നസ്‌റിയ നസീമിനെ നൂസിയ നസീം ആക്കിയതിനെ കുറിച്ച് നസ്‌റിയയ്ക്ക് എന്താണ് പറയാനുള്ളത്
കഴിഞ്ഞ വര്‍ഷം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നാക്ക് പിഴച്ചത് വലിയ ചര്‍ച്ചയായിരുന്നു. നടീ നടന്മാരുടെ പേരുകളൊക്കെ നാക്കുളുക്കി പല രൂപത്തിലും ഭാവത്തിലുമാണ് മന്ത്രി ഉച്ഛരിച്ചത്.
മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വാങ്ങിയ നസ്‌റിയ നസീമിനെ നൂസിയ നസീം എന്നായിരുന്നു തിരുവഞ്ചൂര്‍ വിളിച്ചത്. എന്നാല്‍ തന്റെ പേര് തെറ്റിച്ചു പറഞ്ഞതില്‍ നസ്‌റിയയ്ക്ക് യാതൊരു പരാതിയുമില്ല.

തന്റെ പേര് തെറ്റിച്ചു പറയുന്നത് പുതിയ ഒരു സംഭവമൊന്നുമല്ലെന്നാണ് നസ്‌റിയ ഇതേ കുറിച്ച് പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഞാന്‍ വളര്‍ന്നത് ദുബായിലായിരുന്നു. അറബിക് സ്വഭാവമുള്ള എന്റെ പേര് അവിടെ എല്ലാവരും കൃത്യമായി തന്നെ വിളിച്ചു. ഇവിടെ വന്നപ്പോള്‍ മുതല്‍ പേര് മാറിത്തുടങ്ങി. ഒരു ചടങ്ങില്‍ എന്റെ പേര് വിളിച്ചത് നസ്രാണി നസീര്‍ എന്നാണ്- നസ്‌റിയ പറയുന്നു.


Click it and Unblock the Notifications