എനിക്കെന്നെ വഞ്ചിക്കാന്‍ വയ്യ, ജീവിതത്തില്‍ അഭിനയിക്കാനറിയില്ല എന്ന് മീര ജാസ്മിന്‍

By Aswini

സിനിമയില്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെട്ട നായികയാണ് മീര ജാസ്മിന്‍. മീരയെ വച്ച് ഒരു സിനിമ ചെയ്യുക വളരെ പ്രയാസമാണെന്ന് സംവിധായകന്‍ കമല്‍ പോലും അടുത്തിടെ പറയുകയുണ്ടായി. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും തന്നെ ബാധിയ്ക്കുന്നതല്ല എന്നാണ് മീര ജാസ്മിന്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ക്യാമറയ്ക്ക് മുന്നിലല്ലാതെ ജീവിതത്തില്‍ തനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് മീര ജാസ്മിന്‍ പറയുന്നു. മനസ്സില്‍ തോന്നുന്നത് പോലെ പ്രതികരിയ്ക്കും. അതൊക്കെ ചിലപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കും. അതൊന്നും മനപൂര്‍വ്വമായിരുന്നില്ല. മറ്റുള്ളവര്‍ നിര്‍ബന്ധിച്ചത് കൊണ്ട് ഒരു കാര്യം എനിക്ക് ചെയ്യാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നത് കള്ളത്തരമല്ലേ. എനിക്ക് എന്നെ തന്നെ വഞ്ചിക്കാന്‍ വയ്യ.

meera-jasmine

ഇപ്പോള്‍ എനിക്കൊരു ഇടമുണ്ട്. എത്ര കൂട്ടുകാരുണ്ടെങ്കിലും ആ ഒരു ഷെല്ലിലേക്ക് ഞാന്‍ മടങ്ങിപ്പോവും. അത് ശരിയ്ക്കും പ്രാര്‍ത്ഥനയ്ക്കുള്ള ഇടമാണ്. ഒരു തരം മെഡിറ്റേഷന്‍. പണ്ടൊക്കെ ദൈവത്തിന് കത്തുകള്‍ എഴുതുമായിരുന്നു. ഇപ്പോള്‍ ദൈവത്തോട് സംസാരിക്കാനാവും. ആ ഷെല്ലില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍ ഉത്തരങ്ങള്‍ കിട്ടും. അതോടെ എന്റെ മനസ്സ് ശാന്തമാണ്- മീര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X