For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബീമാപ്പള്ളിയുടെ കഥയല്ല മാലിക്, ഫഹദുമായുള്ള കൂട്ടുകെട്ട്; മനസ് തുറന്ന് മഹേഷ് നാരായണന്‍

  |

  മഹേഷ് നാരായണ്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രവും റിലീസ് ചെയ്തിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെ എത്തിയ മാലിക് ആണ് കൂട്ടുകെട്ടിലെ ഏറ്റവും പുതിയ റിലീസ്. നാളുകളായി ആരാധകരും സിനിമാലോകവും കാത്തിരുന്ന ചിത്രമായിരുന്നു മാലിക്. തീയേറ്റര്‍ റിലീസ് എന്ന മോഹമായിരുന്നു അണിയറ പ്രവര്‍ത്തകരുടേയും മനസിലുണ്ടായിരുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമായി തുടരുന്നതിനാല്‍ ഒടിടി റിലീസ് എന്ന മാര്‍ഗ്ഗം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

  കറുപ്പണിഞ്ഞ്, ഹെയര്‍ സ്റ്റെല്‍ ഒന്ന് മാറ്റിപ്പിടിച്ച് സാറ അലി ഖാന്‍; ചിത്രങ്ങള്‍ കാണാം

  ചിത്രത്തിന്റെ റിലീസ് കാത്തിരുന്ന ആരാധകര്‍ ആവേശത്തോടെയാണ് ചിത്രത്തെ വരവേറ്റത്. ചിത്രത്തിന്റെ മേക്കിംഗും താരങ്ങളുടെ പ്രകടനവുമെല്ലാം കൈയ്യടി നേടുന്നുണ്ട്. അതേസമയം ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുമുണ്ട്. ചിത്രത്തിന്‌റെ റിലീസിനെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമെല്ലാം മഹേഷ് നാരായണന്‍ ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ്.

  കാത്തിരിപ്പിനൊടുവില്‍ മാലിക് എത്തിയിരിക്കുകയാണ്

  കാത്തിരിപ്പിനൊടുവില്‍ മാലിക് എത്തിയിരിക്കുകയാണ്

  ഒരു സിനിമ എടുത്ത് കഴിഞ്ഞാല്‍ പിന്നെ നല്ലത് പറഞ്ഞാലും മോശം പറഞ്ഞാലും ആളുകള്‍ പറയുന്നത് കേള്‍ക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഞാന്‍ അങ്ങനെയാണ് കാണുന്നത്. ആളുകള്‍ ഇഷ്ടപ്പെട്ടുവെന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. തീയേറ്ററില്‍ വരേണ്ടതായിരുന്നുവെന്ന് പറയുന്നു. ഞങ്ങള്‍ക്കും അറിയാമത്. തീയേറ്ററിന് വേണ്ടി എടുക്കപ്പെട്ട സിനിമയായിരുന്നു. മലയാളത്തില്‍ അപൂര്‍വ്വമായിട്ടാണ് ഒരു സിനിമ ഒടിടിയില്‍ വന്നശേഷം ഇത് തീയേറ്ററില്‍ വരേണ്ടതായിരുന്നുവെന്ന് ആളുകള്‍ പറയുന്നത്.

  തീയേറ്ററില്‍ എത്തിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ആമസോണിന്റെ എക്‌സ്‌ക്ലുസിവ് കാലാവധിയൊക്കെ കഴിഞ്ഞ് തീയേറ്ററില്‍ കാണിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

  വിമര്‍ശനങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു?

  വിമര്‍ശനങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു?

  വിമര്‍ശനങ്ങള്‍ വരും. എന്റെ സിനിമയ്ക്ക് എല്ലാ തരത്തിലുള്ള വിമര്‍ശനവും വരും. സത്യം പറഞ്ഞാല്‍ റിവ്യൂസ് നോക്കുന്ന ആളല്ല. ആളുകള്‍ വിളിക്കുമ്പോള്‍ എടുക്കും എന്നല്ലാതെ എനിക്കൊരു സോഷ്യല്‍ മീഡിയ അക്കൗണ്ട് പോലും മര്യാദയ്ക്ക് ഇല്ല. ഇന്‍സ്റ്റഗ്രാമില്‍ തന്നെ ആമസോണുകാര്‍ നിര്‍ബന്ധം പറഞ്ഞതു കൊണ്ട് എടുത്തതാണ്.

  സാങ്കല്‍പ്പികമാണെന്ന് പറയുമ്പോഴും ബീമാപ്പള്ളി സംഭവുമായി ആളുകള്‍ ബന്ധപ്പെടുത്തുന്നുണ്ടല്ലോ?

  അവര്‍ക്ക് ബന്ധപ്പെടുത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. ഞാന്‍ സാങ്കല്‍പ്പികമായ കഥയാണ് പറഞ്ഞത്. ഞാനൊരു സ്ഥലത്തിന്റേയും വ്യക്തിയുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലല്ലോ. ഓരോരുത്തവര്‍ക്കും അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കൂട്ടി വായിക്കാം. ഡിസ്‌ക്ലെയ്മര്‍ വച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് തന്നെ.

  ഇസ്ലാമോഫോബിയ ആരോപണങ്ങളെക്കുറിച്ച്

  അതെനിക്ക് അറിയില്ല. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അത്തരം കാര്യങ്ങള്‍ എനിക്കറിയില്ല.

  തീയേറ്റര്‍ മനസില്‍ കണ്ടൊരുക്കിയ സിനിമ ഒടിടി റീലിസ് ആയതില്‍ നിരാശയുണ്ടോ?

  തീയേറ്റര്‍ മനസില്‍ കണ്ടൊരുക്കിയ സിനിമ ഒടിടി റീലിസ് ആയതില്‍ നിരാശയുണ്ടോ?

  അങ്ങനെയൊന്നുമില്ല. ഞാന്‍ എല്ലാ പ്ലാറ്റ്‌ഫോമിലും സിനിമ എടുത്തിട്ടുള്ളയാളാണ്. നാളെ മൊബൈല്‍ ഫോണിലാണ് സിനിമെയടുക്കാന്‍ പറ്റുന്നതെങ്കില്‍ മൊബൈല്‍ ഫോണിലെടുക്കും. ഞാന്‍ മൊബൈല്‍ ഫോണില്‍ സിനിമയെടുത്തിട്ടുണ്ട്. എനിക്ക് അത്തരത്തിലൊരു പേടിയുമില്ല.

  സി യു സൂണിന് രണ്ടാം ഭാഗമുണ്ടാകുമോ?

  ഉണ്ട്. അത് തീയേറ്ററിന് വേണ്ടിയുള്ളതായിരിക്കും. അതുവരെ കാത്തിരിക്കണം. എന്താണോ ആദ്യ ഭാഗത്തില്‍ കാണാതെ പോയത് അതായിരിക്കും പുതിയ സിനിമയില്‍ ഉണ്ടാവുക. അത് പിന്നീടുണ്ടാകും. ആദ്യ സിനിമ സ്‌ക്രീനിലൂടെ കഥ പറഞ്ഞതായിരുന്നു. അതില്‍ കാണാത്തതാകും രണ്ടാം ഭാദത്തിലുണ്ടാവുക. ആദ്യത്തേതിന്റെ തുടര്‍ച്ചയായിരിക്കില്ല രണ്ടാം ഭാഗം.

  ഒരു പ്രദേശത്തിന്റെ വിവിധ ഘട്ടങ്ങള്‍ കാണിക്കുക വെല്ലുവിളിയായിരുന്നില്ലേ?

  ഒരു പ്രദേശത്തിന്റെ വിവിധ ഘട്ടങ്ങള്‍ കാണിക്കുക വെല്ലുവിളിയായിരുന്നില്ലേ?

  ഒരു സാങ്കല്‍പ്പിക പ്രദേശത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ അവതരിപ്പിക്കുക ചലഞ്ചിംഗ് തന്നെയായിരുന്നു. ഒരു സാങ്കല്‍പ്പിക പ്രദേശത്തിന്റെ കഥ പറയുമ്പോള്‍ പല തരത്തിലുള്ള ജ്യോഗ്രഫികള്‍ ബന്ധിപ്പിക്കേണ്ടി വരും. ഒരു സ്ഥലം മാത്രമായിട്ട് എടുക്കാനാകില്ല. പല സ്ഥലത്തു നിന്നുമുള്ള എലമെന്റുകള്‍ എടുത്തൊരു സാങ്കല്‍പ്പിക പ്രദേശം ഉണ്ടാക്കിയിരിക്കുകയാണ്.

  Recommended Video

  Nimisha Sajayan about Fahadh Faazil | FilmiBeat Malayalam
  ഫഹദ് ഫാസിലുമായുള്ള കൂട്ടായ്മയുടെ രഹസ്യം?

  ഫഹദ് ഫാസിലുമായുള്ള കൂട്ടായ്മയുടെ രഹസ്യം?

  സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും എഴുതുന്ന, ക്യാമറ ചെയ്യുന്നു മലയന്‍കുഞ്ഞ് എന്ന സിനിമയും അടക്കം ഫഹദിനൊപ്പം നാല് സിനിമകളായി. മാലിക്കില്‍ ഫഹദ് മാത്രമല്ലല്ലോ വേറേയും കഥാപാത്രങ്ങളുണ്ടല്ലോ. ടേക്ക് ഓഫിലും ഫഹദ് മാത്രമായിരുന്നില്ലല്ലോ? സി യു സൂണിലും ഫഹദിലൂടെ മാത്രമല്ലല്ലോ കഥ പറയുന്നത്. എന്റെ സിനിമയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ഫഹദുമായി എളുപ്പത്തില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്നത് ഒരു നടനും സംവിധായകനും തമ്മിലുള്ള സമവാക്യത്തിന്റെ പുറത്ത് സംഭവിക്കുന്നതാണ്.


  ചിത്രീകരണത്തിനായി കേരളം വിടുന്ന മലയാള സിനിമ

  ബാക്കിയെല്ലാ വ്യവസായവും പോലെ സിനിമയുമൊരു വ്യവസായമാണ്. മറ്റിടങ്ങളിലെല്ലാം ഇത്തരം സംഭവങ്ങളെല്ലാം തുറന്നു. അതിനകത്ത് കുറേ കാര്യങ്ങളുണ്ട്. നമുക്ക് അതെല്ലാം അറിയാം. അവര്‍ സിനിമയെ ഒരു വ്യവസായമായി അംഗീകരിക്കുന്നുണ്ട്. ഇവിടെ ആരോഗ്യ മേഖല പറയുന്ന ടിപിആര്‍ കുറയുന്നില്ല എന്ന് പറയുന്നത് പോലുള്ള വിഷയങ്ങളുണ്ട്. നേരെ മറിച്ച് പതിനായിരത്തോളം തൊഴിലാളികളുണ്ട് സിനിമയെ ആശ്രയിച്ച് കഴിയുന്നവര്‍. അവരെന്ത് ചെയ്യുമെന്ന് ആരും പറയുന്നില്ല. ഒരു ഉത്തരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വീട്ടിലിരിക്കുന്ന ആളുകള്‍ക്കും വേണ്ടേ എന്തെങ്കിലും വിനോദം. ഉടനെ തന്നെ സര്‍ക്കാര്‍ അനുകൂലമായൊരു തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ.

  English summary
  Malik Director Mahesh Narayanan Opens Up About The Movie Fahadh Faasil And Film Making
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X