'സുപ്രിയയ്‌ക്കൊപ്പമുള്ള എല്ലാ നിമിഷവും ഞാന്‍ ഇഷ്ടപ്പെടുന്നു'
സുപ്രിയയോടൊപ്പമുള്ള ഏല്ലാ നിമിഷവും ഞാന്‍ ഇഷ്ടപ്പെടുന്നതാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒന്നിച്ചുള്ള യാത്രകളാണ് ഞങ്ങള്‍ക്കുള്ള ഏറ്റവും വലിയ സന്തോഷം. പണ്ട് നോര്‍ത്തിന്ത്യയില്‍ ഹിമാലയത്തിന്റെ അടിവാരങ്ങളില്‍ ഒന്നുരണ്ടു പ്രാവശ്യം യാത്രകള്‍ നടത്തിയിട്ടുണ്ട് അതായിരുന്നു ആദ്യമായി ഞങ്ങള്‍ ഇഷ്ടപ്പെട്ട ഒന്നിച്ചുള്ള യാത്ര. പിന്നീട് അങ്ങോട്ട് ഞങ്ങള്‍ ഒരുമിച്ച് നടത്തിയിട്ടുള്ള എല്ലാ യാത്രകളും അങ്ങനെതന്നെയാണ്.
വിവാഹശേഷം എനിക്ക് അങ്ങനെ വലിയ മാറ്റങ്ങള്‍ ഒന്നും അനുഭവപ്പെട്ടിട്ടില്ല. എന്റെ അടുത്ത സുഹൃത്തിനോടൊപ്പം ജീവിക്കാന്‍ കഴിയുന്നു എന്നുള്ള വലിയ സന്തോഷം മാത്രമേയുളളൂ. അച്ഛനായ ശേഷം തീര്‍ച്ചയായും നമ്മുടെ ജീവിതത്തിലെ അടുത്ത ഒരു ഘട്ടം തന്നെയാണ്. അച്ഛന്‍ എന്നുപറയുമ്പോള്‍ അതിനോടനുബന്ധിച്ചുണ്ടാകുന്ന ക്ഷമയും സഹനവും ഒക്കെ എനിക്കും ഉണ്ട് എന്നെനിക്ക് ബോധ്യമായത് അലംകൃത ജനിച്ച ശേഷമാണ്. പുതിയ റോള്‍ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്.

പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ഞാന്‍ സമൂഹത്തിലെ നന്മയില്‍ വിശ്വസിക്കുന്ന ഒരാളാണ്. ആ നന്മയില്‍ ഞാന്‍ കാണിക്കുന്ന വിശ്വാസം എന്റെ മകള്‍ക്ക് നല്ലൊരു ബാല്യവും കൗമാരവും ജീവിതവും സമ്മാനിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. എങ്ങനെയുള്ള ഒരു അച്ഛനായിരിക്കും എന്നെനിക്ക് അറിയില്ല. ഇനിയും മുന്നോട്ട് പോകുമ്പോഴേ അതിനേക്കുറിച്ച് അറിയാനും മനസിലാക്കാനും സാധിക്കൂ- പൃഥ്വിരാജ് പറഞ്ഞു.


Click it and Unblock the Notifications