»   » പ്രേമിച്ചിട്ടൊക്കെയുണ്ട് പക്ഷേ.. വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് സൗബിന്‍!

പ്രേമിച്ചിട്ടൊക്കെയുണ്ട് പക്ഷേ.. വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് സൗബിന്‍!

By: Nihara
Subscribe to Filmibeat Malayalam

അഭിനയം മാത്രമല്ല സംവിധാനവും തന്നെക്കൊണ്ട് കഴിയുമെന്ന് തെളിയിച്ച നടനാണ് സൗബിന്‍ ഷാഹിര്‍. ആദ്യ ചിത്രമായ പറവ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ തുടക്കം കുറിച്ച സൗബിന്‍ പിന്നീട് ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹം സംവിധാനത്തിലേക്ക് തിരിഞ്ഞത്.

അത് കഴിഞ്ഞിട്ട് വീട്ടില്‍ കയറിയാല്‍ മതിയെന്ന് ലാല്‍ മരുമകളോട് പറഞ്ഞു.. എന്താ സംഭവം?

ആന്റണിയുമായുള്ള സൗഹൃദത്തില്‍ സുചിത്രയ്ക്ക് അസൂയയാണെന്ന് മോഹന്‍ലാല്‍.. കാരണം?

രാമലീല തുണച്ചു, പ്രതിഫലം വര്‍ധിപ്പിച്ച് ദിലീപ്.. മമ്മൂട്ടിയെ വെട്ടി! ഇനിയുള്ളത് മോഹന്‍ലാല്‍!

അധികമാരും കൈവെക്കാത്ത മേഖലയിലൂടെയാണ് പറവ പ്രേക്ഷകരെ കൊണ്ടുപോയത്. പേരിനെ അന്വര്‍ത്ഥമാക്കുന്ന ദൃശ്യമികവാണ് ചിത്രം സമ്മാനിച്ചത്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. അഭിനയിക്കുന്ന സമയം മുല്‍ക്കേ തന്നെ സംവിധാന മോഹം തന്റെ ഉള്ളിലുണ്ടായിരുന്നുവെന്ന് സൗബിന്‍ പറയുന്നു. ആരാധകര്‍ക്ക് പുറമേ സിനിമാപ്രവര്‍ത്തകരും ചിത്രത്തിനെ അഭിനന്ദിച്ചിരുന്നു. സിനിമകളുമായി തിളങ്ങി നില്‍ക്കുന്നതിനിടയില്‍ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് നിരവധി പേര്‍ സൗബിനോട് ചോദിച്ചിരുന്നു. താരം നല്‍കിയ ഉത്തരത്തെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ.

പെണ്ണു കെട്ടാന്‍ മറന്നുപോയോ?

സിനിമകളുമായി മുന്നേറുന്നതിനിടയില്‍ സൗബിന്‍ വിവാഹം കഴിക്കാന്‍ മറന്നു പോയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അഭിമുഖങ്ങളിലും മറ്റുമായി നിരവധി തവണ താരത്തിന് മുന്നില്‍ ഈ ചോദ്യം ഉയര്‍ന്നിരുന്നു.

പ്രേമത്തിന് കുറവൊന്നുമില്ല

പ്രേമത്തിന് ഇടയില്‍ നില്‍ക്കാന്‍ മാത്രമല്ല പ്രേമിക്കാനും തനിക്ക് അറിയാമെന്ന് താരം പറയുന്നു. പ്രശസ്ത മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സൗബിന്‍ കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

പ്രേമിച്ചിട്ടൊക്കെയുണ്ട് പക്ഷേ

എല്ലാവരെയും പോലെ താനും പ്രേമിച്ചിട്ടുണ്ടെന്ന് സൗബിന്‍ പറയുന്നു. പ്രേമത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണം അതൊന്നുമല്ല.

ഒന്നിലധികം പേരെ ഒരേ സമയത്ത് പ്രേമിച്ചിട്ടില്ല

ഭക്ഷണം കഴിക്കുന്നതിന് അനുസരിച്ചെന്ന തരത്തില്‍ ഒരേ സമയം ഒന്നിലധികം പേരെ പ്രമിച്ചിട്ടില്ലെന്ന് സൗബിന്‍ പറയുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് വൈകുന്നേരം പോയി ചായ കുടിക്കുന്ന പരിപാടി കണക്കിന് പ്രേമിച്ചിട്ടില്ല.

വിവാഹത്തില്‍ എത്തിയില്ല

പ്രേമം ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വിവാഹത്തില്‍ കലാശിച്ചില്ലെന്നും സൗബിന്‍ പറയുന്നു സിനിമയുമായി മുന്നേറുന്നതിനിടയില്‍ വിവാഹത്തെക്കുറിച്ച് മറന്നുപോയോ എന്ന സംശയമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണം

സിനിമയില്‍ അഭിനയിക്കുകയും സംവിധായനവുമൊക്കെ ചെയ്തുവെങ്കിലും തനിക്ക് ഇപ്പോഴും കുട്ടിക്കളി വിട്ടുമാറിയിട്ടില്ല. അതിനിടയില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും സൗബിന്‍ വ്യക്തമാക്കി.

English summary
Soubin Shahir about his bachelor life.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam