എമ്പുരാനേക്കാള്‍ നല്ലത് ബസൂക്ക! കാരവന്‍ കിട്ടാത്തതു കൊണ്ടല്ല പിന്മാറിയത്: കാരണം തുറന്ന് പറഞ്ഞ് ആറാട്ടണ്ണന്‍
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനായ ബസൂക്ക തീയേറ്ററിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ വേറിട്ട പ്രകടനവും കയ്യടി നേടുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം മറ്റൊരു പേരാണ്. ആറാട്ടണ്ണന്‍. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായ സന്തോഷ് വര്‍ക്കി അതിഥി വേഷത്തില്‍ ബസൂക്കയിലെത്തുന്നുണ്ട്.
തീയേറ്ററില്‍ വലിയ കയ്യടി ഉയര്‍ന്ന രംഗമായിരുന്നു ആറാട്ടണ്ണന്റെ കാമിയോ. ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബസൂക്കയുടെ അനുഭവം പങ്കുവെക്കുകയാണ് ആറാട്ടണ്ണന്‍.

''ആ സീനേ ഉണ്ടാകില്ലെന്ന് കരുതിയതാണ്. ഒരു സീന്‍ ഷൂട്ട് ചെയ്ത ശേഷം പിന്നീടൊരു സീന്‍ എടുക്കാന്‍ വിളിച്ചിരുന്നു. എന്നാല്‍ ഡ്രസ് മാറാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ ഞാന്‍ പിന്മാറി. നല്ലൊരു ടീമാണ് അവര്‍. ഞാന്‍ അഭിനയിച്ചത് ഗൗതം വാസുദേവ് മേനോനും സിദ്ധാര്‍ത്ഥ് ഭരതനും ഓപ്പോസിറ്റാണ്. ഗൗതം വാസുദേവ് മേനോന്‍ വളരെ ഗൗരവ്വമുള്ള മനുഷ്യനാണ്. ജാഡയല്ല ഗൗരവ്വമാണ്. നല്ല അനുഭവമാണ്. അവര്‍ ആ സീന്‍ ചേര്‍ത്തതില്‍ സന്തോഷം.'' എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണ് എന്നെ വിളിച്ചത്. ആദ്യം ഞാന്‍ കരുതിയത് കളിയാണെന്നാണ്. എല്ലാവരും പറയുന്നത് പോലെ കാരവന്‍ കിട്ടാത്തതു കൊണ്ടല്ല പിന്മാറിയത്. ആദ്യത്തെ ദിവസം ചെന്നപ്പോള്‍ കാരവന്‍ കിട്ടിയിരുന്നു. രണ്ടാം ദിവസം ആയപ്പോഴേക്കും ഒരുപാട് താരങ്ങള്‍ വന്നതോടെ സൗകര്യങ്ങള്‍ കുറഞ്ഞു. ഡ്രസ് കിട്ടാന്‍ സ്ഥലം കിട്ടാതെ വന്നതോടെ ഞാന്‍ പോയതാണ്. അതൊരു മണ്ടത്തരമായിപ്പോയി. സീനേ ഉണ്ടാകില്ല എന്നാണ് ഞാന്‍ കരുതിയത് എന്നും താരം പറയുന്നു.
ഓരോരുത്തര്‍ ഒരു സീനിലെങ്കിലും അഭിനയിക്കാന്‍ വേണ്ടി കഷ്ടപ്പെടുകയാണ്. അതും മമ്മൂട്ടിയുടെ പടത്തില്‍. മണ്ടത്തരമായി തോന്നി എന്നും സന്തോഷ് വര്‍ക്കി പറയുന്നുണ്ട്. പക്ഷെ ഇപ്പോള്‍ ശരിയായി. നേരത്തെ ഒരു ഡയലോഗ് കൂടിയുണ്ടായിരുന്നു. അവര്‍ നന്നായി ബില്‍ഡപ്പ് ചെയ്തിട്ടുണ്ട്. ഇതാരാണ് എന്നറിയാന്‍ ആകാംഷ ജനിപ്പിച്ചിട്ടുണ്ട്. കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും സന്തോഷ് വര്‍ക്കി പറയുന്നുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും തനിക്ക് നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളെക്കുറിച്ചും സന്തോഷ് വര്‍ക്കി സംസാരിക്കുന്നുണ്ട്.

വൈറലായിട്ട് മൂന്ന് വര്‍ഷമായി. ഭയങ്കര തെറിവിളിയാണ്. ആളുകളുടെ വിചാരം എളുപ്പമാണ് വൈറലായാല്‍. ഭയങ്കര തെറിവിളിയും കളിയാക്കലുമാണ്. വൈറലായ ശേഷം ദുഖമാണ് കൂടുതലും അനുഭവിച്ചത്. ഒരുപാട് നാളുഖള്‍ക്ക് ശേഷം സന്തോഷിക്കാന്‍ പറ്റി എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. ഓണ്‍ലൈന്‍ മീഡിയ ഉണ്ടാക്കിയതാണോ എന്നറിയില്ല. പക്ഷെ എനിക്കൊരു കോമാളി ഇമേജ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അതേസമയം ടുകെ കിഡ്‌സ് ആണ് തന്നെ കൂടുതലും കളിയാക്കുന്നത്. അവര്‍ക്ക് മനുഷ്യരായി ഇടപെടല്‍ കുറവായതിനാല്‍ കൡയാക്കല്‍ കൂടുതലാണെന്നും അേേദ്ദഹം പറയുന്നു. അവര്‍ക്ക് അവരുടേതായ ഗുണങ്ങളുമുണ്ട്. എന്നെ തെറി പറയുന്നതില്‍ കുഴപ്പമില്ല. പക്ഷെ മരിച്ചു പോയ അച്ഛനെക്കുറിച്ച് പറഞ്ഞത് വിഷമമുണ്ടാക്കി. എനിക്ക് ആരോടും ദേഷ്യമില്ലെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ക്കുന്നു.
സിനിമയ്ക്ക് മിക്‌സഡ് റിവ്യൂസ് ആണ് വരുന്നത്. പക്ഷെ എനിക്ക് നല്ല സിനിമയായിട്ടാണ് തോന്നിയത്. ഞാന്‍ അഭിനയിച്ച പടം ആയതു കൊണ്ട് പറയുകയല്ല. ആ വേഷം മമ്മൂട്ടിയേക്ക് ചെയ്യാന്‍ പറ്റുകയുള്ളൂ. വലിയ ലാഗൊന്നും തോന്നിയില്ല. ഡീഗ്രേഡിംഗ് നടക്കുന്നതായി തോന്നുന്നുണ്ട്. എമ്പുരാനേക്കാള്‍ നല്ലത് ബസൂക്കയാണ്. എമ്പുരാന്‍ മൂന്ന് മണിക്കൂര്‍ കണ്ടിരിക്കാന്‍ ബുദ്ധിമുട്ടാണ്. അവര്‍ കയറിയത് മാര്‍ക്കറ്റിംഗലൂടെയാണ്. തുടരം പക്ഷെ പ്രതീക്ഷയുള്ള സിനിമയാണെന്നും സന്തോഷ് വര്‍ക്കി പറയുന്നുണ്ട്.


Click it and Unblock the Notifications