Don't Miss!
- Finance
9 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം രൂപ സ്വന്തമാക്കാം; പണം ഇരട്ടിയാകും; ഉറപ്പ് സർക്കാറിന്റേത്
- News
ഈ നാളുകാർക്ക് എവിടെ തൊട്ടാലും ഭാഗ്യം, സർവ്വകാര്യ വിജയം, സാമ്പത്തിക പുരോഗതി, നിത്യജ്യോതിഷഫലം
- Sports
അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
അങ്ങനൊരു വികാരം അതിന് മുമ്പോ ശേഷമോ അവന് പ്രകടിപ്പിച്ചിട്ടില്ല; ധ്യാന്‍ എഴുതിയ കത്തിനെക്കുറിച്ച് വിനീത്
മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് വിനീത് ശ്രീനിവാസന്. ഗായകനായി സിനിമയില്‍ തുടക്കം കുറിച്ച വിനീത് പിന്നീട് നടനായും സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം കയ്യടി നേടി. ഒടുവില്‍ പുറത്തിറങ്ങിയ മുകുന്ദനുണ്ണിയിലൂടെ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു വിനീത്. അവതരണത്തിലും കാഴ്ചപ്പാടിലുമെല്ലാം അടിമുടി വ്യത്യസ്തമായൊരു സിനിമയായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ്സ്.
സ്ഥിരം പരിപാടിയായ താങ്ക്സ് കാര്‍ഡ് ഇല്ലാതെയായിരുന്നു മുകുന്ദനുണ്ണി തീയേറ്ററിലെത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ഇടവേള ബാബുവിന്റെ പ്രതികരണമൊക്കെ വലിയ വിവാദമായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതി ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സിനിമയിലെ താങ്ക്സ് കാര്‍ഡിനെക്കുറിച്ച് വിനീത് മനസ് തുറക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

രസമുള്ള കാര്യങ്ങള്‍ ഇതിന് മുമ്പും ആളുകള്‍ ചെയ്തിട്ടുണ്ട്. അല്‍ഫോണ്‍സ് നേരത്തിന്റെ താങ്ക്സ് കാര്‍ഡില്‍ മുന്‍ കാമുകിമാര്‍ക്കൊക്കെ നന്ദി പറഞ്ഞിരുന്നു. ജൂഡ് ഓം ശാന്തി ഓശാനയില്‍ ഈ സിനിമയില്‍ ആരും സിഗരറ്റ് വലിക്കുന്നില്ലെന്നൊക്കെ പറഞ്ഞ് ഒരു സാധനം ഷൂട്ട് ചെയ്തിരുന്നു. അങ്ങനെ രസകരമായ കാര്യങ്ങള്‍ ചെയ്തവരുണ്ട്. എത്രയാണെന്ന് വച്ചാണ് ആളുകള്‍ ഈ താങ്ക്സ് കാര്‍ഡ് കണ്ടിരിക്കുക. ഹൃദയത്തില്‍ മൂന്നര മിനിറ്റുണ്ട്. ഹിഷാമിനോട് അതിന് വേണ്ടി തീം ട്രാക്ക് ചെയ്ത് തരാന്‍ പറയുകയായിരുന്നു.
അഭി വന്നപ്പോഴേക്കും ആരോടും നന്ദി പറയേണ്ടതില്ല എന്നായി. അത് നല്ല മൂവാണ്. കുറേ പ്രേക്ഷകര്‍ ഇത് ഇഷ്ടപ്പെടുന്നില്ല. ഒടിടിയില്‍ വരുമ്പോള്‍ സ്കിപ്പ് ചെയ്യും. സത്യത്തില്‍ ഇതിന്റെ ആവശ്യമില്ല. നമുക്ക് നന്ദിയുള്ള ആളുകള്‍ക്ക് അത് അറിയാലോ പക്ഷെ നമ്മുടെ സിനിമയില്‍ ഇതൊന്നും ഇല്ലാതെ പറ്റില്ല.
മുകുന്ദനുണ്ണിയുടെ നിര്‍മ്മാതാവ് അജിത്ത് ജോയ് സിനിമ ഇറങ്ങുന്നതിന് മുമ്പ് എന്നെ കാണാന്‍ വന്നിരുന്നു. അഭി ആര്‍ക്കും നന്ദി വേണ്ട എന്നാണ് പറയുന്നതെന്ന് പറഞ്ഞു. അവന് ആര്‍ക്കും നന്ദിയില്ലാത്തത് കൊണ്ടല്ല ഈ സിനിമയുടെ
ടോണ്‍ അങ്ങനെയാണെന്ന് ഞാന്‍ പറഞ്ഞു. സിനിമ കണ്ടു നോക്കാന്‍ പറഞ്ഞു. സിനിമ കണ്ട ശേഷം അദ്ദേഹം വിളിച്ചിട്ട് പറഞ്ഞത് ഈ സിനിമയില്‍ ആര്‍ക്കും നന്ദി പറയേണ്ട എന്നാണ്. നിര്‍മ്മാതാവ് അവനെ മനസിലാക്കിയത് കൊണ്ടാണ് അങ്ങനൊരു കാര്‍ഡ് വെക്കാന്‍ പറ്റിയതെന്നാണ് വിനീത് പറയുന്നത്.
ആദ്യമായി വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് ചെന്നൈയില്‍ പഠിക്കാന്‍ പോകുമ്പോഴാണ്. ഹോസ്റ്റലിലേത് തനിക്ക് യാതൊരു മുന്‍പരിചയവുമില്ലാത്ത ആന്തരീക്ഷമാണ്. അങ്ങനെയുള്ള തന്നോട് അച്ഛന് പറഞ്ഞത് നീയൊരു യുദ്ധത്തിനാണ് ഇറങ്ങിയിരിക്കുന്നത് യുദ്ധം തുടങ്ങും മുമ്പേ തോറ്റ് പിന്മാറരുതെന്നായിരുന്നു. കണ്ടു നില്‍ക്കുന്നവര്‍ക്ക് അങ്ങനെ പലതും പറയാമെന്നാണ് താന്‍ തിരിച്ച് നല്കിയ മറുപടിയെന്നാണ് വിനീത് ഓര്‍ക്കുന്നത്.

ഈ സംഭവം നടക്കുമ്പോള്‍ അനിയന് ധ്യാന്‍ ശ്രീനിവാസന് അഞ്ചാം ക്ലാസിലാണ് പഠിക്കുന്നതെന്നും വിനീത് ഓര്‍ക്കുന്നുണ്ട്. ആ സമയത്ത് ധ്യാന്‍ തനിക്കൊരു കത്തെഴുതിയിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ധ്യാന്‍ തനിക്കൊരു കത്തെഴുതിയിട്ടുള്ളതെന്നും വിനീത് പറയുന്നത്. അത് വായിച്ചപ്പോള്‍ ധ്യാനിന് തന്നെ മിസ് ചെയ്യുന്നുണ്ടെന്ന് മനസിലായെന്നും വിനീത് പറയുന്നു. എന്നാല്‍ അങ്ങനൊരു വികാരം അതിന് മുമ്പോ ശേഷമോ അവന് പ്രകടിപ്പിച്ചിട്ടില്ലെന്നും വിനീത് പറയുന്നുണ്ട്. അങ്ങനൊരു നിമിഷം തനിക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് കിട്ടിയിട്ടുള്ളതെന്നും വിനീത് പറയുന്നു.
തന്റെ ജീവിതത്തില്‍ എപ്പോഴും ഒരു ദൈവീക സാന്നിധ്യം താന്‍ അനുഭവിച്ചിട്ടുണ്ടെന്നും ധ്യാന്‍ പറയുന്നുണ്ട്. നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു തനിക്ക് ജീവിതത്തില്‍. എന്നാല്‍ തന്റെ ജീവിതം നോക്കിയാല്‍ ഒരുപാട് മാജിക്കലായിട്ടുള്ളത് മനസിലാകും. തന്റെ കഴിവിനും അപ്പുറത്തുള്ള വിജയമുണ്ടായിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഒരാള്‍ നമ്മളെ നയിക്കുന്നതായി തോന്നിയിട്ടുണ്ട്. അങ്ങനെയാണ് താന്‍ ദൈവ വിശ്വാസത്തിലേക്ക് തിരികെ വരുന്നതെന്നും വിനീത് പറയുന്നു.