മീര ജാസ്മിനില്‍ ഉണ്ടായ മാറ്റങ്ങള്‍ക്ക് കാരണക്കാരിയായ എട്ടുവയസ്സുകാരി ആരാണ്?

By Aswini

മീര ജാസ്മിനില്‍ ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിയ്ക്കുന്നു. വളരെ പക്വതയോടെ കാര്യങ്ങളെ സമീപിക്കും. വിവാദങ്ങളെയൊന്നും കൂസാതെ എപ്പോഴും സന്തോഷവതിയായി ഇരിക്കുന്നു. വിവാഹ ജീവിതമല്ല, ചില സാഹചര്യങ്ങളാണ് തന്റെ മാറ്റത്തിന് കാരണം എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മീര ജാസ്മിന്‍ പറയുകയുണ്ടായി.

താനിപ്പോള്‍ ജീവിയ്ക്കുന്നത് ഒരുപാട് മാലാഖമാര്‍ക്ക് നടുവിലാണെന്നും, ആ മാലാഖമാരാണ് തന്നിലെ മാറ്റങ്ങള്‍ക്ക് കാരണമെന്നും മീര ജാസ്മിന്‍ പറയുന്നു. അതിലൊരു മാലാഖ അമ്മയാണ്. 'ദൈവം നിനക്കൊരു കഴിവ് തന്നിട്ടുണ്ട്, അത് ഇല്ലാതാക്കരുത്' എന്ന അമ്മയുടെ വാക്ക് എപ്പോഴും മനസ്സിലുണ്ട്. ഏത് ജോലിയാണെങ്കിലും വ്യക്തിയോ സാചഹര്യമോ കൊണ്ട് ഉപേക്ഷിക്കരുത്- എന്ന് മീര പറയുന്നു.

meera-jasmine

പിന്നെ മീരയിലെ മാറ്റങ്ങള്‍ക്ക് കാരണം ഒരു എട്ടുവയസ്സുകാരിയാണ്. ദുബായില്‍ മീരയുടെ അയല്‍ക്കാരിയായ കനിഷ്‌ക. ഇപ്പോഴുള്ള തന്റെ മാറ്റങ്ങള്‍ക്ക് കനിഷ്കയുടെ രീതികള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് മീര പറയുന്നു. അവളെ നിര്‍ബന്ധിച്ച് ഒരു കാര്യം ചെയ്യിപ്പിക്കാനോ വൈകാരികമായി ബ്ലാക്ക്‌മെയില്‍ ചെയ്യാനോ പറ്റില്ല. അവളുടേതായ ലോകത്ത് കക്ഷി ഹാപ്പിയാണ്.

എന്റെ അതേ സ്വഭാവം. ഇപ്പോള്‍ അവളാണ് എന്റെ പ്രചോദനം. എനിക്ക് വേണ്ടത് ജീവിതത്തില്‍ എപ്പോഴും സന്തോഷമാണെന്ന് അവളിലൂടെ തിരിച്ചറിഞ്ഞു. അതോടെ ലോകം കുറച്ചുകൂടെ സുന്ദരമാണെന്ന് മനസ്സിലായി- മീര ജാസ്മിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X