ഉപ്പും മുളകും ഇത്ര ഹിറ്റ് ആണെന്ന് അറിയില്ലായിരുന്നു! ഗൗരി ഉണ്ണിമായ അഭിമുഖം

മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഒരു ടെലിവിഷന്‍ സിറ്റ് കോം എന്നതിലുപരിയായി മലയാളികളെ സംബന്ധിച്ച് തങ്ങളുടെ തൊട്ടടുത്ത വീടെന്നത് പോലെ സുപരിചിതമാണ് ഉപ്പും മുളകും കുടുംബം. ആ വീട്ടിലെ ഓരോ അംഗവും മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയവരാണ്. ഇപ്പോഴിതാ ആ കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്. ഗൗരി ഉണ്ണിമായയാണ് ഉപ്പും മുളകും കുടുംബത്തിലെ പുതിയ അംഗം. തന്റെ വിശേഷങ്ങള്‍ ഫില്‍മിബീറ്റ് മലയാളത്തോട് പങ്കുവെക്കുകയാണ് ഗൗരി ഉണ്ണിമായ.

എങ്ങനെയാണ് ഉപ്പും മുളകും പരമ്പരയിലേക്ക് എത്തുന്നത്?

എന്റെ രണ്ടാമത്തെ സിനിമയായ മുറയുടെ എഴുത്തുകാരന്‍ തന്നെയാണ് ഉപ്പും മുളകിന്റേയും എഴുത്തുകാരന്‍. മുറയുടെ ഡബ്ബിംഗിന് സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ കണ്ണന്‍ ചേട്ടന്‍ അവിടെയുണ്ടായിരുന്നു. ഉപ്പും മുളകിന്റേയും ഓഡിഷന്‍ നടക്കുന്നുണ്ട്, താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. അങ്ങനെ ഓഡിഷന്‍ വഴി തിരഞ്ഞെടുക്കപ്പെട്ടതാണ് ഉപ്പും മുളകിലേക്കും.

gouri-unnimaya

ഫോറന്‍സിക് സയന്‍സും സില്‍വില്‍ സര്‍വ്വീസ് മോഹവുമൊക്കെ ഉണ്ടായിരുന്നയാള്‍ എങ്ങനെ അഭിനയത്തിലെത്തി?

ആദ്യമുണ്ടായ മോഹം അഭിനയം തന്നെയായിരുന്നു. മറ്റെന്തിനേക്കാളും താല്‍പര്യം അഭിനയത്തോട് തന്നെയായിരുന്നു. ഡിഗ്രിയ്ക്ക് താല്‍പര്യമുള്ള വിഷയം ആയതിനാലും വീട്ടില്‍ നിന്നും വിട്ടു നില്‍ക്കാം എന്നതിനാലും ഫോറന്‍സിക് തിരഞ്ഞെടുക്കുകയായിരുന്നു. വീട് തിരുവന്തപുരത്താണ്. പഠിച്ചത് എറണാകുളത്തും. സില്‍വില്‍ സര്‍വ്വീസ് എനിക്ക് ഇഷ്ടമായിരുന്നു. അച്ഛന്‍ ചെറുപ്പത്തിലേ അതേക്കുറിച്ചൊക്കെ പറയുമായിരുന്നു. അങ്ങനെയാണ് എഴുതണം എന്ന മോഹം ഉണ്ടാകുന്നതും തയ്യാറെടുപ്പ് നടത്തുന്നതും. പക്ഷെ പഠിച്ചു കൊണ്ടിരിക്കുമ്പോഴും അഭിനയമാണ് എന്റെ ഏറ്റവും വലിയ മോഹമെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെയാണ് അഭിനയത്തിലേക്ക് എത്തുന്നത്.

സോഷ്യല്‍ മീഡിയയിലേയും താരമാണല്ലോ. സീരിയലിലേക്കുള്ള മാറ്റം എളുപ്പമായിരുന്നുവോ?

സോഷ്യല്‍ മീഡിയയില്‍ വലിയ താരമൊന്നുമല്ല. ഇഷ്ടമുള്ള കുറേ കഥാപാത്രങ്ങളൊക്കെ ചെയ്യണം എന്നുണ്ട്. മറ്റുള്ളവര്‍ അവസരം തരുന്നത് നോക്കി നില്‍ക്കാന്‍ പറ്റില്ലല്ലോ. നമുക്കായിട്ട് കണ്ടന്റ് ക്രിയേറ്റ് ചെയ്യാനൊരു സ്പേസ് ഉണ്ടാകുമ്പോള്‍ ചെയ്യാമല്ലോ. അങ്ങനെയാണ് റീലുകള്‍ ചെയ്യുന്നത്.

gouri-unnimaya-1

ഉപ്പും മുളകും പോലെ വലിയൊരു ഹിറ്റ് പരമ്പര, വര്‍ഷങ്ങളായി ഒരുമിച്ച് അഭിനയിക്കുന്ന കാസ്റ്റ്. പുതിയൊരാളായി എത്തുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നുവോ?

ഉപ്പും മുളകും ഒരു സീരിയല്‍ ആയിട്ടല്ല കാണുന്നത്. സിറ്റ് കോമാണ്. ഓരോ ദിവസവും ഓരോ സിറ്റുവേഷനിലൂടെയാണ് കടന്നു പോകുന്നത്. മറ്റ് സീരിയലുകളെ അപേക്ഷിച്ച് കുറേക്കൂടി റിയലിസ്റ്റിക് ആണ്. അതിനാല്‍ ബുദ്ധിമുട്ടുകളൊന്നും തോന്നിയിട്ടില്ല. എനിക്ക് അതൊരു ടഫ് ടാസ്‌ക് ആയിട്ട് തോന്നിയിട്ടില്ല. ഞാനത് ആസ്വദിച്ചാണ് ചെയ്യുന്നത്. ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. പൊതുവെ ക്യാമറ വെക്കുമ്പോള്‍ പേടിക്കുന്ന ആളല്ല ഞാന്‍. ഓഡിഷന്‍ ടെന്‍ഷനാണ്. അതിനാല്‍ ഓഡിഷന്‍ എന്ന് കേട്ടപ്പോള്‍ ടെന്‍ഷനായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞു വരുന്നുണ്ട്. ക്യാമറ വെക്കുമ്പോള്‍ ഞാന്‍ എന്ത് ചെയ്യുന്നു എന്ന് മാത്രമേ ഞാന്‍ ചിന്തിക്കാറുള്ളൂ. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നുവെന്ന് ഞാന്‍ ചിന്തിക്കാറില്ല.

പ്രേക്ഷകര്‍ തിരിച്ചറിയുന്നുണ്ടോ?

ഒരുപാട് പേര്‍ തിരിച്ചറിയുന്നുണ്ട്. അതിനാല്‍ ഉപ്പും മുളകിനോട് മുമ്പ് എനിക്കുണ്ടായിരുന്നതിനാല്‍ വലുതാണ് ഇപ്പോഴുള്ള അപ്രോച്ച്. ഇത്ര ആരാധകരുള്ള പരിപാടിയാണെന്ന കാര്യം ഞാനിപ്പോഴാണ് തിരിച്ചറിയുന്നത്. ഇപ്പോള്‍ എവിടെ പോയാലും ആളുകള്‍ ചോദിക്കും ഉപ്പും മുളകിലേയും ഗൗരിയല്ലേ, അമ്മായി അല്ലേ എന്നൊക്കെ. ഇത്രയും വൈഡ് ഓഡിയന്‍സ് ഉള്ളൊരു പരിപാടിയാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്.

സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് നല്ല കമന്റുകള്‍ പോലെ തന്നെ നെഗറ്റീവ് കമന്റുകളും കാണുമല്ലോ. അതിനെ എങ്ങനെ നേരിടുന്നു?

നെഗറ്റീവ് കമന്റുകള്‍ അധികം കാണാറില്ല. ചില പേജുകള്‍ മോശമായ രീതിയില്‍ സൂം ചെയ്തും സ്‌ക്രീന്‍ഷോട്ട് എടുത്തും പോസ്റ്റ് ചെയ്യുന്നതാണ് എനിക്ക് വരുന്ന നെഗറ്റീവുകള്‍. പിന്നെ ഒരു കമന്റ് വായിക്കുമ്പോള്‍ അവര്‍ അത് എത്ര ആത്മാര്‍ത്ഥമായി പറയുന്നതാണെന്നും മറ്റുള്ളവരെ വേദനിപ്പിക്കാന്‍ മനപ്പൂര്‍വ്വം പറയുന്നതാണോ എന്നൊക്കെ മനസിലാകും. നമ്മളെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കമന്റുകളാണെങ്കില്‍ അതിനെ അംഗീകരിക്കുന്ന ആളാണ് ഞാന്‍.

പക്ഷെ നന്നായി വസ്ത്രം ധരിച്ചാലും അത് മോശം രീതിയില്‍ സ്‌ക്രീന്‍ഷോട്ട് എടുത്തിടുന്നവരയൊന്നും ഞാന്‍ ഗൗനിക്കാറേയില്ല. അവര്‍ക്ക് വിവരം ഇല്ലാത്തിനാല്‍ അവര്‍ ചെയ്യുന്നതാണ്. അതിനെയൊന്നും നമ്മള്‍ ശ്രദ്ധിക്കേണ്ടതില്ല. ഞാന്‍ എന്റെ കാര്യം നോക്കുന്നു. നല്ല കമന്റുകളും നമ്മളെ മെച്ചപ്പെടുത്താന്‍ എന്തെങ്കിലും പറയുവാണെങ്കില്‍ അതും ശ്രദ്ധിക്കും.

വീട്ടില്‍ ആരൊക്കെയുണ്ട്? അഭിനേത്രിയാവുക എന്നതിനോടുള്ള വീട്ടുകാരുടെ സമീപനംഎന്തായിരുന്നു?

വീട്ടില്‍ അമ്മയും അച്ഛനും അനിയത്തിയും അപ്പാപ്പനും ഉണ്ട്. ചേച്ചി വിവാഹിതയാണ്.

വീട്ടുകാര്‍ ഒരിക്കലും അവരുടെ അഭിപ്രായങ്ങള്‍ എന്നില്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. പണ്ടുമുതലേ എന്റെ അഭിപ്രായങ്ങള്‍ക്ക് വില തരുന്നവരാണ്. അവര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അത് തുറന്നു തന്നെ പറയും. പക്ഷെ എനിക്ക് ഇഷ്ടമുള്ളതാണെങ്കില്‍ ഞാന്‍ അതില്‍ തന്നെ ഉറച്ചു നില്‍ക്കും. അത് എന്റെ ക്യാരക്ടര്‍ ആണ്.

എന്തൊക്കെ പറഞ്ഞാലും നമ്മുടെ മാതാപിതാക്കളാണ്. അവരെ സന്തോഷിപ്പിക്കുക എന്നതും നമ്മുടെ ഉത്തരവാദിത്താണ്. സിനിമയൊന്നും നടക്കാതെ വന്നപ്പോള്‍ തിരികെ ജോലിക്ക് പോകാന്‍ അവര്‍ എന്നെ പുഷ് ചെയ്തിരുന്നു. അവര്‍ക്ക് സമാധാനം ആകട്ടെ എന്നു കരുതിയാണ് ഞാന്‍ പോയത്. അവരുടെ സന്തോഷവും നമ്മുടെ ഉത്തരവാദിത്തമാണ്. അതിന് സമാന്തരമായി എന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടിയും ഞാന്‍ ശ്രമിച്ചു. അതൊക്കെ അവര്‍ക്ക് അറിയാം. അതിനാല്‍ പരമാവധി എന്നെ പിന്തുണയ്ക്കാനാണ് ശ്രമിക്കാറുള്ളത്.

Read more about: actress interview
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X