ഞാന്‍ അടുക്കളയില്‍ കയറിയപ്പോഴാണ് തടിക്കാന്‍ തുടങ്ങിയത്
വിവാഹ ശേഷം നസ്‌റിയ നസീം തടിച്ചു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. നസ്‌റിയ തടിച്ചാലും മെലിഞ്ഞാലും ക്യൂട്ടാണെന്ന് പറഞ്ഞ് ഈ വിഷയത്തില്‍ റിമ കല്ലിങ്കല്‍ ഉള്‍പ്പടെ രംഗത്ത് വന്നിട്ടുണ്ട്. ഞങ്ങള്‍ തടിയ്ക്കുന്നതിലും മെലിയുന്നതിലും പ്രേക്ഷകര്‍ക്കെന്താണ് കാര്യം എന്നായിരുന്നു ഫഹദ് ഫാസിലിന്റെ പ്രതികരണം.
ഫേസ്ബുക്കിലൊക്കെ ഇത്രയും ചൂട് പിടിച്ച ചര്‍ച്ചകളൊക്കെ നടക്കുമ്പോള്‍ നസ്‌റിയ നസീം ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ തടിവയ്ക്കുന്നതിനെ കുറിച്ച് നടി സംസാരിക്കുന്നു.

താന്‍ അടുക്കളയില്‍ കയറാന്‍ തുടങ്ങിയതോടെയാണ് തടിക്കാന്‍ തുടങ്ങിയതെന്നാണ് നസ്‌റിയ നസീം പറയുന്നത്. നമ്മളുണ്ടാക്കുന്ന ഭക്ഷണം കളയാന്‍ ഒരിക്കലും നമുക്ക് മനസ്സ് വരില്ലല്ലോ
ഷാനുവിന് (ഫഹദ് ഫാസില്‍) ഞാന്‍ ഉണ്ടാക്കുന്ന ബിരിയാണി ഒരുപാട് ഇഷ്ടമാണ്. അപ്പോള്‍ ഇടയ്ക്കിടെ ബിരിയാണി ഉണ്ടാക്കും. അതൊക്കെയാണ് ഈ ശരീരത്ത് ഇപ്പോള്‍ കാണുന്നത്- നസ്‌റിയ പറഞ്ഞു.


Click it and Unblock the Notifications