»   » പൂര്‍ണ്ണിമ വളരെ പെട്ടെന്ന് തന്നെ ഇണങ്ങി, സുപ്രിയയ്ക്ക് തുടക്കത്തില്‍ ആശങ്കയായിരുന്നു!

പൂര്‍ണ്ണിമ വളരെ പെട്ടെന്ന് തന്നെ ഇണങ്ങി, സുപ്രിയയ്ക്ക് തുടക്കത്തില്‍ ആശങ്കയായിരുന്നു!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്നു സുകുമാരന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അദ്ദേഹവും നിറഞ്ഞു നിന്നിരുന്ന ഒരു കാലം മലയാള സിനിമയിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ ജീവിതത്തിന് മുന്നില്‍ പതറാതെ മക്കള്‍ക്ക് വേണ്ടി ജീവിതം കെട്ടിപ്പുക്കിയ ഒരമ്മയുണ്ട്. ആ അമ്മയെ നമ്മളെല്ലാമറിയും. മല്ലിക സുകുമാരന്‍. സിനിമയിലും സീരിയലുകളുമായി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അഭിനേത്രി.

ആദി ട്രെയിലറില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒഴിവാക്കിയത് എന്തിന്? വെറുതെയല്ല വ്യക്തമായ കാരണമുണ്ട്!

പാര്‍വ്വതിയോടുള്ള അനിഷ്ടം മൈ സ്‌റ്റോറിയെ പത്മവ്യൂഹത്തിലാക്കുന്നു! നേരിടാനുള്ളത് കടുത്ത അഗ്നിപരീക്ഷണം

പ്രിയദര്‍ശന്‍റെ രഹസ്യ ആശംസയെ പൊളിച്ചടുക്കി കല്യാണിയുടെ പോസ്റ്റ്, നീ ആരാണെന്നത് ലോകമറിഞ്ഞു!

സുകുമാരന്റെയും മല്ലികയുടെയും പാത പിന്തുടര്‍ന്നാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ തന്നെ വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ തുടരുന്ന ഈ രണ്ട് താരങ്ങളും ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. മരുമക്കളായി വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ തന്നെ സ്‌നേഹിക്കുമോയെന്ന ആശങ്ക തന്നെ അലട്ടിയിരുന്നുവെന്നും മല്ലിക പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സ്‌നേഹിക്കുമോയെന്ന ആശങ്ക

അച്ഛനില്ലാതെ താന്‍ വളര്‍ത്തിയ രണ്ട് ആണ്‍മക്കളുടെയും ഭാര്യമാര്‍ തന്നെ സ്‌നേഹിക്കുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. എന്നാല്‍ ഇരുവരുടെയും വിവാഹത്തിന് ശേഷം ഈ ആശങ്കയില്‍ കാര്യമില്ലെന്ന് മനസ്സിലാക്കിയെന്നും അവര്‍ വ്യക്തമാക്കുന്നു.

പൂര്‍ണ്ണിമയെ ഇഷ്ടമാണെന്ന് ഇന്ദ്രജിത്ത് പറഞ്ഞപ്പോള്‍

സിനിമയിലും സീരിയലിലുമായി അറിയപ്പെടുന്ന താരമായി നില്‍ക്കുന്നതിനിടയിലാണ് പൂര്‍ണ്ണിമയെ ഇഷ്ടമാണെന്ന് ഇന്ദ്രജിത്ത് അറിയിച്ചത്. പഠനം കഴിഞ്ഞ് ജോലി ലഭിച്ചതിന് ശേഷം വിവാഹം നടത്താമെന്ന മറുപടിയാണ് അന്ന് നല്‍കിയത്.

മരുമകളായി പൂര്‍ണ്ണിമ എത്തിയപ്പോള്‍

ബിടെക്ക് കഴിഞ്ഞ് ജോലി ലഭിച്ചതിന് ശേഷമാണ് ഇന്ദ്രജിത്ത് പൂര്‍ണ്ണിമയെ വിവാഹം ചെയ്തത്. ഇന്ദ്രന്റെ കാര്യങ്ങളോടൊപ്പം പൃഥ്വിയേയും തന്നെയും പൂര്‍ണ്ണിമ നന്നായി പരിഗണിച്ചിരുന്നു. മകളുടെ സ്ഥാനത്തു നിന്ന് കാര്യങ്ങള്‍ ചെയ്തു.

പൃഥ്വിരാജിനെക്കുറിച്ച് ടെന്‍ഷനുണ്ടായിരുന്നില്ല

സിനിമയിലെത്തിയതിന് ശേഷം പല നായികമാരെയും ചേര്‍ത്ത് പൃഥ്വിരാജിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നില്ലെന്നും മല്ലിക പറയുന്നു. വിവാഹത്തെക്കുറിച്ച് അവന്‍ കൃത്യമായി അറിയിക്കും എന്ന വിശ്വാസമുണ്ടായിരുന്നു.

സുപ്രിയയെ ഇഷ്ടമാണെന്ന് അറിയിച്ചു

സുപ്രിയയെ ഇഷ്ടമാണെന്ന് പൃഥ്വി അറിയിച്ചതോടെ അവരുടെ വിവാഹം നടത്തി. തുടക്കത്തില്‍ സുപ്രിയയ്ക്ക് തന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അത് മനസ്സിലാക്കിയാണ് താന്‍ പെരുമാറിയതെന്നും അവര്‍ പറയുന്നു.

സ്വാതന്ത്ര്യം നല്‍കണം

മരുമക്കളുടെ വരവിന് ശേഷം കുടുംബത്തില്‍ സമാധാനം നില നില്‍ക്കണമെങ്കില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം നല്‍കണം. ഇത് പാലിക്കാന്‍ വേണ്ടിയാണ് അവരോടൊപ്പം താമസിക്കാതെ തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കാന്‍ തീരുമാനിച്ചത്.

കൊച്ചുമക്കളെ കാണാന്‍ കൊതി

ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, പൃഥ്വിരാജിന്റെ മകളായ അലംകൃത ഇവര്‍ക്ക് തന്നെ ജീവനാണ്. ഇവരെക്കാണാനാണ് താന്‍ കൊതിക്കുന്നതെന്നും അവര്‍ പറയുന്നു.

English summary
Mallika Sukumaran talking about her family.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X