»   » ഓണം: താരയുദ്ധത്തിന് ഒരുങ്ങുക

ഓണം: താരയുദ്ധത്തിന് ഒരുങ്ങുക

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/06-super-onam-for-malayalam-film-buffs-2-aid0166.html">Next »</a></li></ul>
Pranayam
ഓണവും റംസാനും ഒരുമിക്കുമ്പോള്‍ ഒരു കൂട്ടം മലയാള സിനിമകളും ആഘോഷങ്ങളെ പൊലിപ്പിക്കാന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. മോളിവുഡില്‍ ഏറ്റവുമധികം ബിസിനസ്സ് നടക്കുന്ന സീസണില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി ,ദിലീപ്, ജയറാം, പൃഥ്വിരാജ്, താരങ്ങളുടെ പ്രളയമായിരിക്കും തിയറ്ററുകളില്‍.

മോഹന്‍ലാലിന് ഓണച്ചിത്രമില്ലെന്നായിരുന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ നിരാശയിലാണ്ടത് ആരാധകര്‍ മാത്രമല്ല തിയറ്ററര്‍ ഉടമകള്‍ കൂടിയായിരുന്നു. നാല് സിനിമകളില്‍ ലാല്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഒന്നുപോലും ഓണത്തിന് തിയറ്ററുകളിലുണ്ടാവില്ലെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ തന്മാത്ര, ഭ്രമരം,എന്നീ ചിത്രങ്ങള്‍ക്കുശേഷം ബ്ലെസിയും ലാലും ഒന്നിക്കുന്ന പ്രണയം ഓണത്തിനെത്തുമെന്ന് പ്രഖ്യാപിച്ചതോടെ ലാല്‍ ആരാധകര്‍ ഓണാഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു.

മോഹന്‍ലാല്‍ വൃദ്ധ കഥാപാത്രമായ് എത്തുന്ന പ്രണയത്തില്‍ അനുപംഖേറും ജയപ്രദയും മുഖ്യവേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. ലാല്‍ കഥാപാത്രത്തിന്റെ യൗവനവും വാര്‍ദ്ധക്യവും ചിത്രത്തില്‍ പരാമര്‍ശിക്കുന്നു.

ഒരുപാട് പ്രത്യേകതകളുള്ള ഒരു പ്രണയകഥയായിരിക്കും ബ്ലെസിയുടെ ചിത്രമെന്ന് ഉറപ്പിക്കാം. സത്യന്‍ അന്തിക്കാടിന്റെ ലാല്‍ ചിത്രവും ഒരുങ്ങുകയാണ്. എന്തായാലും രണ്ട് ലാല്‍ ചിത്രങ്ങളും ഓണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.

അടുത്ത പേജില്‍
മമ്മൂട്ടി-ലാല്‍ ചിത്രങ്ങള്‍ക്ക് വെല്ലുവിളി

<ul id="pagination-digg"><li class="next"><a href="/news/06-super-onam-for-malayalam-film-buffs-2-aid0166.html">Next »</a></li></ul>
English summary
After the Vishu movie spree, Malayalam cinema is gearing up for its next big festival, Onam. With four much expected releases from superstars Mohanlal, Mammootty, Prithviraj and Dileep in line for release, it looks like the audience will be the happy lot as they will see their favourite stars vying for their attention.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam