»   » ദുല്‍ഖറിന്റെ ഭാര്യയ്‌ക്കൊപ്പം കറങ്ങി നടക്കുന്ന നസ്‌റിയയോട് മമ്മൂട്ടി പറഞ്ഞ കമന്റ്?

ദുല്‍ഖറിന്റെ ഭാര്യയ്‌ക്കൊപ്പം കറങ്ങി നടക്കുന്ന നസ്‌റിയയോട് മമ്മൂട്ടി പറഞ്ഞ കമന്റ്?

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞതോടെ നസ്‌റിയ നസീം സിനിമാ ലോകത്ത് നിന്ന് ചെറിയ ഇടവേള എടുത്തു എന്നേയുള്ളൂ. എന്നാല്‍ തന്റെ ഇഷ്ടങ്ങളും താത്പര്യങ്ങളും കടമകളുമൊക്കെയായി തിരക്കിലാണ് നസ്‌റിയ

ഫഹദ് ഫാസിലുമായുള്ള വിവാഹം അല്പം നേരത്തെയായിപ്പോയോ എന്ന് ചോദിക്കുന്നവരോട് നസ്‌റിയയ്ക്ക് പറയാനുള്ളത് 'എനിക്ക് ഷാനുവിനെ വിട്ടുകളയാന്‍ കഴിയില്ലായിരുന്നു' എന്നാണ്. ഷാനുവിനെ വിവാഹം കഴിച്ചാല്‍ തന്റെ ജീവിതത്തില്‍ ഒന്നും മാറില്ലെന്നും, എന്റെ ഇഷ്ടങ്ങള്‍ എനിക്കൊപ്പം തന്നെ ഉണ്ടാവുമെന്ന് അറിയാമായിരുന്നു എന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നസ്‌റിയ പറഞ്ഞു.

nazriya-mammootty

ഇപ്പോള്‍ പുതിയ വീടിന്റെ ഇന്റീരിയല്‍ ഡിസൈനിങും മറ്റുമായി തിരക്കിലാണ് നസ്‌റിയ. കൂട്ടിന് ഇന്റീരിയല്‍ ഡിസൈനര്‍ കൂടെയായ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയ കൂടെയുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫ്ളാറ്റിന്റെ ഇന്റീരിയല്‍ ചെയ്യാനുള്ള ഷോപ്പിങ് ഒക്കെയായി താനും അമാലും കറങ്ങുകയായിരുന്നു എന്ന് നസ്‌റിയ പറഞ്ഞു. ഇടയ്‌ക്കൊരു ദിവസം മമ്മൂട്ടി കളിയാക്കി പറഞ്ഞുവത്രെ 'രണ്ട് പേരും ഭര്‍ത്താക്കന്മാരെ പറ്റിച്ച് കാശും വാങ്ങി കറങ്ങി നടക്കുകയാണെന്ന്'

നസ്‌റിയ നസീമിനെ നൂസിയ നസീം ആക്കിയതിനെ കുറിച്ച് നസ്‌റിയയ്ക്ക് എന്താണ് പറയാനുള്ളത്

English summary
Mammootty's comment on Nazriya's shopping with his daughter in law Amal Sufiya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam