»   » വാക്കിലും നോക്കിലും മാത്രമല്ല കൈയ്യില്‍ വരെ അഭിനയം, മോഹന്‍ലാലിനെക്കുറിച്ച് സംവിധായകന്‍

വാക്കിലും നോക്കിലും മാത്രമല്ല കൈയ്യില്‍ വരെ അഭിനയം, മോഹന്‍ലാലിനെക്കുറിച്ച് സംവിധായകന്‍

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ ഇഷ്ടമില്ലാത്ത മലയാളികള്‍ തന്നെ ഉണ്ടാവില്ല. മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായി കരുതുന്ന താരം കൂടിയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. മോഹന്‍ലാലിനെക്കുറിച്ച് പറയുമ്പോള്‍ സഹതാരങ്ങള്‍ക്കും കൂടെ പ്രവര്‍ത്തിച്ചവര്‍ക്കുമൊക്കെ നൂറുനാവാണ്.

സ്വന്തം കാര്യം സിന്ദാബാന്ദ്, കാശ് സ്വന്തം കൈയില്‍ നിന്നായപ്പോള്‍ നയന്‍താര കടുംപിടിത്തം ഉപേക്ഷിച്ചു!

അഹങ്കാരവും തലക്കനവുമല്ലെങ്കില്‍ പിന്നെ പ്രണവ് എന്തിനാ ഇത്ര വെയിറ്റിടുന്നത്? അച്ഛനെപ്പോലെയല്ല മകന്‍!

അച്ഛന്‍ കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്ന മകള്‍, തെറ്റ് ചെയ്യാത്ത ഭാര്യ, ഇവരെ ആരും കാണുന്നില്ലേ?

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിച്ച വെളിപാടിന്റെ പുസ്തകം മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനോടൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകനായ സത്യന്‍ അന്തിക്കാട്.

മോഹന്‍ലാലിനോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു

തന്റെ ജീവിത്തിലെ ഏറ്റവും മികച്ച സൗഭാഗ്യങ്ങളിലൊന്നായി സത്യന്‍ അന്തിക്കാട് പറയുന്ന കാര്യമാണ് മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളൊക്കെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

മോഹന്‍ലാലിനെ അഭിനയിപ്പിച്ച് കൊതി തീര്‍ന്നിട്ടില്ല

മോഹന്‍ലാല്‍ എന്ന നടനോടൊപ്പം ജോലി ചെയ്ത് കൊതി തീര്‍ന്നിട്ടില്ല തനിക്കെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. മനോരമയുടെ പരിപാടിക്കിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

ശരിക്കും കംപ്ലീറ്റ് ആക്ടറാണ്

അടിമുതല്‍ മുടി വരെ അഭിനയം ഉള്ള കംപ്ലീറ്റ് ആക്ടറാണ് മോഹന്‍ലാല്‍ എന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഇതു തിരിച്ചറിഞ്ഞ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനിയും ചിത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്

23 ഓളം ചിത്രങ്ങളില്‍ മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മലയാളിക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.

ആ ഷോട്ടില്‍ അത് മനസ്സിലായി

രസതന്ത്രത്തില്‍ അച്ഛന്‍ മരിച്ചതിനു ശേഷമുള്ള മകന്റെ റിയാക്ഷന്‍ കാണിക്കുന്നതിനായി ആലംബമില്ലാതെ പോകുന്ന കയ്യുടെ ക്ലോസപ് ഷോട്ട് വെച്ചായിരുന്നു. കഥാപാത്രത്തിന്റര മുഴുവന്‍ നൊമ്പരവും ആ കൈയ്യില്‍ കാണാന്‍ സാധിക്കുമായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു.

ഗാന്ധി നഗറിലെ ഗൂര്‍ഖയുടെ വേഷം

പെട്ടെന്നൊരു ജോലി എന്നു പറഞ്ഞപ്പോള്‍ ഗൂര്‍ഖയാവാന്‍ പറ്റുമോയെന്ന് ശ്രീനിവാസന്‍ ചോദിക്കുമ്പോള്‍ മോഹന്‍ലാലിന്റെ റിയാക്ഷനുണ്ട്. മനസ്സ് പറയുന്നൊരു മറുപടി അത് ശരിക്കും ആ രംഗത്തിലുണ്ടായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

English summary
Sathyan Anthikkad about his experience with Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam