സുഹൃത്തുക്കളില്ലെന്ന് പൃഥ്വി പറഞ്ഞു, അതെന്താണെന്ന് പറഞ്ഞോ?
അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു, എനിക്കധികം സുഹൃത്തുക്കളൊന്നും ഇല്ലെന്ന്. ഭാര്യയാണ് അടുത്ത സുഹൃത്ത്. ഇന്റസ്ട്രിയില്‍ അത്ര അടുത്ത സുഹൃത്തുക്കളൊന്നുമില്ല. എന്നാല്‍ ആരുമായും ശത്രുതയൊന്നുമില്ല- എന്നൊക്കെയാണ് പൃഥ്വി അന്ന് പറഞ്ഞത്.
അതെന്താ പൃഥ്വിരാജ് സുഹൃത്തുക്കളെ ഉണ്ടാക്കാത്തതെന്ന് ചോദിച്ചാല്‍ അത് തന്റെ വ്യക്തിത്വം അങ്ങനെ ആയതുകൊണ്ടാവാം എന്നാണ് പൃഥ്വിയുടെ മറുപടി. ഞാനങ്ങനെ സഹൃത്തുക്കളെ ഉണ്ടാക്കുന്ന ആളല്ലെന്ന് മംഗളത്തിന് നല്‍കിയ അഭിമുഖത്തിലും പൃഥ്വി ആവര്‍ത്തിച്ചു.

എനിക്കങ്ങനെ കൂട്ടുകാരില്ലെന്നല്ല. ഒരുപാടാളുകള്‍ സുഹൃത്തുക്കളായുണ്ട്. അടുത്ത സുഹൃത്തുക്കളായി അങ്ങനെ ഒരു വലിയ സുഹൃത്‌വലയം ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇല്ല. സ്‌കൂള്‍ കാലഘട്ടങ്ങളില്‍നിന്നും ഇല്ല. ഒന്നോ രണ്ടോ ആളുകള്‍ മാത്രമേ സ്‌കൂള്‍ സുഹൃത്തുക്കളായി ഉള്ളൂ- പൃഥ്വിരാജ് പറഞ്ഞു.
ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് സിനിമകള്‍ തിരഞ്ഞെടുക്കാറില്ലെന്നും പൃഥ്വി വ്യക്തമാക്കി. ഒരു സിനിമയുടെ കഥയുടെ ഗുണം നോക്കിയാണ് ഞാന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. ഇതുവരെ അഭിനയിച്ച സിനിമകളുടെ സംവിധായകരുമായൊക്കെ എനിക്ക് നല്ല ബന്ധമാണുള്ളതെന്നത് വേറെ കാര്യം- പൃഥ്വി പറഞ്ഞു


Click it and Unblock the Notifications