പ്രിയാമണിയ്ക്ക് സ്‌പോര്‍ട്‌സിലാണ് കമ്പം

By Aswathi

സ്‌കൂള്‍ പഠനകാലത്ത് ബാഡ്മിന്റണ്‍ താരമായിരുന്നു പ്രിയാമണി. വലുതാവുമ്പോള്‍ വലിയൊരു കളിക്കാരിയായി പ്രിയയെ കാണാമെന്ന് സഹപാഠികള്‍ പ്രതീക്ഷിച്ചു. ക്ലാസിലെ പഠിക്കുന്ന കുട്ടികളില്‍ പത്തുപേരില്‍ ഒരാളായിരുന്നെങ്കിലും പ്രിയയ്‌ക്കെന്നും കമ്പം സ്‌പോര്‍ട്‌സിനോടായിരുന്നു. പഠനം, പരീക്ഷ എന്നൊന്നും കേള്‍ക്കുന്നതേ തനിക്കിഷ്ടമായിരുന്നില്ലെന്നാണ് പ്രിയാമണി പറയുന്നത്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

അമ്മയില്‍ നിന്നാണത്രെ ബാഡ്മിന്റനോട് താത്പര്യം ജനിച്ചത്. അമ്മ ലതാമണി ചെറുപ്പകാലത്ത് രാജ്യാന്തര തലത്തില്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാം സ്ഥാനമായിരുന്നു അമ്മയ്ക്ക്.

priyamani-3

ചെറുപ്പം മുതലേ ജില്ലാതലത്തിലൊക്കെ ബാഡ്മിന്റണ്‍ കളിച്ചിട്ടുണ്ടെങ്കിലും അത് പ്രൊഫഷനാക്കാനുള്ള താത്പര്യം തനിക്കില്ലായിരുന്നു എന്ന് പ്രിയാമണി പറഞ്ഞു. അച്ഛനോ അമ്മയോ നീ ഡോക്ടറാകണം എന്‍ജനിയറാകണം എന്നൊന്നും പറഞ്ഞിട്ടില്ല. മോഡലിങും അഭിനയവും തിരഞ്ഞെടുത്തപ്പോള്‍ എല്ലാ പിന്തുണയും നല്‍കി. ബാഡ്മിന്റനോട് ഇന്നും കമ്പമുണ്ട്. അതിനോട് മാത്രമല്ല. എല്ലാ സ്‌പോര്‍ട്‌സിനോടും- പ്രിയാമണി പറഞ്ഞു.

സ്‌പോര്‍ട്‌സിനോടുള്ള കമ്പം കൊണ്ടാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായത്. ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിക്കാനൊക്കെ കൂടാറുണ്ടായിരുന്നു. വലുതായപ്പോള്‍ അതിനോടുള്ള താത്പര്യം കുറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഞങ്ങള്‍ ചിയര്‍ ലീഡേര്‍സ് മാത്രമാണ്. ക്രിക്കറ്റ് കളിക്കാനൊന്നും അവസരമില്ലല്ലോ- പ്രിയാമണി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X