അഭയയെ വെള്ളിത്തിരയിലെത്തിയ്‌ക്കാന്‍ മധുവും

വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിയെ നായകനാക്കി മധു ഒരുക്കിയ ക്രൈം ഫയല്‍ എന്ന ചിത്രവും അഭയക്കേസിനോട് സാദൃശ്യമുള്ള പ്രമേയം തന്നെയായിരുന്നു കൈകാര്യം ചെയ്‌തത്. എ.കെ സാജന്‍ തിരക്കഥയൊരുക്കിയ ചിത്രം വമ്പന്‍ വിജയം കൊയ്‌തു കൊണ്ടാണ് അന്ന് തിയറ്ററുകള്‍ വിട്ടത്.
ഇപ്പോള്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയക്കേസ് നിര്‍ണായകമായ വഴിത്തിരിവിലെത്തി നില്‌ക്കെ ഇത് ഒരിയ്‌ക്കല്‍ കൂടി വെള്ളിത്തിരയിലേക്കെത്തിയ്‌ക്കാനാണ് കെ മധുവിന്റെ ശ്രമം. കോണ്‍വെന്റ് എന്ന പേരിലൊരുക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയെ തന്നെ നായകനാക്കാണ് തീരുമാനിച്ചിരിയ്‌ക്കുന്നത്.
എ.കെ സാജന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ അഭയക്കേസില്‍ അടുത്തിയിടെയുണ്ടായ അറസ്‌റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവാദ സംഭവങ്ങള്‍ പ്രമേയമാക്കിയേക്കും.
അതേ സമയം സുരേഷ് ഗോപിയെത്തന്നെ നായകനാക്കി അഭയക്കേസ് പ്രമേയമാക്കി പയസ് ടെന്‍ത് ഗാര്‍ഡന്‍ എന്ന പേരില്‍ സിനിമയെടുക്കാന്‍ സംവിധായകന്‍ വിനയനും ഇറങ്ങിത്തിരിച്ചിട്ടുണ്ട്.


Click it and Unblock the Notifications