ആത്മഹത്യ ചെയ്യാതെ ആദ്യ വിവാഹത്തില്‍ നിന്നും ഇറങ്ങി വന്നതാണ്; വിവാഹകാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ പൊട്ടിത്തെറി

കുടുംബ പ്രേക്ഷകര്‍ക്ക് സുപിരിചതയാണ് നടി അപ്‌സര. ചെറിയ പ്രായത്തില്‍ തന്നെ സീരിയലിലെത്തിയ അപ്‌സര നായികയായും വില്ലത്തിയായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നടിയാണ് അപ്‌സര. അതേസമയം അപ്‌സരയെ ജനപ്രീയയാക്കുന്നത് സ്വാന്തനം പരമ്പരയിലെ ജയന്തിയാണ്. വില്ലത്തിയായ ജയന്തിയായി തകര്‍ത്താടുകയായിരുന്നു അപ്‌സര.

സംവിധായകന്‍ ആയ ആല്‍ബി ഫ്രാന്‍സിസ് ആണ് അപ്‌സരയുടെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. അപ്‌സരയ്ക്ക് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിക്കൊടുത്ത പരമ്പരയുടെ സംവിധായകനായിരുന്നു ആല്‍ബി. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ അപ്‌സര സംസാരിക്കുകയാണ്.

Santhwanam

കൈരളിയില്‍ പ്രോഗ്രാം ഹെഡ് ആയ ഉണ്ണി ചെറിയാന്‍ സാറാണ് നാലഞ്ചു വര്‍ഷം മുമ്പ് ഉള്ളതു പറഞ്ഞാല്‍ എന്ന വര്‍ക്കിനെക്കുറിച്ച് പറഞ്ഞത്. ചെല്ലുമ്പോള്‍ ലൈവ് റെക്കോര്‍ഡിങ് ആണ്. സംവിധായകനായ ആല്‍ബി ഫ്രാന്‍സിനെ മുമ്പേ പരിചയമുണ്ട്. ലൈവ് റെക്കോര്‍ഡിങ്ങിന് വേണ്ടി സീനുകള്‍ പല ടേക്കെടുത്ത് ആകെ മടുപ്പ് തോന്നിയപ്പോള്‍ ഉണ്ണി സാറിനെ തന്നെ വിൡച്ചു. സംവിധായകന്‍ സ്‌ക്രിപ്റ്റ് വായിക്കാന്‍ സമയം തരുന്നില്ല എന്നു പരാതി പറയാന്‍. അതോടെ ആല്‍ബി ചേട്ടനു ദേഷ്യമായെന്നാണ് അപ്‌സര പറയുന്നത്.

പക്ഷെ പതിയെപ്പതിയെ എനിക്കു കഥാപാത്രം പിടികിട്ടി. പരാതികള്‍ മാഞ്ഞുപോയി. ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ചേട്ടന്‍ പറഞ്ഞു, സ്‌ക്രിപ്റ്റ് അതുപോലെ പറയണമെന്നില്ല. അപ്‌സരയ്ക്ക് മനസിലായതു പോലെ ചെയ്താല്‍ മതി. അതോടെ ഞങ്ങള്‍ സുഹൃത്തുക്കളായി. ഒരു ദിവസം ആല്‍ബി ചേട്ടന്‍ വിളിച്ചു ടിവി നോക്കാന്‍ പറഞ്ഞു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നു. എനിക്ക് മികച്ച നടിക്കും ചേട്ടനു മികച്ച സംവിധായകനുമടക്കം നാല് അവാര്‍ഡ് ആ സീരിയലിന്.

ഷൂട്ടിങ് അവസാനിച്ചിട്ടും സൗഹൃദം തുടര്‍ന്നു. അങ്ങനെ ഒരു ദിവസമാണ് എങ്കില്‍ നമുക്ക് വിവാഹം കഴിച്ചാലോ എന്ന് ആല്‍ബി ചേട്ടന്‍ ചോദിച്ചത്. ആദ്യ വിവാഹം പിരിഞ്ഞതിന്റെ വിഷമത്തിലും ഷോക്കിലും ആയിരുന്നു ഞാന്‍. അതുകൊണ്ടു വീണ്ടും കല്യാണത്തെക്കുറിച്ച് ചിന്തിക്കാന്‍ പേടി. അങ്ങനെയൊന്നും ഇപ്പോള്‍ വേണ്ട എന്നാണ് മറുപടി പറഞ്ഞതെന്നും അപ്‌സര പറയുന്നു.

Santhwanam

വിവാഹകാര്യം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ രണ്ടിടത്തും പൊട്ടിത്തെറിയായിരുന്നു. മതമാണ് പ്രശ്‌നം. രണ്ട് വര്‍ഷം കഴിഞ്ഞ് എനിക്ക് വേറെ വിവാഹാലോചന തുടങ്ങിയപ്പോള്‍ ചേട്ടന്‍ ഒരിക്കല്‍ കൂടി കാര്യം വീട്ടില്‍ പറഞ്ഞു. അപ്പോഴേക്കും എതിര്‍പ്പുകള്‍ അയഞ്ഞിരുന്നുവെന്നാണ് താരം പറയുന്നത്. ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും അപ്‌സര സംസാരിക്കുന്നുണ്ട്.

ഒരു വിവാഹം കഴിഞ്ഞു പോയി, ഇനി സഹിക്കാം എന്നുകരുതി എല്ലാ പീഡനവും സഹിച്ചവരുണ്ട്. പക്ഷെ അധ്വാനിച്ചു സ്വന്തം കാലില്‍ നില്‍ക്കാമെന്ന ധൈര്യം മനസിനു നല്‍കി, ആത്മഹത്യ ചെയ്യാതെ ആദ്യ വിവാഹത്തില്‍ നിന്ന് ഇറങ്ങി വന്നതാണ് ഞാന്‍. അന്നു കുറേപേര്‍ കുറ്റപ്പെടുത്തി. ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ നഷ്ടം വീട്ടുകാര്‍ക്ക് മാത്രമാണ്. കുറ്റം പറയുന്ന നാട്ടുകാര്‍ക്കല്ല, ഇത് എല്ലാ പെണ്‍കുട്ടികളും ഓര്‍ക്കണമെന്നാണ് അപ്‌സര പറയുന്നത്.

More from Filmibeat

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X