സുവര്‍ണകാലഘട്ടത്തിന്റെ താരം

ഭരതനുമായുള്ള സൗഹൃദത്തിലൂടെയാണ് സിനിമയുടെ എഴുത്തിലേക്ക് പ്രവേശിക്കുന്നത്, ആദ്യചിത്രം പ്രയാണം. തിരക്കഥയില്‍ മുളച്ചു പൊന്തിയ പുതിയ ദൃശ്യഭാഷ ഭരതന്റെ കൈകളില്‍ ഭദ്രമായിരുന്നു. ആ കൂട്ടായ്മ കുറേ നല്ല സിനിമകള്‍ക്കുള്ള അവസരങ്ങളൊരുക്കി. തകരയും, ലോറിയുമൊക്കെ നിലവിലുള്ള സിനിമ സങ്കല്‍പങ്ങളെ തകിടം മറിച്ചുകൊണ്ട് പ്രേക്ഷകനുമുമ്പില്‍ നെഞ്ചുവിരിച്ചുനിന്നു. സ്വന്തം സംവിധാനത്തിലിറങ്ങിയ പെരുവഴിയമ്പലം, ബ്‌ളാക്ക് ആന്റ് വൈറ്റ് സിനിമയിലെ ഒരു ചടുലത തന്നെയായിരുന്നു. ഏറ്റവും നല്ല ഫീച്ചര്‍ ഫിലിമിനുള്ള നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ പെരുവഴിയമ്പലം സംസ്ഥാനത്തെ രണ്ടാമത്തെ നല്ല സിനിമ എന്ന അംഗീകാരവും നേടി.
തുടര്‍ന്ന് ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍ എന്നീ ചിത്രങ്ങള്‍ പിറന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ അനുഭവങ്ങളാണ് ഈ ചിത്രങ്ങള്‍ പ്രദാനം ചെയ്തത്. ഐ.വി.ശശിക്കുവേണ്ടിയെഴുതിയ ഇതാ ഇവിടെ വരെ മലയാളസിനിമയ്ക്ക് ഒരു ടെസ്റ്റ് ഡോസ് തന്നെയായിരുന്നു. പ്രണയം, രതി, പ്രതികാരം ഈ മൂന്ന് വികാരങ്ങളില്‍
പൂത്തുലഞ്ഞ സിനിമയില്‍ മധുവും സോമനും ജയഭാരതിയും അഭിനയത്തിന്റെ പുതിയ മാനറിസങ്ങളാണ് പുറത്തെടുത്തത്. മലയാളസിനിമയുടെ സുവര്‍ണ്ണകാലഘട്ടമെന്ന് പറഞ്ഞുവരുന്ന എണ്‍പതുകളില്‍ ഏറ്റവും പ്രകടമായി നിറഞ്ഞു നിന്നത് പത്മരാജന്‍ തന്നെയായിരുന്നു.
കൂടെവിടെ, കാണാമറയത്ത്, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപൂവ്, നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, തിങ്കളാഴ്ച നല്ല ദിവസം, അപരന്‍, മൂന്നാം പക്കം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ വൈവിധ്യങ്ങളുടെ ആ ഒഴുക്ക് തൊണ്ണൂറ്റിയൊന്നില്‍ പുറത്തുവന്ന ഞാന്‍ ഗന്ധര്‍വ്വനില്‍ വന്ന് വിറങ്ങലിച്ച നിന്നു.
അര്‍ഹതയുടെ അംഗീകാരങ്ങള്‍ എന്നും പത്മരാജന് കൂട്ടിനുണ്ടായിരുന്നു. സംസ്ഥാന അവാര്‍ഡുകള്‍ 1978 (കഥ, രാപ്പാടികളുടെ ഗാഥ), 1983 (കൂടെവിടെ) 1984 (തിരക്കഥ, കാണാമറയത്ത് ), 1988 (തിരക്കഥ, അപരന്‍). ഫിലിം ക്രിട്ടിക്‌സ്, ഫിലിം ഫെയര്‍, എഫ്.എ.സി, ഫിലിം ചേംബര്‍ അവാര്‍ഡുകളും പത്മരാജന് ലഭിച്ചിരുന്നു. തിരക്കഥയ്ക്ക് ഏറ്റവും കൂടുതല്‍ അവാര്‍ഡ് ലഭിച്ചവരില്‍ മുമ്പിലാണ് പത്മരാജന്‍.
അടുത്ത പേജില്‍
താരങ്ങള്‍ക്ക് തിളക്കം സമ്മാനിച്ച പ്രതിഭ


Click it and Unblock the Notifications











