പരിചയമില്ലാത്തവരെയൊക്കെ നോക്കി ചിരിക്കണോ, ചിരിച്ചില്ലെങ്കില്‍ അഹങ്കാരം, ജാഡ അങ്ങനെയാണോ?

By Aswini

പൃഥ്വിരാജിനോളം വിമര്‍ശിക്കപ്പെട്ട ഒരു നടന്‍ മലയാള സിനിമയില്‍ ഉണ്ടോ എന്ന് സംശയം. കരിയറിന്റെ ഒരു ഘട്ടം വരെ അഹങ്കാരിയെന്നും ഗൗരവക്കാരനെന്നുമൊക്കെ പൃഥ്വിയെ നിരന്തരം വിളിച്ചാക്ഷേപിച്ച കാലമുണ്ടായിരുന്നു. സത്യത്തില്‍ പൃഥ്വി അഹങ്കാരിയാണോ?

ഞാന്‍ ഗൗരവക്കാരനാണെന്ന് മറ്റുള്ളവര്‍ക്ക് എന്നെ കാണുമ്പോള്‍ തോന്നുന്നതാണെന്നാണ് ഇതിന് പൃഥ്വിയുടെ മറുപടി. വീട്ടുകാര്‍ക്ക് ഞാനങ്ങനെയാണെന്ന അഭിപ്രായമില്ലെന്നും നടന്‍ പറഞ്ഞു. ഈ സ്വഭാവം മാറ്റാന്‍ നാളെ മുതല്‍ മറ്റൊരാളായി അഭിനയിക്കാന്‍ കഴിയില്ലല്ലോ എന്നാണ് പൃഥ്വിയുടെ ചോദ്യം.

prithviraj

എന്റെ ചുറ്റും കാണുന്ന ആളുകളെയൊന്നും എനിക്ക് പരിചയമില്ല. പരിചയമില്ലാത്തൊരാളെ ആദ്യമായി കാണുമ്പോള്‍ വെറുതേ നോക്കി ചിരിക്കാന്‍ എനിക്കറിയില്ല. അവരോട് പെട്ടെന്ന് ഇടിച്ചുകയറി സംസാരിക്കാനുള്ള മനസ് വരാറില്ല. പലപ്പോഴും ആളുകള്‍ക്ക് എന്നെ അറിയാമായിരിക്കും. അവര്‍ക്ക് സ്ഥിരപരിചയമുള്ളതുകൊണ്ടാണ് അവര്‍ കാണുമ്പോള്‍ ഓടിവരുന്നതും പരിചയം ഭാവിക്കുന്നതും. പക്ഷേ ഞാന്‍ അക്കാര്യം ഓര്‍ക്കാറുപോലുമില്ല.

ഇപ്പോഴും ഒരാള്‍ എന്നെ നോക്കി ചിരിക്കുമ്പോള്‍ ഞാന്‍ ആലോചിക്കുക, ശ്ശെടാ ഇയാളെ ഞാന്‍ അറിയുമോ, മുമ്പു കണ്ടിട്ടുണ്ടോ? എന്നാണ്. അപ്പോഴാണ് ബോധ്യമുണ്ടാവുന്നത് ഈ ആളുകള്‍ക്കെല്ലാം എന്നെ അറിയാമല്ലോ. അതുകൊണ്ടെല്ലേ അവരെന്നെ പരിചയപ്പെടാന്‍ വരുന്നതെന്ന്. അല്ലാതെ ആളുകളെ അവഗണിക്കുന്ന ആളൊന്നുമല്ല ഞാന്‍- പൃഥ്വി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X