കല്ലെറിയുന്നവര്‍ എറിയട്ടെ, മാങ്ങ ഉള്ളതുകൊണ്ടല്ലേ എറിയുന്നത്
തന്നെ വര്‍ഗീയവാതിയെന്ന് വിളിച്ചവര്‍ക്കുള്ള മറുപടിയുമായാണ് മേജര്‍ രവി 'പിക്കറ്റ് 43' എന്ന ചിത്രവുമായി വരുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ കുറിച്ചും ഇറങ്ങാനിരിക്കുന്ന പിക്കറ്റ് 43 എന്ന പുതിയ ചിത്രത്തെ കുറിച്ചും മോഹന്‍ലാലിനെ മാറ്റി പൃഥ്വിരാജിനെ നായകനാക്കിയതിനെ കുറിച്ചും മേജര്‍ രവി സംസാരിക്കുകയുണ്ടായി.
യാതൊരു പണിയുമില്ലാത്ത കുറേ സൈറ്റുകളാണ് തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന് മേജര്‍ രവി പറയുന്നു. എന്റെ സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്കറിയാം ആ സിനിമ നല്‍കുന്ന സന്ദേശമെന്താണെന്ന്. യഥാര്‍ത്ഥ മുസ്ലീങ്ങള്‍ ഒരിക്കലും രാജ്യത്തിനെതിരെ തിരിയില്ല. ഇന്നത്തെ സാഹചര്യത്തില്‍ യഥാര്‍ത്ഥ എന്നതിന് അടിവരയിടേണ്ടതാണെന്നും മേജര്‍ രവി പറഞ്ഞു.

കുരുക്ഷേത്ര എന്ന ചിത്രത്തില്‍ സിദ്ദിഖിന്റെ കഥാപാത്രം പറയുന്നുണ്ട്, ഇനിയെങ്കിലും ഞങ്ങളെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ എന്ന് മാറ്റി ഇന്ത്യന്‍സ് എന്ന് വിളിക്കുമല്ലോ എന്ന്. ഏത് സംവിധായകനാണ് സിനിമയിലൂടെ ഇതുപോലെ ശക്തമായ ആശയം നല്‍കിയിട്ടുള്ളതെന്നും മേജര്‍ രവി ചോദിക്കുന്നു. എന്റെ അമ്മ പറയാറുണ്ട് നല്ല മാങ്ങയുള്ള മാവിലേ കല്ലെറിയാറുള്ളൂ എന്ന്. എനിക്കെതിരെ വരുന്ന ആരോപണങ്ങളെ അങ്ങനെ കാണാനാണ് എനിക്കിഷ്ടം. കല്ലെറിയുന്നവര്‍ എറിയട്ടെ. മാങ്ങയുള്ളതുകൊണ്ടല്ലേ എറിയുന്നത്. അല്ലെങ്കില്‍ എറിയില്ലല്ലോ.
ഐ യെ പേടിച്ചാണ് പിക്കറ്റ് 43 യുടെ റിലീസ് മാറ്റിയതെന്ന് പറയുന്നണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് തന്നെ പറഞ്ഞു. തമിഴ് സിനിമകള്‍ക്ക് നല്ല വേരോട്ടമുള്ള മണ്ണാണ് കേരളം. ഇവിടെ ഒരു ബിഗ്ബജറ്റ് തമിഴ് സിനിമ ഇറങ്ങിയാല്‍ തിയേറ്ററുകള്‍ മിക്കതും അതിനായിരിക്കും ലഭിയ്ക്കുക. ആദ്യത്തെ ഒരാഴ്ച ഈ ഓളമുണ്ടാകും. അതൊന്ന് കഴിയട്ടെ എന്ന് കരുതിയാണ് റിലീസിങ് മാറ്റിയത്. അസൂയാലുക്കളുടെ സന്തോഷത്തിന് ശങ്കറിനെ പേടിച്ചാണെന്നും പറയാം- മേജര്‍ രവി പറഞ്ഞു.


Click it and Unblock the Notifications