എന്റെ കാമുകന്‍ മലയാളിയല്ല: പ്രിയാമണി
സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നായികമാരെ എത്രയും പെട്ടന്ന് കെട്ടിച്ചുവിടാനുള്ള തിടുക്കത്തിലാണല്ലോ ഗോസിപ്പു വീരന്മാര്‍. വിവാഹം കഴിഞ്ഞവരെ കുറിച്ചും, സിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്ന നടിമാരെ കുറിച്ചും ഗോസിപ്പുകള്‍ ഉണ്ടാക്കുന്നതിന് ഒരു പഞ്ഞവുമില്ല. എല്ലാവരുടെ കാര്യമൊന്നും പറയുന്നില്ല, ഇപ്പോള്‍ പ്രിയാമണിയുടെ കാര്യം എടുക്കാം.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന പ്രിയാമണിയുടെ കാമുകനായി എല്ലാ ഇന്റസ്ട്രിയിലും ഓരോരുത്തരെ ഗോസിപ്പുകാര്‍ കണ്ടെത്തിയിട്ടുണ്ട്. വൈകി കേട്ട ഗോസിപ്പില്‍ അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയുടെ പേരായിരുന്നു. എന്നാല്‍ ഇരുവരും വാര്‍ത്ത നിഷേധിച്ചു.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് പ്രിയാമണിയോട് ചോദിക്കുകയുണ്ടായി. മലയാളിയായ ഒരു യുവ അവതാരകനുമായി പ്രണയത്തിലാണെന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ രഹസ്യം വെളിപ്പെടുത്തുമെന്നായിരുന്നു ആദ്യ പ്രതികരണം.
ഒരു രഹസ്യം പ്രിയ വെളിപ്പെടുത്തുകയും ചെയ്തു. ഒരു രഹസ്യം പറയാം എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് നടി അത് വെളിപ്പെടുത്തിയത്. 'ഞാന്‍ പ്രണയിക്കുന്നത് ഒരു മലയാളിയെയല്ല'. അപ്പോള്‍ ആരാണെന്നതാണ് അടുത്ത ചോദ്യം. പ്രണയിക്കുന്നുണ്ടെന്ന് ഉറപ്പായല്ലോ. ഇനി കഥ ഗോസിപ്പുകാര്‍ക്ക് വിട്ടോളൂ.


Click it and Unblock the Notifications











