»   » 'മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം നല്ല നടന്‍ ഞാന്‍ മാത്രമല്ല'

'മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം നല്ല നടന്‍ ഞാന്‍ മാത്രമല്ല'

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം മലയാള സിനിമയില്‍ ആര് വാഴും എന്ന ചര്‍ച്ച തുടങ്ങിയിട്ട് നാളുകുറച്ചായി. ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും ഫഹദ് ഫാസിലിന്റെയും നിവിന്‍ പോളിയുടെയുമൊക്കെ പേരുകള്‍ അവസരം പോലെ മാറി മാറി വന്നു.

ഇപ്പോള്‍ ശുക്രന്‍ പൃഥ്വിരാജിനൊപ്പമാണ്. എന്ന് നിന്റെ മൊയ്തീനും അമര്‍ അക്ബര്‍ അന്തോണിയും അങ്ങനെ കുറേ തുടര്‍ വിജയങ്ങളുമൊക്കെ ആയപ്പോള്‍ പൃഥ്വി തന്നെയാണ് അടുത്ത സൂപ്പര്‍സ്റ്റാറെന്ന് മലയാളി പ്രേക്ഷകര്‍ അങ്ങനെ ഉറപ്പിച്ച മട്ടാണ്.

prithviraj

എന്നാല്‍ ഇതേ കുറിച്ച് പൃഥ്വി രാജിന് എന്താണ് പറയാനുള്ളത്? ആ അംഗീകാരം തനിക്കുണ്ടെന്ന് പറയുന്നില്ല, ജനങ്ങള്‍ അങ്ങനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ വളരെ സന്തോഷം - എന്നാണ് പൃഥ്വിയുടെ മറുപടി. മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

മമ്മൂക്കയ്ക്കും ലാലേട്ടനും ശേഷം നല്ല നടനെന്നുള്ള പേര് കേള്‍പിച്ചിട്ടുള്ളത് ഞാന്‍ മാത്രമല്ല. ഒരുപാട് നല്ല നടന്മാരുണ്ട്. നല്ല നടന്മാര്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇന്റസ്ട്രിയാകട്ടെ മലയാളം എന്നാണ് എന്റെ ആഗ്രഹം. നല്ല നടന്മാര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യാനും നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു- പൃഥ്വി പറഞ്ഞു.

ഡബിള്‍ ബാരലിന്റെ പരാജയത്തെ കുറിച്ച് പൃഥ്വിയ്ക്ക് എന്താണ് പറയാനുള്ളത്

English summary
Prithviraj about his professional and family life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam