For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണി വന്ന് പൊട്ടിക്കരഞ്ഞു, നിഷേധിച്ചപ്പോള്‍ പിണങ്ങി പോയി; ഇടപെട്ടില്ലെങ്കില്‍ ഞാന്‍ വിനയനല്ല

  |

  ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിനയന്‍. സിജു വില്‍സണിനെ നായകനാക്കി വിനയന്‍ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വന്‍ വിജയമായി മാറിയിരിക്കുകയാണ്. ചരിത്ര കഥ പറയുന്ന സിനിമയുടെ മേക്കിംഗും കയ്യടി നേടുകയാണ്. ഇതിനിടെ ഇപ്പോഴിതാ വിനയന്‍ ഫില്‍മിബീറ്റ് മലയാളത്തോട് മനസ് തുറക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: സര്‍ജറിയില്‍ മൂക്കിന്റെ പലം തകര്‍ന്നു, മുഖം കണ്ട് ഞാനും അമ്മയും ഭയന്നു; അനുഭവം പറഞ്ഞ് പ്രിയങ്ക

  സിനിമയിലെ പിന്നണി പ്രവര്‍ത്തകര്‍ക്കായി സംഘടനയുണ്ടാക്കി. ഒരുപക്ഷെ മറ്റ് പ്രശ്‌നങ്ങളിലൊക്കെ ഇടപെടാതെ സേഫ് ആയി നിന്നിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് വിനയന്‍ മറുപടി നല്‍കുന്നത്.

  പിന്നേയ്. അങ്ങനെയൊന്നും ഇറങ്ങി തിരിച്ചില്ലായിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലായിരുന്നു. ഒരുപാട് സിനിമകളൊക്കെ ചെയ്യാന്‍ പറ്റുമായിരുന്നു. കാശൊക്കെയുണ്ടാക്കായിരുന്നു. പക്ഷെ അങ്ങനെയായിരുന്നുവെങ്കില്‍ വിനയന്‍ വിനയന്‍ ആകില്ല, ഒരു മൈകുണാപ്പന്‍ ആകുമായിരുന്നുവെന്നാണ് വിയന്‍ പറയുന്നത്.

  Also Read: 'എന്റെ പെരുമാറ്റം മോളെ വിഷമിപ്പിക്കുന്നുണ്ടെന്ന് തോന്നി, അതിനുശേഷം ആ ശീലം മാറ്റി'; മകളെ കുറിച്ച് ജയസൂര്യ

  പടം ചെയ്യുക മാത്രമല്ലല്ലോ എല്ലാം. സിനിമാക്കാരന്‍ ആകുമെന്ന് പറഞ്ഞല്ലല്ലോ ജനിച്ചു വീഴുന്നത്. എവിടെ ചെന്നാലും എന്ത് ചെയ്താലും നമ്മളുടേതായ വ്യക്തിത്വം വേണം. അങ്ങനെ ജീവിച്ചില്ലെങ്കില്‍ നമ്മള്‍ക്ക് നമ്മളോട് തന്നെ പുച്ഛം തോന്നും. അതൊക്കെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലാണ് ഞാന്‍ എടുത്തിരിക്കുന്നത്. എല്ലാം ജീവിതത്തിന്റെ ഭാഗമാണ്. അവരൊക്കെ ഇന്ന് സുഹൃത്തുക്കളാണെന്നും വിനയന്‍ പറയുന്നു.

  ദീലിപുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതൊന്നും ദിലീപുമായിട്ടുള്ള പ്രശ്‌നമല്ല. സംഘടനാപരമായ പ്രശ്‌നങ്ങളായിരുന്നുവെന്നാണ് വിനയന്‍ പറയുന്നത്. അന്ന് അങ്ങനെ സംഭവിച്ചു. അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നില്ല. മനസാക്ഷി പറയുന്നത് ചെയ്യണം. ഏത് കൊലകൊമ്പന്മാര്‍ പറഞ്ഞാലും എത്ര പേര്‍ പറഞ്ഞാലും പിന്മാറരുത്. ചിലപ്പോള്‍ കുറച്ച് സമയമെടുക്കും, പക്ഷെ നിങ്ങള്‍ ഒരുനാള്‍ വിജയിക്കുമെന്നും വിനയന്‍ പറയുന്നുണ്ട്.

