»   » മലയാളം ആഘോഷിക്കാന്‍ മറന്നുപോയ പ്രതിഭ

മലയാളം ആഘോഷിക്കാന്‍ മറന്നുപോയ പ്രതിഭ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/02-02-tribute-to-cochin-haneefa-2-aid0166.html">Next »</a></li></ul>
Cochin Haneefa
സലീം അഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫ നമ്മെ വിട്ടുപിരിഞ്ഞിട്ട്രണ്ടുവര്‍ഷം തികയുന്നു.വില്ലനായ് വന്ന് ഹാസ്യതാരമായ് മാറിയ ഈ വലിയ മനുഷ്യനെ മലയാളസിനിമ കുറേ കോമാളിവേഷങ്ങള്‍ കെട്ടിച്ചിട്ടുണ്ട്.

നടന്‍,തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീനിലകളില്‍ പ്രശസ്തനായ കൊച്ചിന്‍ ഹനീഫ കഴിവും കര്‍മ്മശേഷിയും ഉപയോഗപ്പെടുത്താന്‍ മലയാളസിനിമയ്ക്ക് കഴിയാതെ പോയ ഒരുപാട് പ്രതിഭകളില്‍ ഒന്നാമനാണ്.

ആരേയും നോവിക്കാതെ ആരോടും മത്സരിക്കാതെ സഹപ്രവര്‍ത്തകരുടേയും അന്യഭാഷാ ചലച്ചിത്രപ്രവര്‍ത്തകരുടേയും
ആദരവും സ്‌നേഹവും പിടിച്ചുപറ്റിയ കൊച്ചിന്‍ ഹനീഫയ്ക്ക് അര്‍ഹിക്കുന്നഅംഗീകാരം നല്കാന്‍ മലയാളസിനിമയ്ക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ഹാസ്യതാരങ്ങള്‍ സിനിമയില്‍ ഏറെ ഐഡന്റിറ്റി ക്രൈസിസ് അനുഭവിക്കുന്നവരാണ് ഒരു പ്രത്യേകഉപകരണമെന്നതിലപ്പുറം ഇവരെ കാര്യമായെടുക്കാത്ത പ്രകൃതം സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഉണ്ട്. ഈ ഒരു നടപ്പുരീതിയെ അതിജീവിക്കുക വലിയ പ്രയാസം തന്നെയാണ്.

ഇന്ദ്രന്‍സും സലീംകുമാറുമൊക്കെ ഹാസ്യതാരങ്ങള്‍ മാത്രമല്ല എന്നു തെളിയിച്ചെങ്കിലും അവരുടെ ജാതകം മാറ്റി എഴുതപ്പെടുന്നില്ല. കൊച്ചിന്‍ ഹനീഫ തന്നിലെ കലാകാരന്റെ മിടുക്കിനെ മറ്റ് മേഖലകളിലേക്കുകൂടി സന്നിവേശിപ്പിച്ച് മലയാളസിനിമയുടെ മരിക്കാത്ത ഓര്‍മ്മയായി.

അടുത്ത പേജില്‍
ജയന്‍ സിനിമകളിലെ വില്ലന്‍

<ul id="pagination-digg"><li class="next"><a href="/news/02-02-tribute-to-cochin-haneefa-2-aid0166.html">Next »</a></li></ul>
English summary
The departure of Cochin Haneefa is like the sudden and unexpected exit of a character in the middle of a play. He was at his prime and in the middle of so many things. As a noted actor, director, scenarist and producer, he was very active both in the Malayalam and Tamil film industries for more than three decades.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam