'ദിയയുടെ ബിസിനസ് തകര്‍ക്കാന്‍ ശ്രമിച്ചു'; മകളുടെ വണ്ടിയിടിച്ച സംഭവത്തില്‍ നടന്നത് എന്തെന്നും കൃഷ്ണ കുമാര്‍
തന്റെ കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെയുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെക്കുറിച്ച് നടന്‍ കൃഷ്ണകുമാര്‍. തങ്ങള്‍ കുടുംബ സമേതം നടത്തിയ യാത്രയെക്കുറിച്ചും മറ്റുമൊക്കെ ട്രോളുകളുണ്ടാക്കുകയും വീഡിയോകള്‍ ചെയ്യുകയും ചെയ്യുന്നതിലൂടെ ആരെങ്കിലും പണമുണ്ടാക്കുന്നെങ്കില്‍ സന്തോഷം എന്നാണ് കൃഷ്ണകുമാര്‍ വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
പോയ വര്‍ഷമാണ് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ വിവാഹിതയായത്. പിന്നാലെ ദിയയും വരനും ദിയയുടെ കുടുംബത്തോടൊപ്പം വിദേശ യാത്ര നടത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ഈ വിനോദയാത്രയെ മിഥുനം സിനിമയിലെ ഹണിമൂണ്‍ യാത്രയോടാണ് താരതമ്യം ചെയ്തത്. ഇതേക്കുറിച്ചും അഭിമുഖത്തില്‍ കൃഷ്ണ കുമാര്‍ സംസാരിക്കുന്നുണ്ട്.

''ആര്‍ക്കും ദ്രോഹം ചെയ്യാതെ സന്തോഷം കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ ഞാന്‍ ആ ഭാഗത്താണ്. പിന്നെ എഴുതുന്നവര്‍, നമ്മളെപ്പറ്റി ആരും ഒന്നും എഴുതിയില്ലെങ്കില്‍ നമ്മള്‍ ആരുമല്ലാതാകില്ലേ. ലൈക്കും കമന്റും ഇല്ലെങ്കില്‍ ആളുകള്‍ ഡിപ്രഷനാകുന്ന കാലമാണ്'' എന്നാണ് കൃഷ്ണ കുമാര്‍ തമാശയായി പറയുന്നത്. വളരെ കുറച്ച് കാലമേ നമ്മള്‍ ജീവിക്കുകയുള്ളൂ. എനിക്ക് 56 വയസായി. ഇത്രയും കാലം എന്നെ ഭൂമിയില്‍ കൊണ്ടു നടന്ന ശക്തി എന്താണെന്ന് നമുക്കറിയില്ലെന്നും അതിനാല്‍ സന്തോഷം കണ്ടെത്തണമെന്നാണ് അദ്ദേഹം പറയുന്നത്.
''ഹണിമൂണ്‍ എന്നൊക്കെ പില്‍ക്കാലത്ത് വന്ന ചിന്തയല്ലേ. ഞങ്ങള്‍ എല്ലാവരും കൂടെ കറങ്ങാന്‍ പോയി. അതിന് കുറച്ച് മുമ്പ് അവള്‍ കല്യാണം കഴിച്ചുവെന്ന് മാത്രം എന്നാണ് യാത്രയെക്കുറിച്ച് കൃഷ്ണകുമാര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ കമന്റുകളെക്കുറിച്ചും കൃഷ്ണ കുമാര്‍ സംസാരിക്കുന്നുണ്ട്. ''അതിനെക്കുറിച്ച് എഴുതുകയും വീഡിയോ ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇതിനിടെ ദിയയുമായി ബന്ധപ്പെട്ട് ചെറിയൊരു വിഷയമുണ്ടായി. അതിലൊക്കെ കുറേപ്പേര്‍ക്ക് പണമുണ്ടാക്കാന്‍ പറ്റി. നമുക്ക് അത് ദോഷമായി തോന്നുന്നില്ല'' എന്നാണ് കമന്റുകളെക്കുറിച്ച് താരം പറയുന്നത്. അതേസമയം ദിയയുടെ ബിസിനസ് തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
''ഇടയ്ക്ക് അവളുടെ കച്ചവടത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. സോഷ്യല്‍ മീഡിയ വളരെ നല്ലതാണ്. പക്ഷെ ഡബിള്‍ എക്‌സ് വാളു പോലെയാണ്. തെരുവനെ കട്ട് ചെയ്യും. ഒരാള്‍ പുതിയൊരു ബിസിനസ് ആരംഭിക്കുന്നു. പെട്ടെന്ന് അത് ഉയര്‍ന്നു. അത് തൊട്ടടുത്തുള്ള അഞ്ച് പേര്‍ക്ക് ബുദ്ധിമുട്ടായി. അതില്‍ ഒരാള്‍, എല്ലാ യൂട്യൂബര്‍മാരും മോശമാണെന്നല്ല, ചില യൂട്യൂബര്‍മാരെ തിരഞ്ഞെടുത്ത് നിങ്ങളെ കരിവാരിത്തേക്കാനും നിങ്ങളുടെ ബിസിനസ് തകര്‍ക്കാനും ശ്രമിക്കുന്നു. അവിടെ നമ്മള്‍ ഇടപെട്ടു.'' എന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്.

''അത് വരെ ഞാന്‍ ഇടപെടില്ലായിരുന്നു. നമ്മള്‍ നോക്കുമ്പോള്‍ അതിക്രൂരമായ ക്രിമിനല്‍ ആക്ടിവിറ്റിയാണ് കാണുന്നത്. അവിടെ ഇടപെട്ടു. എവിടെ പോകണം, ആരോട് സംസാരിക്കണം എന്നൊക്കെ പറഞ്ഞു കൊടുത്തു. മക്കളെ ഞാന്‍ പ്രൊട്ടക്ട് ചെയ്യും. അവരുടെ കൂടെ നില്‍ക്കും. അതില്‍ ശരിയോ തെറ്റോ നോക്കില്ല. അത് എന്റെ രീതിയാണ്. എന്നു കരുതി മറ്റായാള്‍ ന്യായം ചെയ്താല്‍ തെറ്റാക്കി കാണിക്കില്ല'' എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്റെ മകളുടെ വണ്ടിയിടിച്ച സംഭവമുണ്ടായി. ഇങ്ങോട്ട് വന്ന് ഇടിക്കുകയായിരുന്നു. അത് നല്ലൊരു പയ്യനുമായിരുന്നു. ആ പയ്യന്റെ മാതാപിതാക്കളെ വിളിക്കുകയും ആശുപത്രിയിലെത്തിച്ച് വേണ്ടത് ചെയ്യുകയും ചെയ്തു. അവര്‍ക്ക് അത് വേണ്ടാ എന്ന് പറഞ്ഞിരുന്നതാണ്. എങ്കിലും നമുക്കൊരു മനസമാധാനമായി. ഇതൊക്കെ മക്കളോട് പറഞ്ഞു കൊടുക്കാറുണ്ടെന്നും കൃഷ്ണ കുമാര്‍ പറയുന്നു.


Click it and Unblock the Notifications