»   » ദുല്‍ഖറിന്റെ സെക്കന്റ് ഷോ ജനുവരിയില്‍

ദുല്‍ഖറിന്റെ സെക്കന്റ് ഷോ ജനുവരിയില്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/03-dulquar-salman-debuts-second-show-january-26-2-aid0166.html">Next »</a></li></ul>
Dulkar Salman
വെള്ളിത്തിരയില്‍ താരപുത്രന്റെ പിറവിയ്ക്ക് മോളിവുഡ് സാക്ഷ്യം വഹിയ്ക്കാനൊരുങ്ങുകയാണ്. മലയാളിയുടെ പ്രിയനടന്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറ്റ ചിത്രം സെക്കന്റ്‌ഷോ ഏറെ പ്രതീക്ഷകളോടെയാണ് ജനുവരിയില്‍ തിയറ്ററുകളിലെത്തുന്നത്.

ആദ്യചിത്രത്തിന്റെ റിലീസിംഗിനുമുമ്പ് തന്നെ ദുല്‍ഖറിനു സിനിമകള്‍ വന്നു തുടങ്ങി അതും സൂപ്പറുകള്‍ക്കൊപ്പം. അന്‍വര്‍ റഷീദിന്റെ ചിത്രം, മോഹന്‍ലാലിനൊപ്പം മുളകുപാടം ഫിലിംസിന്റെ ചിത്രം. അച്ഛനോടൊപ്പം മകനും ഇനി തിരക്കിന്റെ നാളുകള്‍.

ഇതിനിടയില്‍ ദുല്‍ഖര്‍ വിവാഹിതനുമായി. സിനിമയുടെ പ്രലോഭനങ്ങളും പ്രണയസാദ്ധ്യതകള്‍ക്കും മറതീര്‍ത്തുകൊണ്ട് കുടുംബസ്ഥനാക്കിയാണ് സൂപ്പര്‍താരം മകനെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് നീക്കിനിര്‍ത്തുന്നത്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനത്തില്‍ അരങ്ങേറ്റംകുറിക്കുന്ന സെക്കന്റ്‌ഷോയില്‍ ലാലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സിബിമലയിലിന്റെ വയലിനുശേഷം എ.ഒ.പി എല്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നഗരത്തേയും ഗ്രാമത്തേയും ബന്ധിപ്പിക്കുന്നകുരുടിമുക്കിനുപറയാന്‍ കൂട്ടായ്മയുടെ ഒരു കഥയുണ്ട്. ഒരേ കോളനിയില്‍ അടുത്തടുത്ത വീടുകളിലായ് താമസിക്കുന്ന അഞ്ച് പേരുടെ സ്വപ്നങ്ങളുടെ പ്രതീക്ഷകളുടെ കഥ. പുതിയ കാലത്തിന്റെ പ്രതിനിധികളായ ഇവരുടെ കൂട്ടായ്മ ജീവിതവിജയത്തിനായ് നടത്തുന്നശ്രമങ്ങളില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനവുമാണ് സിനിമയ്ക്ക് വിഷയമാവുന്നത്.

അടുത്ത
സെക്കന്റ് ഷോ അതിജീവനത്തിന്റെ കഥ

<ul id="pagination-digg"><li class="next"><a href="/news/03-dulquar-salman-debuts-second-show-january-26-2-aid0166.html">Next »</a></li></ul>
English summary
Mammootty's son Dulquar Salman is all set to debut in movies through the film Second Show. The Malayalam superstar's son will star alongside debutante Dr. Avanthika in debutant director Sreenath Rajendran's movie. Salman has participated in a rehearsal camp conducted for the film last month. Both director and screenplay writer are friends of Salman.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam