ജീവിതത്തില്‍ അടുക്കും ചിട്ടയും കൂടുതലാകാന്‍ ഒരു കാരണമുണ്ട്, സരയു പറയുന്നു
ജീവിതത്തില്‍ ഒരു പ്രത്യേക അടുക്കും ചിട്ടയും സൂക്ഷിക്കുന്ന ആളാണ് സരയു. എന്‍ സി സി ജീവിതമാണ് തന്റെ ജീവിതത്തിന് അച്ചടക്കം തന്നത് എന്ന് സരയു പറയുന്നു. അച്ചടക്കം എന്നതിപ്പുറം എന്‍സിസി ജീവിതം എന്നില്‍ സമയനിഷ്ഠ ഉണ്ടാക്കി എന്ന് സരയു പറഞ്ഞു.
ഒരിക്കല്‍ എന്‍സിസി കെഡറ്റ് ആയിരുന്ന ആള്‍ ജീവിതത്തില്‍ എപ്പോഴും അങ്ങനെയായിരിക്കും. സമൂഹത്തിന് വേണ്ട പല ഗുണങ്ങളും നമ്മള്‍ ആര്‍ജിക്കും. വഴിയിലേക്ക് ചുമ്മാ ഒരു പഴത്തൊലി വലിച്ചെറിയാന്‍ നമുക്ക് കഴിയില്ല.

തൊട്ടതിനും പിടിച്ചതിനുമൊക്കെ പണിഷ്‌മെന്റ് തരുന്ന എന്‍സിസി ക്യാമ്പിലെ രീതി ആദ്യം വിഷമമായിരുന്നു. അത് പിന്നെ ലഹരിയായി. ഓരോ ക്യാമ്പില്‍ നിന്നും അടുത്ത ക്യാമ്പിലേക്ക് പോകാനുള്ള ആവേശമായി.
തന്റെ വരുമാനത്തിന്റെ ഒരു പങ്ക് കാരുണ്യ പ്രവൃത്തികള്‍ക്കായി മാറ്റിവയ്ക്കാറുള്ള കാര്യവും സരയു പറയുന്നു. പക്ഷെ അതൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നാട്ടുകാരെ കാണിക്കുന്നതിനോട് താത്പര്യമില്ല. ലോകത്ത് നടക്കുന്ന സകല സംഭവങ്ങളെയും പോസ്റ്റിട്ട് മാറ്റാം എന്ന് ഞാന്‍ കരുതുന്നില്ല. നിരുപദ്രവകരമായ പോസ്റ്റുകളേ ഫേസ്ബുക്കിലിടാറുള്ളൂ- സരയു പറഞ്ഞു.


Click it and Unblock the Notifications