»   » മലയാളസിനിമയുടെ കാരണവര്‍ യാത്രയായി....

മലയാളസിനിമയുടെ കാരണവര്‍ യാത്രയായി....

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/04-24-navodaya-appachan-pillar-of-malayalam-cinema-2-aid0166.html">Next »</a></li></ul>
Appachan
മലയാളസിനിമയ്ക്കു പിതൃതുല്യനായ, മലയാളസിനിമയുടെ സാങ്കേതിക മികവിന് തുടക്കം കുറിച്ച നവോദയ അപ്പച്ചന്‍ ഓര്‍മ്മയായി.മലയാളത്തിലെ ആദ്യ സിനിമാസ്‌ക്കോപ്പായ തച്ചോളി അമ്പു, ദക്ഷിണേന്ത്യയിലെ പ്രഥമ 70.എം.എം ചിത്രം പടയോട്ടം, ഏഷ്യയിലെ ആദ്യ ത്രിമാന ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്നിവയിലൂടെ ചരിത്രനാളുകളില്‍ മലയാളസിനിമ ചേര്‍ത്തുപിടിക്കുന്നു നവോദയ അപ്പച്ചന്റെ നാമധേയം.

വിനോദരംഗത്ത് വിപഌവം സൃഷ്ടിച്ച വാട്ടര്‍ തീം പാര്‍ക്കായ കിഷ്‌കിന്ദയും അപ്പച്ഛന്റെ മനസ്സില്‍ വിരിഞ്ഞ ആശയമാണ്. ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, സംഘാടകന്‍, വ്യവസായ പ്രമുഖന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അപ്പച്ചന്റെ സ്മരണകളെ ഇനിയുള്ള മലയാളം നെഞ്ചേറ്റുന്നത് സിനിമരംഗത്തെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളിലൂടെയായിരിക്കും.

കടത്തനാട്ട് മാക്കം എന്നചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തുകൊണ്ട് സിനിമലോകത്തേക്കു പ്രവേശിച്ച അപ്പച്ചന് കൂട്ട് സഹോദരനായ കുഞ്ചാക്കോ ആയിരുന്നു. തച്ചോളി അമ്പു, മാമാങ്കം എന്നീ ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു. ഉദയ,നവോദയ ബാനറുകളില്‍ നൂറോളം ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചു.

കാലത്തെ അതിജീവിക്കുന്ന സാങ്കേതികക്ക് കൂട്ടുനിന്ന അപ്പച്ചന്‍ സിനിമരംഗത്ത് ഒട്ടേറെ പേരുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. എല്ലാരംഗത്തും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ ഇന്നും മലയാളസിനിമയുടെ കോരിത്തരിപ്പിക്കുന്ന ഓര്‍മ്മയാണ്.

അടുത്ത പേജില്‍
ലാലിന് ജന്മമേകിയ നവോദയ

<ul id="pagination-digg"><li class="next"><a href="/news/04-24-navodaya-appachan-pillar-of-malayalam-cinema-2-aid0166.html">Next »</a></li></ul>
English summary
Appachan is known as a person who has brought it novelty to the Malayalam filmdom.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam