അച്ഛന്റെ മരണം ഇപ്പോഴാണ് വേദനിപ്പിക്കുന്നത്, കല്യാണത്തിരക്കുകളെ കുറിച്ച് സരയു
കല്യാണത്തിരക്കുകളിലാണ് സരയു. പ്ലാന്‍ ചെയ്യാന്‍ ഒരുപാട് ഇഷ്ടമുള്ള ആളാണ് താന്‍ എന്ന് സരയു പറയുന്നു. കൈയ്യിലൊരു നോട്ട്പാഡുമായാണ് ഇപ്പോള്‍ നടത്തം. ആരെയൊക്കെ വിളിക്കണം എന്തൊക്കെ ചെയ്യണം എന്നൊക്കെ പ്ലാന്‍ ചെയ്യേണ്ടതുണ്ട്.
ഒറ്റ മകളാണ് ഞാന്‍. അച്ഛന്റെ മരണം ഇപ്പോഴാണ് തന്നെ കൂടുതല്‍ വേദനിപ്പിയ്ക്കുന്നത് എന്ന് സരയു പറയുന്നു. എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ നോക്കി ചെയ്യണം. കുട്ടിക്കാലം മുതല്‍ ഇന്റിപെന്‍ഡന്റാണ്. അതുകൊണ്ട് ഇപ്പോള്‍ അതൊക്കെ ശീലമാണ്- സരയു പറയുന്നു.

സെറ്റില്‍ അമ്മ കൂടെ വരാറില്ല. വിദേശത്ത് പോകുമ്പോള്‍ മാത്രമാണ് വരാറുള്ളത്. അച്ഛന്റെ മരണത്തിന് തൊട്ടുമുമ്പുള്ള യാത്രയില്‍ പക്ഷെ അച്ഛനാണ് കൂടെ വന്നത്. യുഎസിലേക്കായിരുന്നു യാത്ര. പതിനാറ് സ്‌റ്റേജുകള്‍. ഓരോ സ്‌റ്റേജിലും നാല് നൃത്ത പരിപാടികള്‍. സൗകര്യത്തിന് അമ്മ വന്നാല്‍ മതി എന്ന് ഞാന്‍ പറഞ്ഞെങ്കിലും അച്ഛന്‍ കേട്ടില്ല.
അങ്ങനെ അച്ഛനെയും കൂട്ടി പോയി. ഒരു മാസത്തേക്കായിരുന്നു ബുക്കിങ്. തിരിച്ചു വന്നതിന് ശേഷമാണ് അച്ഛന് കാന്‍സറാണെന്ന് അറിയുന്നത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം അച്ഛന്‍ പോയി- സരയു പറഞ്ഞു.


Click it and Unblock the Notifications