എന്തുകൊണ്ട് പിക്കറ്റ് 43യില്‍ മോഹന്‍ലാല്‍ അഭിനയിച്ചില്ല?
മേജര്‍ രവിയുടെ ചിത്രങ്ങളിലെല്ലാം നായകനായത് മോഹന്‍ലാല്‍ ആണ്. അതില്‍ നിന്നൊരു മാറ്റം എന്ന നിലയിലാണ് പിക്കറ്റ് 43 എന്ന ചിത്രം ആദ്യം പ്രേക്ഷകര്‍ ശ്രദ്ധിച്ചത്. മോഹന്‍ലാലിനെ ഒഴിവാക്കി മേജര്‍ രവിയ്ക്ക് ഒരു സിനിമയോ?
എന്തിന് മോഹന്‍ലാലിനെ ഒഴിവാക്കി, എങ്ങനെ പൃഥ്വിരാജിനെ കണ്ടെത്തിയെന്നൊക്കെയായി ചോദ്യം. ചിത്രത്തില്‍ ഒരു അതിഥിതാരമായി മോഹന്‍ലാല്‍ എത്തുന്നുണ്ടെന്ന് ഇടയ്‌ക്കൊന്ന് കേട്ടെങ്കിലും പിന്നീടതും നിഷേധിച്ചു. എന്തിന് ലാലിനെ മാറ്റി എന്ന ചോദ്യത്തിനുള്ള വിശദീകരണം മേജര്‍ രവി തന്നെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യാന്‍ തന്നെയായിരുന്നു ആദ്യം തീരുമാനിച്ചത്. അതിനായി പ്രൊഡ്യൂസേഴ്‌സില്‍ നിന്ന് അഡ്വാന്‍സും വാങ്ങി. അന്നു രാത്രി മോഹന്‍ലാല്‍ വിളിച്ചിട്ട് ചോദിച്ചു, ഈ കഥാപാത്രത്തിന് എന്റെ പ്രായം തടസ്സമാവില്ലെ എന്ന്.
ഇതിലെ കഥാപാത്രത്തിന് കാമുകിയുണ്ട്, അവളെ വിവാഹ കഴിക്കാന്‍ കഴിയാത്തതിലെ മാനസികപ്രയാസങ്ങളുണ്ട്. അതൊക്കെ കുറച്ചുകൂടെ പ്രായം കുറഞ്ഞ ഒരാള്‍ ചെയ്യുന്നതല്ലേ നല്ലതെന്ന് മോഹന്‍ലാല്‍ തന്നെയാണത്രെ മേജര്‍ രവിയോട് ചോദിച്ചത്.
മോഹന്‍ലാല്‍ അല്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, ലാല്‍ തന്നെയാണ് പൃഥ്വിരാജിന്റെ പേര് പറഞ്ഞതെന്ന് മേജര്‍ രവി പറഞ്ഞു. അങ്ങനെയാണ് മോഹന്‍ലാല്‍ പോയതും, പൃഥ്വിരാജ് വന്നതും.


Click it and Unblock the Notifications