For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞെട്ടിച്ച് ജയസൂര്യയുടെ ഫോണ്‍ കോള്‍, ആ രംഗം ഇല്ലാത്തത് നന്നായി; ഫെമിന ജോര്‍ജ് അഭിമുഖം

  |

  സൂപ്പര്‍ പവറുകളുള്ള സൂപ്പര്‍ ഹീറോയായ മിന്നല്‍ മുരളിയ്ക്ക് കയ്യടി കിട്ടുമ്പോള്‍ മറ്റൊരാളും താരമായി മാറിയിരിക്കുകയാണ്. സൂപ്പര്‍ പവറൊന്നുമില്ലാതെ തന്നെ നാടിനെ രക്ഷിച്ച ബ്രൂസ് ലി ബിജി. കുറുക്കന്‍മൂലയുടെ ട്രാവല്‍ ഏജന്റും കരാട്ടെ മാസ്റ്ററുമായ ബിജിയെ അവതരിപ്പിച്ചിരിക്കുന്നത് ഫെമിന ജോര്‍ജാണ്. ഇതിലും മികച്ചൊരു അരങ്ങേ്റ്റം കിട്ടാനില്ലെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ബിജിയായി മാറാന്‍ ഫെമിനയ്ക്ക് കടന്നു വരേണ്ടി വന്നത് വലിയ വെല്ലുവിളികളിലൂടെയായിരുന്നു. കരാട്ടെ പരിശീലനവു വര്‍ക്കൗട്ടും ഡയറ്റുമാക്കെയായി ബിജിയായി മാറാന്‍ ഒരുപാട് അധ്വാനിക്കേണ്ടി വന്നു ഫെമിനയ്ക്ക്.

  ബിന്ദു പണിക്കർ പ്രണയത്തിലാണെന്ന വാർത്ത വന്നു; ആദ്യ സിനിമ ലൊക്കേഷനിലെ കഥ പറഞ്ഞ് സംവിധായകന്‍ ജോസ് തോമസ്

  ആ കഷ്ടപ്പാടുകളൊന്നും വെറുതെയായില്ലെന്നാണ് ചിത്രത്തിന്റേയും ബ്രൂസ് ലി ബിജി എന്ന കഥാപാത്രത്തിന്റേയും വിജയം വ്യക്തമാക്കുന്നത്. ബ്രൂസ് ലി ബിജിയായി എത്തി കയ്യടി നേടിയ ഫെമിന ജോര്‍ജ് മനസ് തുറക്കുകയാണ്. ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഫെമിന മനസ് തുറന്നത്.

  സിനിമയുടെ റിലീസിന് പിന്നാലെ എങ്ങും അഭിനന്ദനങ്ങളാണ്. ഓര്‍ത്തിരിക്കുന്നൊരു പ്രതികരണം ഏതാണ്?

  സിനിമയുടെ റിലീസിന് പിന്നാലെ എങ്ങും അഭിനന്ദനങ്ങളാണ്. ഓര്‍ത്തിരിക്കുന്നൊരു പ്രതികരണം ഏതാണ്?

  ഏറ്റവും സര്‍പ്രൈസിംഗ് ആയ വിളി ജയസൂര്യയുടേതായിരുന്നു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അങ്ങനൊരു വിളി. ജയേട്ടന്റെ വിളി വലിയ സന്തോഷം നല്‍കുന്നതാണ്. പുതുമുഖം എന്ന നിലയില്‍ എന്ന ഇന്‍ഡസ്ട്രിയുടെ അകത്തു നിന്നും അങ്ങനൊരു കോള്‍ വരുന്നത് വലിയ സന്തോഷം തന്നെയാണ്. പിന്നെ സുഹൃത്തുക്കള്‍ ഒരുപാട് പേര്‍ വിളിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. അന്ന ബെന്‍, സ്രിന്ദ, ദിവ്യ പിള്ള, വെള്ളത്തിന്റെ ഡയറ്കടര്‍ പ്രജേഷ് സെന്‍ തുടങ്ങി നിരവധി പേര്‍ മെസേജ് അയച്ചിരുന്നു. സിനിമയെക്കുറിച്ചും എന്റെ കഥാപാത്രത്തെക്കുറിച്ചുമൊക്കെ നല്ല കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ സന്തുഷ്ടയാണ്.

  ആദ്യ കഥാപാത്രം ഇതുപോലെ ശ്രദ്ധിക്കപ്പെടുന്നതായിരിക്കണമെന്ന് നേരത്തെ പ്ലാന്‍ ചെയ്തിരുന്നുവോ?

  ഒരു തരത്തില്‍ സംഭവിച്ച് പോയതാണെങ്കില്‍ മറ്റൊരു തരത്തില്‍ ഇതൊരു ആഗ്രഹവുമായിരുന്നു. ആദ്യ സിനിമ, നായികയായിട്ടല്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്നതായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ശ്രദ്ധിക്കപ്പെടുന്ന ടീമിന്റെ കൂടെ, എനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന, സ്‌പെയ്‌സുള്ളൊരു കഥാപാത്രത്തിലൂടെ തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാന്‍ ഒരുപാട് ഓഡിഷനിലൊന്നും പങ്കെടുത്ത വ്യക്തിയല്ല. എന്തുകൊണ്ടോ ഇങ്ങനെയൊരു കഥാപാത്രവും ഇങ്ങനൊരു ടീമിന്റേ കൂടെ വന്നതും എന്റെ ഭാഗ്യമാണ്.

  സിനിമയുടെ ചിത്രീകരണവും റിലീസുമൊക്കെ വൈകിയത് ആശങ്കയുണര്‍ത്തിയിരുന്നുവോ? പ്രത്യേകിച്ച് ഒരു പുതുമുഖമായിരിക്കെ

  സിനിമയുടെ ചിത്രീകരണവും റിലീസുമൊക്കെ വൈകിയത് ആശങ്കയുണര്‍ത്തിയിരുന്നുവോ? പ്രത്യേകിച്ച് ഒരു പുതുമുഖമായിരിക്കെ

  ഭയങ്കര ടെന്‍ഷനായിരുന്നു. ഷൂട്ട് തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. ഞാന്‍ ചെയ്താല്‍ വര്‍ക്കാകുമോ എന്നെക്കൊണ്ട് സാധിക്കുമോ എന്നൊക്കെയുള്ള ടെന്‍ഷനുണ്ടായിരുന്നു. പിന്നെ കൊവിഡ് വന്നു, ലോക്ക്ഡൗണ്‍ വന്നു. ഇതോടെ സിനിമ വീണ്ടും ഓണാകുമോ എന്നൊക്കെ ടെന്‍ഷനുണ്ടായിരുന്നു. റിലീസിന്റെ തലേന്ന് വരെ ടെന്‍ഷനായിരുന്നു. ഇടയ്ക്ക് ടെന്‍ഷന്‍ കുറക്കാന്‍ ബേസിലേട്ടനെ വിളിച്ചിരുന്നു. ബിജി എന്താണെന്ന് പ്രേക്ഷകര്‍ക്ക് കണ്‍വേ ആകുമോ എന്നും ടെന്‍ഷനുണ്ടായിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷമാണ് ടെന്‍ഷന്‍ ഒന്ന് കുറഞ്ഞത്.

  ഒരു മധ്യവര്‍ഗ്ഗ കുടുംബത്തില്‍ വരുന്ന പെണ്‍കുട്ടി, സ്വാഭാവികമായും നടിയാകണമെന്ന് പറയുമ്പോള്‍ കുടുംബത്തില്‍ നിന്നും ചുറ്റുപാടില്‍ നിന്നും സമ്മര്‍ദ്ദങ്ങള്‍ അനുഭവപ്പെട്ടിരുന്നുവോ?

  എനിക്ക് സമൂഹത്തിന്റേയും കുടുംബക്കാരുടേയും സമ്മര്‍ദ്ദം താങ്ങേണ്ടി വന്നിട്ടില്ല. എനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നത് എന്റെ അച്ഛന്റെ ഭാഗത്തു നിന്നും മാത്രമായിരുന്നു. അത് തീര്‍ന്നതോടെ സമ്മര്‍ദ്ദമൊക്കെ തീര്‍ന്നു. എന്റെ അച്ഛനും അമ്മയും ചെയ്ത നല്ലൊരു കാര്യം അവര്‍ മകള്‍ സിനിമയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്, എന്താ ചെയ്യേണ്ടെന്ന് ആരോടും അഭിപ്രായം ചോദിച്ചില്ല എന്നതാണ്. ഞാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ ഡാഡി ആദ്യം എതിര്‍ത്തു. പിന്നെ ഡാഡിയെ പറഞ്ഞ് സമ്മതിപ്പിച്ചെടുത്തു. നീ പോക്കോളൂവെന്ന് ഡാഡി പിന്നെ പറഞ്ഞു. ഡാഡി തന്നെയാണ് വീട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. പിന്നെ ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. ഉള്ളിന്റെ ഉളളില്‍ താല്‍പര്യമില്ലാത്തവരുണ്ടായിരുന്നു. പക്ഷെ സിനിമ പുറത്തിറങ്ങിയതോടെ എല്ലാവരും ഹാപ്പിയായി.

  ബ്രൂസ് ലി ബിജിയുടെ ഉളളിലേക്ക് കടക്കുന്നത് എങ്ങനെയാണ്?

  എന്താണ് ബ്രൂസ് ലി ബിജിയുടെ ക്യാരക്ടര്‍ എന്ന് ബേസിലേട്ടന്‍ നേരത്തെ തന്നെ വ്യക്തമായി പറഞ്ഞിരുന്നു. ആ കമ്യൂണിക്കേഷനാണ് ബ്രൂസ് ലിയുടെ മനസ് മനസിലാക്കാന്‍ സഹായിച്ചത്. പിന്നെ കുറേയൊക്കെ ഫെമിനയും ബ്രൂസ് ലി ബിജിയിലുള്ളത് കൊണ്ട് എനിക്ക് ബിജിയെ എളുപ്പം മനസിലാക്കാന്‍ സാധിച്ചു.

  ബ്രൂസ് ലി ബിജിയും ഫെമിനയും തമ്മില്‍ എന്തൊക്കെ സാമ്യതകളുണ്ട്?

  ബ്രൂസ് ലി ബിജിയും ഫെമിനയും തമ്മില്‍ എന്തൊക്കെ സാമ്യതകളുണ്ട്?

  ബിജിയെ പോലെ തന്നെ അത്യാവശ്യം ബോള്‍ഡാണ് ഫെമിനയും. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തിന് വേണ്ടി നില്‍ക്കുന്നയാളാണ് ബിജി. അതിനിപ്പോ ആരെങ്കിലും തടസം നിന്നാലും ബിജിയ്ക്ക് പ്രശ്‌നമില്ല. തനിക്ക് ശരിയെന്ന് തോന്നുന്നതേ ബിജി ചെയ്യുകയുള്ളൂ. അതുപോലെ തന്നെയാണ് ഫെമിനയും. ഞാന്‍ അത്യാവശ്യം ബോള്‍ഡ് ആയ വ്യക്തിയാണ്. ബ്രൂസ് ലിയില്‍ ഇല്ലാത്ത ക്യാരക്ടര്‍ എന്താണ് ചോദിച്ചാല്‍ ഞാന്‍ കുറേക്കൂടി സെന്‍സിറ്റീവ് ആണെന്നതാണ്. സങ്കടം വന്നാല്‍ കരയും. ബിജി അത്രയും സെന്‍സിറ്റീവല്ല. വിഷമം വന്നാല്‍ പൊട്ടിക്കരയുന്ന ബിജിയെ അല്ല ഇപ്പോള്‍ കാണുന്നത്. നേരത്തെ ഷൂട്ട് ചെയ്യുമ്പോള്‍ അങ്ങനെയായിരുന്നു. പിന്നെ എഡിറ്റ് ചെയ്ത് മാറ്റിയതാണ്.

  ആദ്യ സിനിമയിലെ രംഗങ്ങള്‍ വെട്ടി മാറ്റപ്പെട്ടപ്പോള്‍ സങ്കടം തോന്നിയില്ലേ?

  ഒരു വിഷമവും തോന്നിയില്ല. ആ സീന്‍ പോയപ്പോള്‍ ബ്രൂസ് ലി ബിജിയെ ഒന്നുകൂടി എന്‍ഹാന്‍സ് ചെയ്യുകയാണ്. നേരത്തെ ബിജിയെ ആദ്യം കാണിക്കുമ്പോള്‍ ബിജി കിടന്ന് കരയുകയാണ്. ആ സീന്‍ ഉണ്ടായിരുന്നുവെങ്കില്‍ ബിജി ഇത്ര ബോള്‍ഡാണെന്നൊരു അഭിപ്രായം വരില്ലായിരുന്നു. അതിനാല്‍ ആ രംഗം കട്ട് ചെയ്തത് നന്നായി എന്നാണ് എനിക്ക് തോന്നുന്നത്. അതില്ലാതെ വന്നപ്പോള്‍ ബ്രൂസ് ലി ബിജി ഒന്നുകൂടെ എന്‍ഹാന്‍സ് ചെയ്യപ്പെട്ടു. എന്റെ അത്രയും സ്‌ക്രീന്‍ ടൈം പോയല്ലോ എന്നോര്‍ത്ത് വിഷമിച്ചിട്ടില്ല.

  ബിജി ജീവിതത്തിലുണ്ടാക്കിയ മാറ്റം

  ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ജീവിതത്തില്‍ വന്നൊരു മാറ്റം ഫിസിക്ക് കീപ്പ് ചെയ്യുക, സ്‌ട്രെച്ച് നിലനിര്‍ത്തുക എന്നതായിരുന്നു. അത് കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കൃത്യമായി ഫോളോ ചെയ്യുന്നുണ്ട്. അല്ലാതെ മാറ്റങ്ങളൊന്നുമില്ല. ഫെമിന ഫെമിനയായി തുടരുകയാണ്.

  സൂപ്പര്‍ ഹീറോ സിനിമകളുടെ ആരാധികയായിരുന്നുവോ?

  സൂപ്പര്‍ ഹീറോ സിനിമകളുടെ ആരാധികയായിരുന്നുവോ?

  സൂപ്പര്‍ഹീറോ സിനിമകളുടെ ഭയങ്കര ആരാധികയൊന്നുമല്ല. ചെറുപ്പം മുതലേ രാജ്യാന്തര സിനിമകളൊന്നും അധികം കണ്ടിരുന്നില്ല. അതിനുള്ളൊരു സാഹചര്യം ഇല്ലായിരുന്നുവെന്ന് പറയുന്നതാണ് ശരി. കഴിഞ്ഞൊരു അഞ്ച് വര്‍ഷമായിട്ടാണ് ഇംഗ്ലീഷും ഇറാനിയനും സ്പാനിഷുമൊക്കൊ കാണാന്‍ തുടങ്ങിയിട്ട്. ചെറുപ്പത്തില്‍ സ്‌പൈഡര്‍മാന്‍ കണ്ടിട്ടുണ്ട്. എന്റെ ഓര്‍മ്മയിലുള്ള സൂപ്പര്‍ഹീറോ അതാണ്. മാര്‍വല്‍-ഡിസി സിനിമകളൊക്കെ കാണാന്‍ തുടങ്ങുന്നത് ഈ അഞ്ച് വര്‍ഷത്തിനിടെയാണ്. ഇപ്പോള്‍ എനിക്കിഷ്ടം ലോക്കിയോടാണ്. ഈയ്യടുത്താണ് ലോക്കിയുടെ സീരീസ് ഇറങ്ങിയത്.

  നടിയാകണം എന്ന ആഗ്രഹം ഉടലെടുക്കുന്നത് എപ്പോഴാണ്?

  ചെറുപ്പം മുതലേ സിനിമ ഭയങ്കര ഇഷ്ടമാണ്. എപ്പോഴാണ് നടിയാകണം എന്നൊരു ആഗ്രഹം മനസില്‍ ഉടലെടുക്കുന്നത് എന്നത് കൃത്യമായി പറയാനാകില്ല. സിനിമയോടുള്ള ഇഷ്ടം പിന്നെ അഭിനേത്രിയാകണം എന്ന ആഗ്രഹമായി മാറുകയായിരുന്നു. ആദ്യമൊന്നും ആരോടും പറഞ്ഞില്ല. പിന്നെ ഡിഗ്രിയൊക്കെ എത്തിയപ്പോഴാണ് മറ്റുള്ളവരോട് പറയാന്‍ തുടങ്ങിയത്. ഒന്നോ രണ്ടോ സീനില്‍ വന്നു പോകണമെന്നായിരുന്നില്ല ചെയ്യുമ്പോള്‍ നല്ല വേഷം തന്നെ ആയിരിക്കണമെന്നായിരുന്നു ആദ്യം മുതലേ ആഗ്രഹം.

  വലിയ താരനിരയും ടെക്‌നീഷ്യന്മാരുമൊക്കെയുള്ള വലിയൊരു സിനിമയാണ് മിന്നല്‍ മുരളി. ചിത്രീകരണ ഓര്‍മ്മകള്‍ എന്തൊക്കെയാണ്?

  വലിയ താരനിരയും ടെക്‌നീഷ്യന്മാരുമൊക്കെയുള്ള വലിയൊരു സിനിമയാണ് മിന്നല്‍ മുരളി. ചിത്രീകരണ ഓര്‍മ്മകള്‍ എന്തൊക്കെയാണ്?

  ഭയങ്കര ഫണ്‍ ആയിട്ടുള്ളൊരു ഷൂട്ടിംഗ് ആയിരുന്നില്ല മിന്നല്‍ മുരളിയുടേത്. ബേസിലേട്ടനാകട്ടെ സമീര്‍ക്കയാകട്ടെ നിര്‍മ്മാതാക്കളാകട്ടെ എഡിമാരാകട്ടെ എല്ലാവരും നല്ല സമ്മര്‍ദ്ദത്തിലായിരുന്നു. വലിയൊരു പ്രൊജക്ടാണ്. വലിയൊരു ക്രൗഡിനെ മാനേജ് ചെയ്യാനുണ്ട്. സമയവും കുറവാണ്. അതുകൊണ്ട് ഷെഡ്യൂള്‍ ഇട്ടാല്‍ സമയത്തിന് തീര്‍ക്കേണ്ടതിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു. അതിനാല്‍ ഭയങ്കര കൂള്‍ ആയി എഞ്ചോയ് ചെയ്ത് ഷൂട്ട് ചെയ്ത സിനിമയല്ല മിന്നല്‍ മുരളി. വ്യക്തിപരമായി നല്ലൊരു ഓര്‍മ്മയായി നില്‍ക്കുന്നത് ക്ലൈമാക്‌സിലെ എന്റെ രംഗമാണ്. ഞാന്‍ ഡൗണ്‍ ആയിപ്പോയൊരു സിറ്റുവേഷനായിരുന്നു അത്. ആ കിക്ക് എത്രയെടുത്തിട്ടും വര്‍ക്കാകാതെ വന്നിരുന്നു. അങ്ങനെ വന്നതോടെ എനിക്ക് വല്ലാതെ വിഷമമായി. പക്ഷെ പിന്നീട് ആ സീന്‍ നന്നായി വന്നത് കണ്ടതോടെ ഒരുപാട് സന്തോഷമായി. ഞാന്‍ കരുതിയിരുന്നത് പോലെയല്ല അത് വര്‍ക്കായി എന്ന് മനസിലായി. എന്നെ സംബന്ധിച്ച് അത് മറക്കാനാകാത്തൊരു അനുഭവമാണ്.

  Guru Somasundaram മലയാളത്തിൽ ഡബ്ബ് ചെയ്യാനുണ്ടായ രസകരമായ കഥ | Oneindia Malayalam
  ആദ്യ സിനിമയും കഥാപാത്രവും ഹിറ്റായി മാറിയിരിക്കുന്നു, അടുത്ത ചുവടുവെപ്പ് എന്തായിരിക്കണമെന്ന് ചിന്തിച്ചിട്ടുണ്ടോ?

  ആദ്യ സിനിമയും കഥാപാത്രവും ഹിറ്റായി മാറിയിരിക്കുന്നു, അടുത്ത ചുവടുവെപ്പ് എന്തായിരിക്കണമെന്ന് ചിന്തിച്ചിട്ടുണ്ടോ?

  ആദ്യ സിനിമ ഇങ്ങനെയായത് കൊണ്ട് ഇനിയുള്ള സിനിമകളും ഇതുപോലെ തന്നെയായിരിക്കണമെന്നില്ല. കഥാപാത്രത്തിന് ഞാന്‍ യോജിക്കുമോ എന്നറിയാന്‍ ഓഡിഷന് പോകാന്‍ ഞാന്‍ റെഡിയാണ്. ഇത്തരം കഥാപാത്രങ്ങളില്‍ തന്നെ കുടുങ്ങി കിടന്നു പോകുമെന്ന ഭയവുമില്ല. ഞാന്‍ നോക്കുന്നത് നല്ല തിരക്കഥയും കഥാപാത്രവും ടീമുമാണ്. വരുന്ന എല്ലാ സിനിമകളും ചെയ്യാതെ ചെയ്യുന്നത് ഒരു സിനിമയാണെങ്കിലും അതിലെ കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നതായിരിക്കണം എന്നുണ്ട്. ഞാന്‍ പഠിച്ചു വരുന്നേയുളളൂ. മിന്നല്‍ മുരളി വലിയൊരു പാഠപുസ്തകമായിരുന്നു. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ഞാനെന്ന നടിയെ വളര്‍ത്തുന്നതായിരിക്കണം. വരുന്ന തിരക്കഥകളും കഥാപാത്രങ്ങളും നല്ലത് നോക്കി തിരഞ്ഞെടുക്കണമെന്നുണ്ട്.

  Read more about: minnal murali
  English summary
  Minnal Murali Fame Femi George Talks About Bruce Lee Biji And The Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X