  Also Read: സുഖമില്ലെന്നറിഞ്ഞാൽ മമ്മൂട്ടി അപ്പോൾ എത്തും; മോഹൻലാൽ വളരെ ഫ്രാങ്ക്; കുഞ്ചൻ

  കലാഭവന്‍ മണിയെ നായകനാക്കിയതിനെക്കുറിച്ചും വിനയന്‍ സംസാരിക്കുന്നുണ്ട്. ആകാശഗംഗ, കല്യാണ സൗഗന്ധികം ഇങ്ങനെ എന്റെ കുറേ സിനിമകള്‍ വിജയിച്ചു നില്‍ക്കുമ്പോഴാണ് ഞാന്‍ മണിയെ വച്ച് സിനിമ ചെയ്യുന്നത്. അന്ന് കോമേഡിയനാണ്. മണിയെ കണ്ടാല്‍ ചിരിക്കുമെന്നല്ലാതെ മണി സീരിയസ് കഥാപാത്രം ചെയ്യുമെന്ന് ആരും സമ്മതിച്ചിരുന്നില്ല. പലരും എന്നെ കളിയാക്കിയിട്ടുണ്ട്. പക്ഷെ മണിയിലൊരു വലിയ നടനുണ്ടെന്ന് എനിക്ക് തോന്നി. അത് മണി തെളിയിക്കുകയും ചെയ്തു. അതുപോലെ തന്നെയാണല്ലോ ജയസൂര്യയുമെന്നും വിനയന്‍ ചൂണ്ടിക്കാണിക്കുന്നു.


  തനിക്ക് വിലക്കു വന്നപ്പോള്‍ തന്നെ കാണാന്‍ കലാഭവന്‍ മണി വന്നതിനെക്കുറിച്ചും വിനയന്‍ മനസ് തുറക്കുന്നുണ്ട്.

  മണി എന്റെയടുത്ത് വന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം നാലഞ്ച് സിനിമ ചെയ്തിരുന്നയാള്‍ സിനിമയൊന്നുമില്ലാതെ ഇരിക്കുകയാണ്. ജോലിയില്ലാതെ ഇരിക്കുന്നു. ഒരു ദിവസം എന്റെയടുത്ത് വന്നു. സാര്‍ ഞാന്‍ പറയുന്നത് കേള്‍ക്കണം, ഞാന്‍ സാറിന് വേണ്ടിയൊരു കാസറ്റ് ചെയ്യട്ടേയെന്ന്. ഞാന്‍ പറഞ്ഞു അത് വേണ്ട. എനിക്ക് പ്രശ്‌നമൊന്നുമില്ല. പ്രശ്‌നമുണ്ടെങ്കില്‍ ഞാന്‍ തന്നെ നേരിടാം എന്നു പറഞ്ഞു. പറഞ്ഞത് കേള്‍ക്കാഞ്ഞിട്ട് മണി പിണങ്ങിപ്പോയെന്നും വിനയന്‍ പറയുന്നു.

  അതേസമയം തീയേറ്ററുകളില്‍ വന്‍ ഓളം തീര്‍ത്ത് മുന്നേറുകയാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വില്‍സണ്‍ നായകനായ ചിത്രത്തില്‍ കയാദു ലോഹര്‍ ആണ് നായിക. ചരിത്രപുരുഷന്‍ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് സിനിമയില്‍ പറയുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, ദീപ്തി സതി, പൂനം ബജ്വ, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സന്തോഷ് നാരായണനും എം ജയചന്ദ്രനുമാണ് സംഗീതം. ഷാജി കുമാര്‍ ആണ് ക്യാമറാമാന്‍.

  Read more about: kalabhavan mani
  English summary
  Vinayan Talks About Kalabhavan Mani And His Fight With AMMA
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X