തുറന്ന് കാട്ടിയുള്ള വേഷം എന്റെ ശരീരത്തിന് ചേരില്ല, പക്ഷെ നാടന്‍ വേഷം മടുക്കും: സരയു
ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് സരയു മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ഒത്തിരി സിനിമകളില്‍ വന്നു പോകുന്ന കഥാപാത്രമായി അഭിനയിക്കേണ്ടി വന്നു. കപ്പല്‍ മുതലാളി, വര്‍ഷം, സാള്‍ട്ട് മാംഗോ ട്രീ പോലുള്ള ചിത്രങ്ങളിലാണ് കുറച്ച് നല്ല വേഷങ്ങള്‍ ലഭിച്ചത്.
അഭിനയ പ്രധാന്യമുള്ള വേഷം ലഭിക്കാത്തതില്‍ വിഷമം തോന്നിയിട്ടുണ്ട് എന്ന് സരയു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ അവസരം കുറയുന്നതിന്റെ കാരണത്തെ കുറിച്ച് നടി പറയുന്നു.

ഞാനിത്തിരി ഉള്‍വലിയുന്ന പ്രകൃതമാണ്. സിനിമയുടെ സംവിധായകരുമായോ ടെക്‌നീഷ്യസുമായോ നിരന്തരം സൗഹൃദം പുലര്‍ത്താറില്ല. അതാവാം റോള്‍ വരുമ്പോള്‍ എന്നെ ആരും ഓര്‍ക്കാത്തത്.
മോഡേണ്‍ വേഷങ്ങളില്‍ ഗ്ലാമറാകരുത് എന്ന ഒരു നിബന്ധനയും എനിക്കുണ്ട്. തുറന്ന് കാട്ടിയുള്ള വേഷങ്ങള്‍ എന്റെ ശരീരപ്രകൃതിയ്ക്ക് ചേരില്ല. പക്ഷെ ഈ നാടന്‍ കുട്ടി ഇമേജ് സ്ഥിരമായി വരുമ്പോള്‍ മടുക്കും - സരയു പറഞ്ഞു.


Click it and Unblock the Notifications