Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
സംവിധായകന്റെ കുപ്പായം അണിയാൻ താല്പര്യമില്ല; വമ്പൻ കോമഡി കഥാപാത്രങ്ങൾ അണിയറയിൽ ; സുരാജ് വെഞ്ഞാറമൂട്
മിമിക്രി വേദിയില്‍ നിന്ന് സിനിമാ ലോകത്തേക്കുള്ള സുരാജ് വെഞ്ഞാറമൂടിന്റെ യാത്ര സിനിമ മോഹവുമായി നടക്കുന്നവർക്ക് പ്രചോദനപരമായ ഒന്നാണ്. മിമിക്രി വേദികളിലും കോമഡി പരിപാടികളിലും വ്യത്യസ്തമായ രീതികൾ കൊണ്ടും ഭാഷ ശൈലികൾ കൊണ്ടും ഒരു തരംഗം തന്നെ സുരാജ് സൃഷ്ടിച്ചിരുന്നു.
Recommended Video

തുടർന്ന് സിനിമയിൽ എത്തിയപ്പോഴും താരത്തിന്റെ ഈ വ്യത്യസ്‌ഥത പ്രേക്ഷകർക്കിടയിൽ സുരാജ് വെഞ്ഞാറമൂടിനെ ഏറെ സ്വീകാര്യനാക്കി.
കോമഡി വേഷങ്ങളിൽ നിന്നും ക്യാരക്ടർ റോളുകൾ ചെയ്ത് തുടങ്ങിയപ്പോൾ അമ്പരപ്പിക്കുന്ന പ്രകടനമാണ് സുരാജിൽ നിന്നും പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.
2015ൽ പുറത്തിറങ്ങിയ 'പേരറിയാത്തവർ' എന്ന ചിത്രം സുരാജ് എന്ന നടന്റെ അഭിനയ മികവ് പ്രേക്ഷകർക്ക് വരച്ച് കാട്ടിയ സിനിമയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് നാഷണൽ അവാർഡും ലഭിച്ചു.
തുടർന്ന് ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നിങ്ങനെ താരത്തിന്റേതായി പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും ഒന്നിലൊന്ന് മികവുറ്റതായിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പത്താം വളവ് റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ചിത്രത്തെ പറ്റിയും ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങളെപ്പറ്റിയും സുരാജ് സംസാരിക്കുകയാണ് ഫില്‍മിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ.

ജന ഗണ മനയിൽ സുരാജ് ആദ്യം സ്ക്രിപ്റ്റ് കേൾക്കുകയും പൃഥ്വിരാജിനെ ചിത്രത്തിലേക്ക് നിർദ്ദേശിക്കുകയുമായിരുന്നു. ഈ ചിത്രത്തിലേക്ക് താരം എങ്ങിനെയാണ് എത്തിയതെന്ന് അവതാരക ചോദിച്ചപ്പോൾ പഴയത് പോലെ തന്നെയായിരുന്നു ഇത്തവണയും തന്നോട് സ്ക്രിപ്റ്റ് പറയുകയും തുടർന്ന് താൻ ഇന്ദ്രജിത്തിനോട് കഥപറയാൻ ആവശ്യപ്പെടുകയുമാണ് ചെയ്തതെന്ന് സുരാജ് വ്യക്തമാക്കി.
ഇന്ദ്രജിത്ത് നല്ലൊരു നടനായതുകൊണ്ടും തന്റെ കഥാപാത്രത്തെപോലെ തന്നെ ചിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള നായക കഥാപാത്രമായിരുന്നു അതെന്നും അതുകൊണ്ട് തന്നെ നല്ല അഭിനയ മികവുള്ള താരം തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കണം എന്ന് തോന്നിയത്കൊണ്ടാണ് ഇന്ദ്രജിത്തിനെ നിർദേശിച്ചതെന്നും താരം വ്യക്തമാക്കി.
ചുംബന രംഗത്തിൽ അഭിനയിക്കാൻ പറഞ്ഞപ്പോൾ എനിക്ക് അറിയില്ല, അമ്മ വഴക്ക് പറയുമെന്ന് അതിഥി പറഞ്ഞു; സുരാജ്

ചിത്രത്തിലെ അതിഥി രവിയുടെ അഭിനയത്തെപ്പറ്റിയും പറയുകയുണ്ടായി. ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ പ്രകടനമാണ് ചിത്രത്തിൽ അതിഥി കാഴ്ചവെച്ചതെന്ന് സുരാജ് വ്യക്തമാക്കി.
പൃഥ്വിരാജിന്റെ കൂടെ 'ജന ഗണ മന' ഇന്ദ്രജിത്തിനൊപ്പം 'പത്താം വളവ്' ആ കുടുംബവുമായി ആ കുടുംബവുമായി ഒരു ടൈ അപ്പിൽ പോവാൻ താൻ ശ്രമിക്കുകയാണെന്ന് താരം പറഞ്ഞപ്പോൾ പൃഥ്വിരാജും ഇന്ദ്രജിത്തും സെറ്റിലൊക്കെ എങ്ങനെയാണെന്ന് അവതാരിക ചോദിച്ചു.
ഇരുവരും സെറ്റിൽ നല്ല കമ്പനിയാണെന്നും പൃഥ്വിരാജ് വിചാരിക്കുന്നപോലെ സീരിയസ് ആയ ആൾ അല്ല അദ്ദേഹമെന്നും ജന ഗണ മനയുടെ സെറ്റിലൊക്കെ അടിപൊളിയായിരുന്നുവെന്നും സുരാജ് പറയുന്നു.
ഇരുവരുമായി വളരെ കാലങ്ങളായി ഉള്ള പരിചയമാണ് താരത്തിന് ഉള്ളതെന്നും ആ ബന്ധം ഇപ്പോഴും നല്ലരീതിയിൽ പോകുന്നെന്നും താരം കൂട്ടിച്ചേർത്തു.
ബേസിലിന്റെ സംവിധാനത്തെക്കാളും ധ്യാനിന് രസിച്ചത് ബേസിലിന്റെ അഭിനയം

