ഡബിള്‍ ബാരലിന്റെ പരാജയത്തെ കുറിച്ച് പൃഥ്വിയ്ക്ക് എന്താണ് പറയാനുള്ളത്
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരല്‍. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും കൂട്ടുകാരും നിര്‍മിച്ച ചിത്രം പക്ഷെ എല്ലാ തരം പ്രേക്ഷകര്‍ക്കും ആസ്വദിയ്ക്കാന്‍ കഴിഞ്ഞില്ല. ഈ ചിത്രത്തെ പരാജയത്തെ കുറിച്ച് പൃഥ്വിരാജിന് എന്താണ് പറയാനുള്ളത്.
ഡബിള്‍ ബാരല്‍ ഒരു പരീക്ഷണ ചിത്രമാണെന്ന പൂര്‍ണ്ണ ബോധ്യത്തോടെയാണ് ഞാനതില്‍ അഭിനയിച്ചതും നിര്‍മ്മിച്ചതും. റിസള്‍ട്ട് ഏത് തരത്തില്‍ വേണമെങ്കിലും ആകാം എന്നതിനെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു.

അതൊരുപക്ഷേ സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ സാധിച്ചേക്കില്ലെന്നു തോന്നിയതുകൊണ്ടാണ് മറ്റൊരു നിര്‍മാതാവിനെക്കൊണ്ടും പണം മുടക്കിക്കാതെ ആഗസ്റ്റ് സിനിമ തന്നെ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ആഗസ്റ്റ് സിനിമയുടെ എല്ലാ ഡയറക്ടര്‍മാരുടെയും കൂട്ടായ തീരുമാനമായിരുന്നു അത്.
ഇങ്ങനെ ഒരു പരീക്ഷണ ചിത്രം ചെയ്യാന്‍ ആരെങ്കിലുമൊക്കെ ധൈര്യം കാണിക്കേണ്ടേ? പുതിയ ചിന്തകള്‍ക്ക്, അല്ലെങ്കില്‍ പരീക്ഷണങ്ങള്‍ക്ക് ഞാന്‍ കാരണം വഴി ഒരുങ്ങുകയാണെങ്കില്‍ അതിന് ഞാന്‍ കൂട്ടുനില്‍ക്കുക തന്നെ ചെയ്യും.
ഡബിള്‍ബാരല്‍ ഉറപ്പായും വിജയിക്കുന്ന ചിത്രമായിരിക്കും എന്ന ഒരു തെറ്റിധാരണ ഞങ്ങള്‍ക്കാര്‍ക്കും ഇല്ലായിരുന്നു. പക്ഷേ, ഈ സിനിമയില്‍ നിലവിലുള്ള പല ശീലങ്ങളെയും തകര്‍ക്കുന്ന പുതുമയുള്ള പലതുമുണ്ടെന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കുമില്ല സംശയം- പൃഥ്വിരാജ് പറഞ്ഞു.


Click it and Unblock the Notifications