂ
ആര്‍എസ്എസിന്റെ കഥ സിനിമയാവുന്നു! അക്ഷയ് കുമാര്‍ നായകന്, സംവിധാനം പ്രിയദര്ശന്? സത്യാവസ്ഥ ഇങ്ങനെയും
മോഹന്‍ലാലിന്റെ ആ സിനിമ നല്കിയ തിരിച്ചറിവാണ് പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് പ്രിയദര്ശന്!
അച്ഛന് കരയുന്നത് ആലോചിക്കുമ്പോള്‍ ഭയങ്കര കോമഡിയാണെന്ന് കല്യാണി പ്രിയദര്ശന്
അതില്‍ പിന്നെ ലാല്‍ അങ്കിള്‍ വീട്ടില്‍ വരുമ്പോള്‍ എനിക്ക് പേടിയായിരുന്നു; കല്യാണി പ്രിയദര്ശന്
പ്രിയദർശന്റെ 26 ഹിന്ദി സിനിമകളിലൂടെയുള്ള സഞ്ചാരം…
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, മോഹന്‍ലാലിന്റെ പ്രതികരണത്തെ കുറിച്ച് കല്യാണി
മമ്മൂക്കയ്ക്ക് വേണ്ടി ലാലേട്ടൻ എന്തും വിട്ടു കൊടുക്കും, കുഞ്ഞാലി മരക്കാരായി മോഹൻലാലില്ല...
പ്രിയദര്ശന് കല്യാണി നല്കിയ പിറന്നാള്‍ സമ്മാനം, ഏതൊരച്ഛനും ആഗ്രഹിച്ചുപോവും!
താരങ്ങളുടെ മക്കള്‍ അരങ്ങു തകര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സിനിമാമോഹവുമായി നടന്നിരുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ സിനിമയിലെത്തി താരമായതിന് ശേഷമുള്ള കഥയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. മോഹന്‍ലാല്‍, പ്രിയദര്ശന്, മണിയന്‍പിള്ളരാജു, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ഒരേ സമയത്താണ് സിനിമയില്‍ തുടക്കം കുറിച്ചത്. സഹനായകനില്‍ നിന്നും നായകനിലേക്കുയര്‍ന്ന ഇവര്‍ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.
Lissy: പ്രിയദര്‍ശനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ലിസിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍, കാണൂ!
താരങ്ങള്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരപുത്രികള്‍ക്കും താരപുത്രന്മാര്ക്കും മികച്ച പിന്തുണയാണ് ആരാധകരും സിനിമാപ്രവര്‍ത്തകരും നല്‍കിയത്. കീര്‍ത്തി സുരേഷ് അടക്കമുള്ള താരപുത്രിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് പ്രിദയര്ശനാണ്. എന്നാല്‍ മകളുടെ അരങ്ങേറ്റം തന്നിലൂടെയാവരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്രെ ശിഷ്യനായ വിക്രം കുമാറിന്റെ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദര്ശന് തുടക്കം കുറിച്ചത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് കല്യാണി ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
അഭിനയിക്കാനറിയാത്തവരെ വെച്ച് ചെയ്ത അബദ്ധമാണ് ബെസ്റ്റ് ഓഫ് ലക്ക്, സംവിധായകന്റെ വെളിപ്പെടുത്തല്‍!
പ്രിയദര്‍ശനും ലിസിയും
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരിലൊരാളായ ലിസിയും സംവിധായകരിലൊരാളായ പ്രിയദര്‍ശനും ഒരുമിച്ചെത്തിയ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ഈ കൂട്ടുകെട്ടില്‍ പുറത്തിയ ചിത്രം സര്‍വ്വകാല റെക്കോഡ് സൃഷ്ടിച്ചിരുന്നു. സിനിമയ്ക്ക് പുറമെ ജീവിതത്തിലും ഇരുവരും ഒരുമിക്കുകയാണെന്ന് കേട്ടപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. വിവാഹത്തിന് ശേഷം നായികമാരുടെ പതിവ് ശൈലി തന്നെയാണ് ലിസിയും പിന്തുടര്ന്നത്. സിനിമയില്‍ നിന്നും മാറി നിന്ന താരം ഇടയ്ക്ക് പ്രിയദര്‍ശനുമായി വേര്‍പിരിയുകയാണെന്ന് അറിയിക്കുകയും വിവാഹ മോചനം നേടുകയും ചെയ്തിരുന്നു.
മക്കളുടെ അരങ്ങേറ്റം
പ്രണവ് ഭാവിയില്‍ നടനാവുമെന്ന് പ്രിയദര്ശന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്നു. ഏതോ ഒരു നാടകത്തിലെ പെര്‍ഫോമന്‍സ് കണ്ടായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്ന് സുചിത്ര വ്യക്തമാക്കിയിരുന്നു. പ്രിയദര്‍ശന്റെയും ലിസിയുടെയും മക്കളായ കല്യാണിയുടെയും ചന്തുവിന്റെയും പാഷന് സിനിമ തന്നെയായിരുന്നു. എന്നാല്‍ വിദ്യാഭാസത്തിനായിരുന്നു ഇരുവരും മുന്‍തൂക്കം നല്‍കിയത്. അച്ഛന്റെ സിനിമയിലൂടെ അരങ്ങേറാന്‍ അവസരമുണ്ടായിരുന്നിട്ട് കൂടി തെലുങ്കിലൂടെയായിരുന്നു കല്യാണി അരങ്ങേറിയത്. മറ്റ് താരപുത്രികളെയും താരപുത്രന്മാരെയും പരിചയപ്പെടുത്തുന്നത് പോലെ സ്വന്തം മക്കളെ പരിചയപ്പെടുത്തുന്നതിനോട് തനിക്ക് താല്പര്യമില്ലെന്ന് അച്ഛന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി താരപുത്രി പറയുന്നു. ശക്തമായ പിന്തുണ നല്കി മാതാപിതാക്കള്‍ എല്ലാ കാര്യത്തിലും തങ്ങള്‍ക്കൊപ്പമുണ്ടെന്നും കല്യാണി പറയുന്നു.
ആകര്‍ഷിച്ച നടന്
ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാന്‍ താല്പര്യമുണ്ട്. അദ്ദേഹത്തിന്രെ അഭിനയം തന്നെ ഏറെ ആകര്‍ഷിച്ചിരുന്നുവെന്നും കല്യാണി വ്യക്തമാക്കുന്നു. നായകനേക്കാള്‍ കൂടുതല്‍ പ്രാധാന്യം എന്നും സംവിധായകനാണ്. ആവറേജ് ലെവലിലുള്ള താരം പോലും നല്ല സംവിധായകനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ ഫഹദിന്റെ അഭിനയം തന്നെ ഏറെ സ്വാധീനിച്ചിരുന്നുവെന്നും താരപുത്രി പറയുന്നു.
അടുത്തെങ്ങും മലയാളത്തിലേക്കില്ല
മലയാളത്തില്‍ നിന്നും നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും ഒന്നും ഉറപ്പിച്ചിട്ടില്ല. ഷര്വാനന്ദിനൊപ്പമുള്ള ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണെന്നും താരപുത്രി പറയുന്നു. അച്ഛന്രെ സുഹൃത്തുക്കളുടെ മക്കളെല്ലാം ഇപ്പോള്‍ സിനിമയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. അനുജന് ചന്തുവും ഉടന്‍ തന്നെ സിനിമയില്‍ തുടക്കം കുറിക്കുമെന്നും കല്യാണി വ്യക്തമാക്കുന്നു.
ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം
കാഞ്ചീവരവും കിലുക്കവുമാണ് അച്ഛന് ചെയ്ത സിനിമകളില്‍ വെച്ച് ഏറെ ഇഷ്ടപ്പെട്ടത്. സിനിമ വിജയിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് അതാത് താരങ്ങളുമായുല്ള അടുപ്പമാണെന്ന് അച്ഛന് പറയാറുണ്ട്. ്അത്തരത്തില്‍ അച്ഛനൊപ്പം പ്രവര്‍ത്തിച്ചവരെല്ലാം അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ്. താരപുത്രിയുടെ അഭിപ്രായത്തെ പ്രേക്ഷകരും ഒന്നടങ്കം ശരിവെക്കും. മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് കൂടിയാണല്ലോ!
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.