മുക്തയുടെ മകൾ കൺമണിയുടെ പ്രകടനം ഗംഭീരമായിരുന്നുവെന്ന് സുരാജ് പറയുന്നു. പത്താം വളവിൽ സുരാജിന്റെ മകളായി വേഷമിടുന്നത് കണ്മണിയാണ്.
" ഒരു കാലഘട്ടത്തിൽ നമ്മുക്ക് അറിയാം മാമാട്ടിക്കുട്ടിയമ്മയുടെ തരംഗം ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ എനിക്ക് തോന്നുന്നു ഒരു മാമാട്ടിക്കുട്ടിയമ്മ ആവാൻ ക്യാലിബർ ഉള്ള ഒരു കുട്ടിയാണ്" സുരാജ് പറഞ്ഞു.
കൺമണിയുടെ ഒബ്‌സർവേഷൻ തന്നെ വളരെയധികം അത്ഭുതപെടുത്തിയിട്ടുണ്ടെന്നും സുരാജ് പറഞ്ഞു. എന്തെങ്കിലും ഒരു കാര്യം പറഞ്ഞ് കൊടുത്താൽ ഉടൻ തന്നെ അത് പെർഫോം ചെയ്ത് കാണിക്കുമായിരുന്നുവെന്നും സുരാജ് പറഞ്ഞു.

താൻ സീരിയസ് റോളുകൾ ചെയ്യാൻ താല്പര്യപെടുന്നില്ല എന്ന് കെ. ജി. എഫ് സ്റ്റൈലിൽ പറയുന്ന സുരാജിന്റെ വീഡിയോ അടുത്തിടെ വയറലായിരുന്നു.
തനിക്ക് കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും ആക്ഷൻ ഹീറോ ബിജുവിന് ശേഷം തന്നെ തേടി എത്തുന്നതെല്ലാം അത്തരം റോളുകൾ ആണെന്നും സുരാജ് വ്യക്തമാക്കി .
എന്നാൽ സുരാജിന്റെ കോമഡി വേഷങ്ങൾ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് പ്രതീക്ഷയേകുന്ന വാക്കുകളും അദ്ദേഹം പറഞ്ഞു.
ദശമൂലം ദാമുവിന്റെ രണ്ടാം വരവ് അടുത്ത വർഷം തന്നെ ഉണ്ടാവുമെന്നും വിനീത് ശ്രീനിവാസനുമൊത്ത് ഒരു ഗംഭീര കോമഡി ചിത്രം ഒരുക്കുന്നുണ്ടെന്നും സുരാജ് വ്യക്തമാക്കി.
Also Read: മമ്മൂട്ടിയെ വിമർശിച്ച ശേഷം എങ്ങനെ അദ്ദേഹത്തിനൊപ്പം അഭിനയിക്കുമെന്ന് പലരും ചോദിച്ചു; പാർവതി തിരോത്ത്

സംവിധാന രംഗത്തേക്ക് താരം കടക്കുമോ എന്ന ചോദ്യത്തിന് ഈ ചോദ്യം പൃഥ്വിരാജോ ജയസൂര്യയോ ആണോ ചോദിക്കാനായി പറഞ്ഞു വിട്ടതെന്ന് തമാശ രൂപേണ അവതാരകയോട് ചോദിച്ച സുരാജ് താൻ ഈ അടുത്ത കാലത്തതൊന്നും സംവിധാനം ചെയ്യില്ല എന്ന് വ്യക്തമാക്കി.
അതിന് കാരണങ്ങളും താരം വ്യക്തമാക്കി. സംവിധാനം ചെയ്യാനുള്ള ഒരു മനസ്സ് തനിക്ക് ഇതുവരെ പാകപെട്ടുവന്നിട്ടില്ലെന്നും അതിനെ കുറിച്ച് ആഗ്രഹിച്ചിട്ടില്ലെന്നും പറഞ്ഞു.
ബിഗ് ബോസ് വീട്ടിൽ ആരെയും നമ്പരുത്; ധന്യക്ക് ഉപദേശവുമായി ഭർത്താവ് ജോൺ ജേക്കബ്
-
'മമ്മൂട്ടിയെ അപ്രോച്ച് ചെയ്യാൻ ബുദ്ധിമുട്ടില്ല, ചില താരങ്ങൾ മിസ് കോൾ കണ്ടാലും തിരിച്ച് വിളിക്കില്ല'; സിബി
-
മമ്മൂക്ക മാത്രം എന്തുകൊണ്ട് ഇത്ര നല്ല സിനിമള്‍ ചെയ്യുന്നു? ദുല്‍ഖര്‍ നല്കിയ മറുപടി പറഞ്ഞ് ഐശ്വര്യ
-
നോബിയും ബിനു അടിമാലിയും തമ്മില്‍ അടിയോ? അതോ സ്റ്റാര്‍ മാജിക്കിന്റെ പുതിയ ഫ്രഷ് ഐഡിയയോ?