Don't Miss!
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ഉമ്മച്ചിയുടെ 21-ാം വയസിലാണ് ഞാന്‍ ജനിക്കുന്നത്, ഞങ്ങള്‍ ഒരുമിച്ചു വളര്‍ന്നുവന്നവരെ പോലെ: ഷെയ്ന്
മലയാള സിനിമയിലെ യുവതാരമാണ് ഷെയ്ന് നിഗം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടേയും സിനിമകളിലൂടേയും വളരെ പെട്ടെന്നു തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ഷെയ്ന് നിഗത്തിന് സാധിച്ചിട്ടുണ്ട്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് മലയാളത്തിലെ മുന്‍നിര നായികനായി മാറിയിരിക്കുകയാണ് ഷെയ്ന്. മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമായ അഭിയുടെ മകനായ ഷെയ്ന് തന്റെ കരിയറില്‍ ഒരുപാട് വെല്ലുവിളികള്‍ മറി കടന്നാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്.
Recommended Video

വെയില് ആണ് ഷെയ്ന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ തന്റെ ഉമ്മയെക്കുറിച്ച് ഷെയ്ന് ഫില്‍മിബീറ്റ് മലയാളത്തോട് മനസ് തുറന്നിരിക്കുകയാണ്. പുതിയ സിനിമയായ വെയിലിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനായി എത്തിയപ്പോഴായിരുന്നു ഷെയ്ന് തന്റെ ഉമ്മയെക്കുറിച്ചും ഉമ്മ നല്കുന്ന പിന്തുണയെക്കുറിച്ചുമൊക്കെ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഉമ്മ സുനില തനിക്ക് വലിയ പിന്തുണയാണെന്നാണ് ഷെയ്ന് പറയുന്നത്. ജീവിതത്തില്‍ മാത്രമല്ല കരിയറിലും ഉമ്മയുടെ പിന്തുണ വളരെ വലുതാണെന്നാണ് ഷെയ്ന് പറയുന്നത്. ഉമ്മയുമായി വഴക്കുണ്ടാക്കാറുണ്ടോ എന്ന ചോദ്യത്തിനും ഷെയ്ന് മറുപടി നല്‍കുന്നുണ്ട്. താനും ഉമ്മയും ഏതാണ്ട് ഒരുമിച്ച് വളര്‍ന്നത് പോലെയാണെന്നാണ് ഷെയ്ന് പറയുന്നത്. താന്‍ ജനിക്കുമ്പോള്‍ ഉമ്മയ്ക്ക് 21 വയസായിരുന്നു പ്രായമെന്നും അതിനാല്‍ തങ്ങള്‍ ഒരുമിച്ചാണ് വളര്‍ന്നതെന്നുമാണ് ഷെയ്ന് പറയുന്നത്.

'ഒരു പ്രായം എത്തിക്കഴിഞ്ഞപ്പൊ ഉമ്മ വഴക്കൊന്നും പറയില്ല. കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുക, എന്ന സ്പേസ് ഉണ്ട്. എനിക്ക് തോന്നുന്നു, ഞാനും ഉമ്മച്ചിയും ഒരുമിച്ച് വളര്‍ന്നുവന്നു എന്ന് പറയുന്നപോലെ ഒരു സിറ്റുവേഷന് ആണ്. ഉമ്മച്ചിയുടെ 21ാം വയസിലാണ് ഞാന്‍ ജനിക്കുന്നത്. ആ പ്രായത്തിലേ അമ്മയായിക്കഴിഞ്ഞപ്പോള്‍, പിന്നെ എന്നോടൊപ്പം വളരുക എന്നത് രണ്ടാമത്തെ ഒരു പ്രോസസ് ആണ്. പ്രത്യേകിച്ച് സിനിമാ ഇന്ഡസ്ട്രിയിലേക്ക് ഞാന്‍ വന്നതിന് ശേഷം ഒരുപാട് കാര്യങ്ങളില്‍ ഉമ്മച്ചി മാറിയിട്ടുണ്ട്'' എന്നാണമ് ഉമ്മയെക്കുറിച്ച് ഷെയ്ന് പറയുന്നത്. താനും ഉമ്മയും ഒരുമിച്ചാണ് ഓരോ കാര്യങ്ങളും നേരിടുന്നതും മനസിലാക്കുന്നതെന്നും ഷെയ്ന് പറയുന്നു. നാളിതുവരെയുള്ള ഉമ്മയുടെ ജീവിതാനുഭവങ്ങള്‍ തനിക്ക് വഴികാട്ടിയാണെന്നും ഷെയ്ന് പറയുന്നു. അത് തന്നെ ഒരുപാട് കാര്യങ്ങളില്‍ സഹായിക്കാറുണ്ടെന്നാണ് ഷെയ്ന് വ്യക്തമാക്കുന്നത്. അതുകൊണ്ട് ഇപ്പോള്‍ ഉമ്മ തന്നെ വഴക്കൊന്നും പറയാറില്ലെന്നും ഷെയ്ന് പറയുന്നു. കരിയറില്‍ കടുത്ത പ്രതിസന്ധികള്‍ നേരിട്ട ഷെയ്ന് നിഗം ഒരിടവേളയ്ക്ക് ശേഷം ഭൂതകാലം എന്ന സിനിമയുമായി ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു. അമ്മ-മകന് ബന്ധത്തെക്കുറിച്ച് സംസാരിച്ച സൈക്കോളജിക്കല്‍ ത്രില്ലറായ ഭൂതകാലം വലിയ സ്വീകാര്യത നേടുകയും ചെയ്തിരുന്നു. രേവതിയായിരുന്നു ചിത്രത്തില്‍ ഷെയ്ന് നിഗത്തിന്റെ അമ്മയായി എത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയുമായിരുന്നു ഷെയ്ന് നിഗം. പിന്നാലെയാണ് പുതിയ ചിത്രമായ വെയില് തീയേറ്ററുകളിലെത്തിയത്.

കരിയറില്‍ കടുത്ത പ്രതിസന്ധികള്‍ നേരിട്ട ഷെയ്ന് നിഗം ഒരിടവേളയ്ക്ക് ശേഷം ഭൂതകാലം എന്ന സിനിമയുമായി ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു. അമ്മ-മകന് ബന്ധത്തെക്കുറിച്ച് സംസാരിച്ച സൈക്കോളജിക്കല്‍ ത്രില്ലറായ ഭൂതകാലം വലിയ സ്വീകാര്യത നേടുകയും ചെയ്തിരുന്നു. രേവതിയായിരുന്നു ചിത്രത്തില്‍ ഷെയ്ന് നിഗത്തിന്റെ അമ്മയായി എത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയുമായിരുന്നു ഷെയ്ന് നിഗം. പിന്നാലെയാണ് പുതിയ ചിത്രമായ വെയില് തീയേറ്ററുകളിലെത്തിയത്.

വെയിലിന്റെ ചിത്രീകരണം മുതല്‍ റിലീസ് വരെ പല തരത്തിലുള്ള വിവാദങ്ങളും അരങ്ങേറിയിരുന്നു. നിര്‍മ്മാതാവ് ജോബി ജോര്‍ജും ഷെയ്ന് നിഗവും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളും സിനിമയുടെ ചിത്രീകരണത്തെ വൈകിപ്പിച്ചിരുന്നു. ശരത് മേനോന് ആണ് സിനിമയുടെ രചനയും സംവിധാനവും. ജോബി ജോര്‍ജ് ആണ് സിനിമയുടെ നിര്‍മ്മാതാവ്. ഷൈന്‍ ടോം ചാക്കോ, സോന ഓലിക്കല്‍, സുധി കോപ്പ, ശ്രീരേഖ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഉല്‍സാഹം, ഖല്‍ബ്, ബര്‍മൂഡ, പൈങ്കിളി, പരാക്രമം തുടങ്ങിയ സിനിമകളാണ് ഷെയ്ന്റേതായി പുറത്തിറങ്ങാനുള്ളത്. ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഷെയ്ന് നിഗത്തിന്റെ സിനിമകളെ നോക്കി കാണുന്നത്.
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി