twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലില്‍ കണ്ട അതേ ആത്മാര്‍ത്ഥതയാണ് പൃഥ്വിരാജിലും

    By Aswathi
    |

    തനിക്ക് പകരം പിക്കറ്റ് 43 യില്‍ പൃഥ്വിരാജിനെ ആക്കിക്കൂടെ എന്ന് മോഹന്‍ലാല്‍ ചോദിച്ചു, മേജര്‍ രവി സമ്മതിച്ചു. പക്ഷെ പൃഥ്വിരാജിനെ മേജര്‍ രവയ്ക്ക് നേരത്തെ അറിയില്ല. കേട്ടതെല്ലാം വച്ച് നോക്കുമ്പോള്‍ വല്ല്യ ജാഡക്കാരനാണ്. പലരും അത് നേരിട്ട് ചോദിക്കുകയും ചെയ്തു, അവനെ വോണോ?, അവന്‍ പ്രശ്‌നക്കാരനാണ്, അഹങ്കാരിയാണ് എന്നൊക്കെ.

    പക്ഷെ ഷൂട്ടിങ് തുടങ്ങി ആദ്യ ദിവസം മുതല്‍ തന്നെ പൃഥ്വിരാജിനെ കുറിച്ച് അതുവരെ കേട്ടതൊക്കെ താന്‍ തിരുത്തി എന്നാണ് മേജര്‍ രവി പറയുന്നത്. ഷൂട്ട് തുടങ്ങുന്നതിന് മുമ്പത്തെ ദിവസം പൃഥ്വി വന്ന് മേജര്‍ രനവിയോട് ചോദിച്ചു, 'ചേട്ടാ എത്രമാണിക്കാണ് ഷൂട്ടിങ്?' ഒരു ഏഴ് മണിയോടെ പുറപ്പെടാമെന്ന് പറഞ്ഞു.

    mohanlal-prithvi

    ഏകദേശം മൈനസ് 22 ആയിരുന്നു ആ സമയത്തെ കാലാവസ്ഥ. പിറ്റേന്ന് രാവിലെ ഏഴ് മണിയ്ക്ക് മേജര്‍ രവി കാണുന്നത് മേക്കപ്പ് സഹിതമിട്ട് തയ്യാറായി നില്‍ക്കുന്ന പൃഥ്വിരാജിനെയാണ്. അന്നു ഞാന്‍ അത്രയും കാലം പൃഥ്വിരാജിനെ കുറിച്ച് കേട്ട ധാരണകള്‍ തിരുത്തിയെന്ന് മേജര്‍ രവി പറഞ്ഞു.

    സിനിമ തീരുന്നതുവരെ എല്ലാ സഹകരണങ്ങളും ഉണ്ടായിരുന്നു. 35 ദിവസമായിരുന്ന ഷൂട്ടിങ് 22 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പൃഥ്വിയുള്‍പ്പടെയുള്ള ടീമിന്റെ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് അത് സാധിച്ചത്. മോഹന്‍ലാലില്‍ കണ്ട അതേ ആത്മാര്‍ത്ഥ പൃഥ്വിരാജിലും കാണാന്‍ സാധിച്ചിട്ടുണ്ട്- മേജര്‍ രവി പറഞ്ഞു.

    <strong>കല്ലെറിയുന്നവര്‍ എറിയട്ടെ, മാങ്ങ ഉള്ളതുകൊണ്ടല്ലേ എറിയുന്നത്</strong>കല്ലെറിയുന്നവര്‍ എറിയട്ടെ, മാങ്ങ ഉള്ളതുകൊണ്ടല്ലേ എറിയുന്നത്

    English summary
    Major Ravi telling about his upcoming flick Picket 43
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X