»   » അച്ഛന്‍ കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്ന മകള്‍, തെറ്റ് ചെയ്യാത്ത ഭാര്യ, ഇവരെ ആരും കാണുന്നില്ലേ?

അച്ഛന്‍ കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്ന മകള്‍, തെറ്റ് ചെയ്യാത്ത ഭാര്യ, ഇവരെ ആരും കാണുന്നില്ലേ?

Posted By: Nihara
Subscribe to Filmibeat Malayalam

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് സിനിമാലോകത്ത് ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. തിരക്കഥയെപ്പോലും വെല്ലുന്ന തരത്തിലാണ് കാര്യങ്ങള്‍ അരങ്ങേറിയത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചില താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരികയാണ്.

അഹങ്കാരവും തലക്കനവുമല്ലെങ്കില്‍ പിന്നെ പ്രണവ് എന്തിനാ ഇത്ര വെയിറ്റിടുന്നത്? അച്ഛനെപ്പോലെയല്ല മകന്‍!

സ്വന്തം കാര്യം സിന്ദാബാന്ദ്, കാശ് സ്വന്തം കൈയില്‍ നിന്നായപ്പോള്‍ നയന്‍താര കടുംപിടിത്തം ഉപേക്ഷിച്ചു!

ആ സര്‍പ്രൈസ് മമ്മൂട്ടി പൊളിക്കുമോ?, പിറന്നാള്‍ ദിനത്തിലെ പ്രഖ്യാപനം??

സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തതോടെയാണ് ആരാധകര്‍ ഞെട്ടിയത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിക്കുന്നില്ലെന്ന് ആരാധകര്‍ ആണയിടുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ നാടകീയമായാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി മൂന്നാം തവണയും തള്ളിയിരുന്നു. 56 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം കഴിഞ്ഞ ദിവസം രണ്ടുമണിക്കൂര്‍ സമയത്തേക്ക് താരം പുറത്തിറങ്ങിയിരുന്നു. അച്ഛന്‍രെ ശ്രാദ്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു ദിലീപ് എത്തിയത്.

രണ്ടുമണിക്കൂര്‍ സമയത്തേക്ക് പുറത്തിറങ്ങി

അച്ഛന്റെ ശ്രാദ്ധ ചടങ്ങുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച രാവിലെ രണ്ട് മണിക്കൂര്‍ നേരത്തേക്ക് ദിലീപ് പുറത്തിറങ്ങിയത്. ഏറെ വൈകാരികമായ രംഗങ്ങള്‍ കൂടിയാണ് തുടര്‍ന്ന് നടന്നത്. രണ്ട് മണിക്കൂര്‍ അവസാനിക്കുന്നതിനിടയില്‍ത്തന്നെ താരം തിരികെ ജയിലിലേക്ക് മടങ്ങിയിരുന്നു.

വൈകാരികമായ രംഗങ്ങള്‍

56 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപ് വീട്ടിലേക്ക് എത്തിയത്. കുടുംബാംഗങ്ങള്‍ താരത്തെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. വീട്ടിലെത്തിയ ദിലീപിനോടൊപ്പമുള്ള കുടുംബാംഗങ്ങളെയും വാര്‍ത്തകളില്‍ കാണിച്ചിരുന്നു. നടിക്ക് പിന്തുണ നല്‍കുന്നവരൊന്നും ഇത് കണ്ടില്ലേയെന്നാണ് ദിലീപ് ഫാന്‍സ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

നടിക്ക് പിന്തുണ നല്‍കുന്നത് നല്ലത് തന്നെ പക്ഷേ

ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നല്‍കുന്നത് നല്ലതാണ്. അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത് വളരെ നല്ലതാണെന്നും ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഇതിനിടയില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി പിന്തുണയ്ക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അവര്‍ കുറിച്ചിട്ടുണ്ട്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നടന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ അയാള്‍ക്ക് കിട്ടട്ടെയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുടുംബാംഗങ്ങളെ വെറുതെ വിട്ടൂടെ?

നടി ആക്രമണത്തിനിരയായ സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ താരത്തിന്റെ കുടുംബാംഗങ്ങളെ വെറുതെ വിട്ടൂടെയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അച്ഛന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്ന മകളും, ഒരു തെറ്റും ചെയ്യാത്ത ഭാര്യയും അവര്‍ക്ക് നേരെ നടക്കുന്ന അനീതിക്ക് നേരെ ആരും പ്രതികരിച്ചു കണ്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

നടനെ സന്ദര്‍ശിച്ചവരെ വിമര്‍ശിക്കുന്നു

ജയിലില്‍ കഴിയുന്ന താരത്തെ സന്ദര്‍ശിച്ച താരങ്ങള്‍ക്കെതിരെ വിമര്‍ശനം നടത്തുന്നതിനിടയില്‍ ഈ അനീതി കണ്ടില്ലേയെന്നും പോസ്റ്റില്‍ ചോദിക്കുന്നു. ജയിലില്‍ കഴിയുന്ന താരത്തിനെ സന്ദര്‍ശിച്ചവരില്‍ ഒരാള്‍ പോലും നടിയുടെ കാര്യത്തെക്കുറിച്ച് അന്വേഷിച്ചില്ലെന്ന തരത്തില്‍ സജിത മഠത്തില്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

English summary
Dileep Online Facebook give reply to Sajitha Madathil.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam