'ഇത്രയും വാ പൊളിച്ചാ മതിയോ'; ജോര്‍ജുകുട്ടിയെ ഇറക്കിയ വക്കീല്‍ ഇവിടുണ്ട്

സോഷ്യല്‍ മീഡിയയില്‍ ദൃശ്യം 2വിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. എല്ലാവരും ജീത്തു ജോസഫിന്റെ തിരിച്ചുവരവിനെ അഭിനന്ദിക്കുകയാണ്. ജീത്തു എന്ന സംവിധായകനും മോഹന്‍ലാല്‍ എന്ന നടനുമെല്ലാം കൈയ്യടി നേടുകയാണ്. അതേസമയം സോഷ്യല്‍ മീഡിയ അന്വേഷിക്കുന്ന ചിത്രത്തിലെ മറ്റൊരു താരമാണ് രേണുക വക്കീല്‍. ജോര്‍ജുകുട്ടിയെ ഇറക്കി കൊണ്ടു വരാനായി കോടതിയിലെത്തിയ വക്കീല്‍ രേണുക ആരെന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. ജീവിതത്തിലും വക്കലീലായ ശാന്തി പ്രിയയാണ് രേണുകയായി എത്തിയത്.

Recommended Video

Drishyam 2 Advocate Renuka Interview ചില്ലക്കാരിയല്ല ഈ ഒറിജിനൽ വക്കീൽ.. | Filmibeat Malayalam

തനി നാടന്‍ സുന്ദരിയായി ആതിരയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

രേണുക വക്കീലിനെ മുമ്പും നമ്മള്‍ കണ്ടിട്ടുണ്ട്. അതും വക്കീലായി തന്നെ. ആദ്യം കണ്ടത് ഗാനഗന്ധര്‍വ്വനിലായിരുന്നു. അന്ന് ശാന്തിപ്രിയ വന്നത് മമ്മൂട്ടിയെ ഇറക്കി കൊണ്ടു വരാനായിരുന്നു. ഇന്നിതാ മോഹന്‍ലാലിന് വേണ്ടിയും കോടതിയില്‍ എത്തിയിരിക്കുകയാണ് ശാന്തി പ്രിയ. കേരള ഹൈക്കോടതിയിലെ വക്കീലാണ് ശാന്തിപ്രിയ. തിരുവനന്തപുരം സ്വദേശി. നേരത്തെ ഏഷ്യാനെറ്റില്‍ അവതാരകയായിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ശാന്തി പ്രിയ.

ആദ്യ സിനിമ

ഗാനഗന്ധര്‍വ്വനായിരുന്നു ആദ്യ സിനിമ. പിന്നീട് അഭിനയിച്ചത് ജീത്തു ജോസഫിന്റേയും മോഹന്‍ലാലിന്റേയും റാമിലായിരുന്നു. ഒരു സീന്‍ മാത്രമായിരുന്നു. പക്ഷെ ലാലേട്ടനൊപ്പമായിരുന്നു അത്. അങ്ങനെയാണ് ജീത്തു ജോസഫും കുടുംബവുമായി അടുക്കുന്നത്. പിന്നീട് ദൃശ്യം 2വിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചിത്രത്തില്‍ ഇതുപോലൊരു കോടതി രംഗമുണ്ടെന്ന് മാത്രമായിരുന്നു അപ്പോള്‍ അറിയുമായിരുന്നതെന്നും ശാന്തി പ്രിയ പറയുന്നു.

 ജോര്‍ജുകുട്ടിയുടെ വക്കീല്‍

അങ്ങനെയിരിക്കെയാണ് ജീത്തു ജോസഫിന്റെ കോള്‍ വരുന്നത്. ജോര്‍ജുകുട്ടിയുടെ വക്കീല്‍ ആകണമെന്നായിരുന്നു ജീത്തു പറഞ്ഞത്. താനാകെ ഞെട്ടിയെന്നും ശാന്തി പറയുന്നു. അങ്ങനെയാണ് ജോര്‍ജുകുട്ടിയെ രക്ഷിക്കാനായി ശാന്തി പ്രിയ രേണുകയാകുന്നതും സ്‌ക്രീനിലും കോടതിയിലെത്തുന്നതും. ചിത്രീകരണ വേളയിലെ രസകരമായ അനുഭവങ്ങളും ശാന്തി പ്രിയ പങ്കുവെക്കുന്നുണ്ട്.

രേണുകയുടെ ഞെട്ടല്‍

കോടതി രംഗങ്ങളില്‍ രേണുക ഞെട്ടുന്ന രംഗമുണ്ട്. സിനിമയിലെ മികച്ചൊരു ട്വിസ്റ്റാണത്. രേണുകയുടെ ആ ഞെട്ടലില്‍ നിന്നുമാണ് ജോര്‍ജുകുട്ടിയിലേക്ക് പോകുന്നത്. ആദ്യം ആ രംഗം വൃത്തിയായി തന്നെ അവതരിപ്പിച്ചു. എന്നാല്‍ ചില കാരണങ്ങളാണ് ആ രംഗം വീണ്ടും എടുക്കേണ്ടി വന്നു. ഇത്തവണ തന്റെ വാ അല്‍പ്പം കൂടുതല്‍ തുറന്നു പോയോ എന്നൊരു സംശയം. ഇത്രയും വാ പൊളിച്ച് നില്‍ക്കണമോ ഒരു ടേക്ക് കൂടെ എടുത്താലോ എന്ന് ജീത്തുവിനോട് ചോദിച്ചു. വേണ്ട നാച്വറലാണെന്നായിരുന്നു ജീത്തു നല്‍കിയ മറുപടി.

കണ്ടിട്ടുള്ളതില്‍ ഏറ്റവും പാവം

ജീവിതത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പാവം മനുഷ്യരില്‍ ഒരാളാണ് ജീത്തു. പക്ഷെ അദ്ദേഹം കഥ പറയുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ഇങ്ങനൊക്കെ കഥ മെനയാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ തന്റെ പ്രൊഫഷന് അത് ഗുണം ചെയ്‌തേനെയെന്ന് തോന്നിയിട്ടുണ്ടെന്നും ശാന്തി പ്രിയ പറയുന്നു. അതുപോലെ തന്നെ മോഹന്‍ലാലുമൊത്തുള്ള രംഗം അവസ്മരണീയമായ ഓര്‍മ്മയാണെന്നും ജീവിതത്തില്‍ ഇതുപോലൊരു അവസരം ഇനി ലഭിക്കില്ലെന്നും താരം പറയുന്നു.

മൂന്നാം ഭാഗം ഉണ്ടാവുകയാണെങ്കില്‍

ദൃശ്യത്തിനൊരു മൂന്നാം ഭാഗം ഉണ്ടാവുകയാണെങ്കില്‍ താന്‍ തന്നെ ജോര്‍ജുകുട്ടിയ്ക്ക് വേണ്ടി വാദിക്കുമെന്നാണ് ശാാന്തി പ്രിയ പറയുന്നത്. ദൃഷ്യം 3 വരികയാണെങ്കില്‍ വക്കീല്‍ താന്‍ തന്നെയാണെന്ന് ജീത്തുവിനോട് പറഞ്ഞിട്ടുണ്ടെന്നും ശാന്തി പറയുന്നു. ജോര്‍ജുകുട്ടിയ്ക്ക് വേണ്ടി എവിടെ വരെ വാദിക്കേണ്ടി വന്നാലും അഭിമാനത്തോടെ തന്നെ വാദിക്കുമെന്നാണ് ശാന്തി പ്രിയ പറയുന്നത്.

Read more about: drishyam mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X